സന്തതം സുമശരൻ

സന്തതം സുമശരൻ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ
മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും
നേരമായി

(സന്തതം)

പൂത്തുനിൽക്കും മാകന്ദത്തിൽ
കോകിലങ്ങൾ
പാടീടുന്നു
ചെണ്ടുതോറും പൊൻ‌വണ്ടേതോ
രാഗവും
മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളിൽ പൊൻ‌വളകൾ
പിടഞ്ഞും
വ്രീളാവിവശം നിൽക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം

അംഗരാഗം
കുതിർന്ന നിൻ
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവൽ
മെയ്യിൽ
മാധവം പുൽകീടുന്നു
ശ്രീരാഗങ്ങൾ മെനഞ്ഞും
തരളിത
മുരളികയിങ്കൽ
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ
ശ്യാമസുധാമയലോലുപനിന്നും

(സന്തതം)

Submitted by vikasv on Wed, 04/08/2009 - 01:11