പുലരി വിരിയും മുൻപേ

പുലരി വിരിയും മുമ്പേ
യാമക്കിളികൾ കരയും
മുമ്പേ
അഴകിൽ നീരാടി...
അലസയായൊരു പനിനീർപ്പൂ‍പോലെ
അരികിലവൾ
നിൽക്കും...
ആ മുഖം കണ്ടു ഞാനുണരും...

(പുലരി)

മധുരമായൊരു
മന്ദഹാസം --- 2
മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ
മഴവിൽക്കൊടികളേറ്റും
ചാരുതേ
പുതുമഴയിലെ ജലകണികകളുടെ
പുളകിതമദലഹരിയിലലിയുമൊരോമന‍

(പുലരി)

അമൃതവാണിയൊരിന്ദ്രജാലം --- 2
കനകസൂര്യപടങ്ങൾ ഞൊറിയും
കനവിൽ
ശിശിരം മിഴിയിൽ നീന്തും നാണമായ്
പ്രണയിനിയുടെ
പ്രഥമരജനിയൊരു
പ്രിയതര സഹശയന സുഖലയന യാമിനി

(പുലരി)

Submitted by vikasv on Sun, 04/19/2009 - 04:06