തിരുവാതിര തിരനോക്കിയ

Title in English
Thiruvathira thira nokkiya

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ
ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽ വെയിൽ പാണന്റെ
തുടിയിൽ...
പതിരില്ലാപ്പഴമൊഴിച്ചിമിഴിൽ...
നാടോടിക്കഥ പാടും നന്തുണിയിൽ
തുയിലുണരുന്നൂ

(തിരുവാതിര)

Film/album
Submitted by vikasv on Mon, 04/20/2009 - 05:20

ഒരു പദം തേടി

Title in English
Oru padham thedi

ഒരു പദം തേടി, ഈണങ്ങൾ തേടി
കരളിലെ മൂകദുഃഖങ്ങൾ നിൽക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാൻ
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണർത്തി

(ഒരു പദം...)

പടിയിറങ്ങും വെളിച്ചമാണെന്നുള്ളിൽ
പതിതപുഷ്‌പങ്ങൾ തൻ നൊമ്പരങ്ങളും
കുരിശു പേറുന്ന ജീവിതം ചൂടിയ
തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും

(ഒരു പദം...)

പുഴതൻ സംഗീതം കേൾക്കാനുഴറുന്ന
അഴകിൻ ചില്ലുപാത്രത്തിലെ മത്സ്യം ഞാൻ
കളവുപോയ തൻ ഗാനത്തെ, കൂടിന്റെ
അഴികൾക്കപ്പുറം തേടുന്ന പക്ഷി ഞാൻ

(ഒരു പദം...)

Submitted by vikasv on Mon, 04/20/2009 - 05:17

നീലക്കുറിഞ്ഞികൾ പൂത്തു

Title in English
Neelakurinjikal

നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ‍...
സ്‌നേഹത്തിൻ മുന്തിരി-
നീരിനായ് ദാഹിക്കുന്നു

(നീല...)

നീ പകരും വീഞ്ഞ് ഞാൻ നുകർന്നു
ഇന്നെൻ നീലഞരമ്പുകളിൽ...
മുന്തിരിയോ പൂത്തു, പൊൻ‌നുരയോ
രാഗസാന്ദ്രലഹരികളോ...

(നീല...)

വേർപിരിയാം നമ്മളീ നിശയിൽ
പിന്നെ വീണ്ടുമീ പൂങ്കുടിലിൽ
തേടിവരാമൊരേ ദാഹവുമായ്
കിളി പാടുന്ന സന്ധ്യകളിൽ

(നീല...)

Submitted by vikasv on Mon, 04/20/2009 - 05:15

ചാവേർക്കിടാങ്ങളെ

Title in English
Chaverkidangale

ചാവേർക്കിടാങ്ങളെ കൊന്നൊടുക്കി
മറ്റൊരു മാമാങ്കം എന്തിനാവോ
നല്ല വാക്കെല്ലാം മറന്നുപോയോ
നന്മകളെല്ലാം അണഞ്ഞുപോയോ

കണ്ണികളെല്ലാം മുറിഞ്ഞുപോയോ
കണ്ണീരു കണ്ടാൽ അറിയാതായോ
അച്‌ഛനുമമ്മയും കണ്ടുനിൽക്കെ
പെങ്ങളും മക്കളും നോക്കിനിൽക്കെ
ആദർശമായുധമാക്കിയിന്നും
ആരെ നീ കൊല്ലാനിറങ്ങി കുഞ്ഞേ
കുപ്പിവളയും കളിപ്പന്തുമായ്
വരുമെന്നു ചൊന്നവനെങ്ങുപോയി

Film/album
Submitted by vikasv on Mon, 04/20/2009 - 05:14

കടലറിയില്ല (M)

Title in English
kadalariyilla (M)

കടലറിയില്ല കരയറിയില്ല
കരളിൽ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെൻ ജീവിതമധുരം
നിഴലായ് കൂടെ പോരാം ഞാൻ

ഞാൻ തേടിയ ചന്ദ്രോദയമീ മുഖം
ഞാൻ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതൾ പോയൊരു പൂവു നീ
പൊടി മൂടിയ വിലയേറിയ മുത്തു നീ
പകരമായ് നൽകുവാൻ ചുടുമിഴിനീർപ്പൂവും
തേങ്ങും രാവും മാത്രം......
കനവുകൾ നുരയുമീ തിരകളിൽ നീ വരൂ
ഉം... ഉം... ഉം... ഉം... ഉം...

(കടലറിയില്ല)

Film/album
Submitted by vikasv on Mon, 04/20/2009 - 05:13

കരിനീലക്കണ്ണഴകി കണ്ണകി

കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി

കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീർ കനകച്ചിലമ്പു ചിലമ്പി
രാജരഥങ്ങൾ
‍ഊർവലം പോകും
മാമഥുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ പാവം

(കരിനീല)

ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ
അവളുടെ തേങ്ങൽ
കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങി...............
തെരുവിൽ കേട്ടൊരു
പാഴ്‌‌‌കഥയായി
രക്തത്തിൽ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിൻ
കരൾത്തുടികൾ

(കരിനീല)

Film/album
Submitted by vikasv on Mon, 04/20/2009 - 05:13

പുലരി വിരിയും മുൻപേ

പുലരി വിരിയും മുമ്പേ
യാമക്കിളികൾ കരയും
മുമ്പേ
അഴകിൽ നീരാടി...
അലസയായൊരു പനിനീർപ്പൂ‍പോലെ
അരികിലവൾ
നിൽക്കും...
ആ മുഖം കണ്ടു ഞാനുണരും...

(പുലരി)

മധുരമായൊരു
മന്ദഹാസം --- 2
മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ
മഴവിൽക്കൊടികളേറ്റും
ചാരുതേ
പുതുമഴയിലെ ജലകണികകളുടെ
പുളകിതമദലഹരിയിലലിയുമൊരോമന‍

(പുലരി)

അമൃതവാണിയൊരിന്ദ്രജാലം --- 2
കനകസൂര്യപടങ്ങൾ ഞൊറിയും
കനവിൽ
ശിശിരം മിഴിയിൽ നീന്തും നാണമായ്
പ്രണയിനിയുടെ
പ്രഥമരജനിയൊരു
പ്രിയതര സഹശയന സുഖലയന യാമിനി

(പുലരി)

Submitted by vikasv on Sun, 04/19/2009 - 04:06

മനസ്സിൽ നിന്നും

മനസ്സിൽ നിന്നും മനസ്സിലേക്കൊരു

മൗനസഞ്ചാരം...
കനവിൽ നിന്നും കനവിലൂടൊരു

മടക്കസഞ്ചാരം...

(മനസ്സിൽ)

ഋതുഭേദമാറും തുടർന്നു വന്നാലേ

വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ

വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കിൽ പ്രകൃതിയുണ്ടോ

പ്രകൃതിയില്ലെങ്കിൽ സുകൃതിയുണ്ടോ

(മനസ്സിൽ)

Submitted by vikasv on Sun, 04/19/2009 - 04:04

ഹാപ്പി ക്രിസ്മസ്

ഹാപ്പി ക്രിസ്‌മസ്... ഹാപ്പി ക്രിസ്‌മസ്...

ഹാപ്പി
ക്രിസ്‌മസ്... ലാലലലലല ലല...

(ഹാപ്പി...)

മണ്ണിൽ ഈശോ പിറന്ന
നാള്

പുണ്യം പൂത്തുവിടർന്ന നാള്

സ്വർഗ്ഗമിതാ ഭൂമിതന്നിൽ
അവതരിച്ചു

ആഹാ ആനന്ദം പകരും നാളിതാ

(മണ്ണിൽ...)

ആ വാനവീഥിയിൽ
നീളെ വർണ്ണപ്പൂത്തിരി

പുല്ലിലും പൂവിലും പുതുപുളകം പൊതിയുന്നു

ഈ മനസ്സിലോ
പ്രത്യാശയിതൾ ചൂടി

പുഞ്ചിരിച്ചെണ്ടുകൾ
ഹൃദയസമ്മാനം

(ഹാപ്പി...)

ആ ദേവഗാഥകൾ എങ്ങുമുണരും
യാമമായ്

പുഴകളും കിളികളും സ്‌നേഹമഹത്വം പാടുന്നു

Submitted by vikasv on Sun, 04/19/2009 - 04:03

മൗനം പൊന്മണി

ഉം... ലല... ലല... ല...

ലലലല ലാലല ലാലാ....

ലലലലലാ....
ആ...

മൗനം പൊൻ‌മണിത്തംബുരു മീട്ടി

തന്ത്രിയിൽ
നാദവികാരമുണർന്നു

ഒരു ശ്രുതിയായ് ഉണരാൻ

സങ്കൽ‌പത്തിൻ ചിറകുകൾ
ചൂടി

സന്തോഷത്തിൻ കുളിരല മൂടി

പറന്നുയരാം വാനിൽ നീളേ

മേഘങ്ങളായ്
ചന്ദനമേഘങ്ങളായ്

മലരിട്ട തളിരിട്ട നക്ഷത്രമലർവാടിയിൽ

ഇളം‌തൂവലിൻ‍ പേലവ
മണിമെത്തയിൽ

വിതിരാത്ത വിതറാത്ത മോഹങ്ങൾ കൈമാറിടാൻ

പുളകങ്ങൾ തൻ
മുകുളങ്ങളിൽ മധുരം നിറയും നേരം

ഹേയ്! തല നന്നായിട്ട് തോർത്തണമെന്നു

പറഞ്ഞിട്ടില്ലേ ഞാൻ. തല ശരിക്ക്

Submitted by vikasv on Sun, 04/19/2009 - 04:01