മുക്കുറ്റി തിരുതാളി
കാടും പടലും പറിച്ചുകെട്ടിത്താ
കാടും പടലും പറിച്ചുകെട്ടിത്താ പൂഹോയ്
മാനോടും മയിലാടും മഞ്ചാടിക്കുന്നിൻറെ
കാടും പടലും പറിച്ചുകെട്ടിത്താ പൂഹോയ്
മുക്കുറ്റി തിരുതാളി
കാടും പടലും പറിച്ചുകെട്ടിത്താ
കാടും പടലും പറിച്ചുകെട്ടിത്താ
പറിച്ചുകെട്ടിത്താ കെട്ടിത്താ തിത്താ
ത തക തക തക തക തക തക തക...
(മുക്കുറ്റി...)
ലം ലംലം ലംലംലം ലം താലം
പൂത്താലം... ചെമ്പൂത്താലം...
അക്കം പക്കം അച്‌ഛൻ കൊമ്പത്ത്
പൂവാംകുറുന്തല പുന്നാഗപ്പറമ്പിലെ
കൂണിന്റെ കുട നീർത്തും പുന്നാരത്താലം
ലം ലംലം ലംലംലം ലം താലം
പൂത്താലം... ചെമ്പൂത്താലം....
(മുക്കുറ്റി...)
അയ്യനും അമ്മനും
നോക്കി നിൽക്കും മാമല രണ്ട്
പൂത്തു നിൽക്കും മാമല രണ്ട്
തീപ്പനിക്കും രാപ്പനിക്കും
പുതച്ചു നിൽക്കാൻ മഞ്ഞുണ്ട്
(ലം...)
മാനാംകലയുടെ കല്യാണക്കഞ്ഞിക്ക്
കൂമനും കുറുമ്മനും എരപ്പത്താലം
കാടിൻ ഉണങ്ങിയ ചെമ്പുല്ലിൽ വീശുന്നു
കൂടോത്രക്കുളിരിൻറെ കാറ്റാടിത്താലം
(ലം...)