ആരോമൽഹംസമേ

Title in English
Aromal hamsame

ആരോമൽ ഹംസമേ...
മാനസങ്ങൾക്കു പിറകേ...

സാഗരങ്ങൾക്കുമകലേ...
ഒരു പൂന്തുറയിൽ ഒരു നാൾ
വരുമോ...
തിരുനാളരുളിൻ കുറി നീ തരുമോ...

(മാനസങ്ങൾക്കു
പിറകേ)

നൈഷധംകഥയിലെ ദമയന്തിതൻ മടിയിലും
കേരളക്കരയിലെ രവിവർമ്മതൻ
ചുവരിലും
എങ്ങും നിൻ... നിൻ... നിൻ...
എങ്ങും നിൻ രൂപം
കാണാനെന്നുള്ളം
പിടഞ്ഞു കിളിയേ പല ദിനങ്ങളായ്

മാനസങ്ങൾക്കു പിറകേ...

സാഗരങ്ങൾക്കുമകലേ...
ഒരു പൂന്തുറയിൽ ഒരു നാൾ
വരുമോ...
തിരുനാളരുളിൻ കുറി നീ തരുമോ...
ആരോമൽ
ഹംസമേ......

Film/album
Submitted by vikasv on Mon, 04/20/2009 - 18:20

ഹേ കുറുമ്പേ

Title in English
Hey kurumbe

ഹേ കുറുമ്പേ... തേൻ കുഴമ്പേ...
ചാഞ്ചക്കം വാ, മെല്ലെ
ചാഞ്ചാടി വാ
തൂമുത്തം താ, ചുണ്ടിൽ പാലുമ്മ താ
തഞ്ചത്തിൽ കൊഞ്ചും നീ
പഞ്ചാരപ്പിഞ്ചല്ലേ

(ഹേ കുറുമ്പേ)

കഥയും ചൊല്ലാം കള്ളക്കടവും
കൊള്ളാം
കുളിരും നുള്ളാം കുന്നിക്കുരുവും കിള്ളാം
ചിരിയുടെ മുത്തല്ലേ,
മൊഴിയുടെ സത്തല്ലേ
ഇന്നിണങ്ങി ഒന്നൊരുങ്ങി നീ കുലുങ്ങി വാ കുണുങ്ങി

(ഹേ
കുറുമ്പേ)

ചിമിഴിന്നുള്ളിൽ ചിത്രച്ചിറകും വീശി
കടലും കുന്നും താണ്ടും
കുതിരപ്പക്ഷീ
ഒരു മുറ വന്നേ പോ, കനവുകൾ തന്നേ പോ
കൂട്ടുകാരനാം
മണിക്കുരുന്നിനും വിരുന്നുമായി

Film/album
Submitted by vikasv on Mon, 04/20/2009 - 18:19

പത്മതീർത്ഥമേ ഉണരൂ

Title in English
padma theerthame

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:

പദ്മതീര്‍ഥമേ ഉണരൂ - മാനസ
പദ്മതീര്‍ഥമേ ഉണരൂ
അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സി-
ന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ
ഗായത്രികള്‍ പാടൂ
(പദ്മതീര്‍ഥമേ..)

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:

പ്രഭാതകിരണം നെറ്റിയിലണിയും
പ്രാസാദങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍
അടിമ കിടത്തിയ ഭാരതപൌരന്നുണരാന്‍
പുതിയൊരു പുരുഷാര്‍ഥത്തിനെ യാഗ-
പ്പുരകളില്‍ വച്ചു വളര്‍ത്താന്‍
(പദ്മതീര്‍ഥമേ...)

Submitted by vikasv on Mon, 04/20/2009 - 18:18

യമുനാനദിയായൊഴുകും

യമുനാനദിയായൊഴുകും
പ്രേമകവിതാരസമണിയാം
മഴവില്ലിതളായ്
വിടരാം
സ്വപ്‌നമിളകും മലർവനിയിൽ
ഹേമാരവിന്ദങ്ങളോളങ്ങളിൽ
നീരാടി
നീന്തുന്നൊരീ സന്ധ്യയിൽ
മധുരമായ് പടരുമീ തെന്നലിൽ

(യമുനാനദിയായ്)

അകലെയായ് വരിശകൾ പാടും
കിളിയുമെൻ
ശ്രുതിയിലുണർന്നു
അരികെ നിൻ മോഹമരന്ദം
നുകരുവാൻ
സ്വർഗ്ഗമൊരുങ്ങി
മൂവന്തി മീട്ടുന്ന സ്വരലയലഹരിയിൽ
അത്രമേൽ
ആലോലയായ്
ആലോലമാടുന്ന നന്ദനവനികയിൽ
അത്രമേൽ അനുരാഗിയായ്
സഖിയെൻ
ഹൃദയം നിറയാൻ
ഇനിയീ കുടിലിൽ വരുമോ

(യമുനാനദിയായ്)

Film/album
Submitted by vikasv on Mon, 04/20/2009 - 18:16

പന്നഗേന്ദ്രശയനാ

പന്നഗേന്ദ്രശയനാ....
പത്മനാഭപാഹി പാടി, പൊരു‍ൾ തേടി

മനമുണരും സംക്രമ സുപ്രഭാതം...

(പന്നഗേന്ദ്രശയനാ)

സരസീരുഹം
വിടർന്നു
സരയുവിൽ ദളമർമ്മരം നിറഞ്ഞൂ...
ഉദയാർക്ക കനകകിരണം
തഴുകി
മൃദുമന്ദഹാസമുഖിയായ്...

(പന്നഗേന്ദ്രശയനാ)

നീഹാരതീർത്ഥമേന്തും
പറവകൾ
പാടുന്ന കീർത്തനത്താൽ...
മാലേയഗന്ധമലിയും പവനനിൽ
ആലോലമാടി
ലതകൾ...

(പന്നഗേന്ദ്രശയനാ)

Film/album
Submitted by vikasv on Mon, 04/20/2009 - 07:02

വടക്കു നിന്നു പാറി വന്ന

വടക്കുനിന്നു പാറിവന്ന വാനമ്പാടി
കൂടൊരുക്കി കാത്തിരിപ്പൂ
നിന്നെയു തേടി
വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമൽ ഖൽബു
നേടി

(വടക്കുനിന്ന്...)

നിൻ ചൊടിയിൽ പിറന്നത് ശൗവ്വാൽ
മാസം
നിൻ മുടിയിൽ അസർമുല്ലപ്പൂവിൻ വാസം
നിൻ മിഴിയിൽ പ്രേമത്തിൽ
പൂത്ത കിനാവ്
നിൻ ചിരിയിൽ മൊഞ്ചുള്ള
കനകനിലാവ്

(വടക്കുനിന്ന്...)

നീയരികിൽ പാറിവന്ന നാളു
തുടങ്ങി
നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി
മെഹബൂബിൻ മാറിൽ
മുഖംചായ്‌ച്ചു മയങ്ങി
ജന്നത്തുൽഫിർ‍ദൗസും കണ്ടു
മടങ്ങി

(വടക്കുനിന്ന്...)

Film/album
Submitted by vikasv on Mon, 04/20/2009 - 07:00

ഏഴാം ബഹറിന്റെ (ആരു നീ)

ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു
കസ്‌തൂരിമണമുള്ള കാറ്റ് -
കാറ്റ് കാറ്റ് കാറ്റ്
തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ
മോതിരക്കല്ലിന്റെ
റങ്ക് - റങ്ക് റങ്ക് റങ്ക്
പത്തിരിവട്ടത്തിൽ മാനത്ത് ലങ്കണ
പതിനാലാം
രാവിന്റെ മൊഞ്ച്
മൊഞ്ച്... മൊഞ്ച്... മൊഞ്ച്...

ആരു നീ വിണ്മകളേ

പേരു ചൊല്ലാമോ
ഊരില്ല... പേരില്ല...
ഒഴുകും രാഗം ഞാൻ

(ആരു
നീ...)

ഷംസും കമറും കണ്ണിലൊതുക്കി
ഭൂമിയിലിറങ്ങിയതെന്തിനു നീ

നിന്നെപ്പോലൊരു സുന്ദരമാരനെ
വിണ്ണിലെങ്ങും കണ്ടില്ല...

(ആരു
നീ...)

Film/album
Submitted by vikasv on Mon, 04/20/2009 - 06:59

ഇന്നെന്റെ ഖൽബിലെ

ഇന്നെന്റെ ഖൽ‌ബിലെ ചെന്നിണം കൊണ്ടൊരു
മംഗല്യമൈലാഞ്ചി
നിനക്കായ് മംഗല്യമൈലാഞ്ചി
അവസാന ദിക്ക്റും ചൊല്ലി
ഞാനിന്നെന്റെ
അരുമക്കിനാക്കളെ ഖബറടക്കാം (അരുമ)

(ഇന്നെന്റെ...)

ഒരിക്കലുമുറങ്ങാത്ത നോവിന്റെ
ഗസലുകൾ
എന്തിനെനിക്കു നീ തന്നു (ഒരിക്കലും...)
പൊള്ളുമെൻ നെഞ്ചിലെ
മുളംതണ്ടിനുള്ളിൽ
തുള്ളിത്തുളുമ്പി നീ നിന്നൂ (തുള്ളിത്തുളുമ്പി
)

(ഇന്നെന്റെ...)

തന്തിന്നാനോ തനതന്തിന്നാനോ
തനതന്തിന്നാനോ
തനതന്തിന്നാനോ
അഴകുള്ള മാരനാണ്...
അഹലിൽ ബെയ്ത്താണ്...
കണ്ണുകൾ
തുറക്കൂ നീ മണവാട്ടീ...

Film/album
Submitted by vikasv on Mon, 04/20/2009 - 06:58

നാണം നിൻ കണ്ണിൽ

നാണം നിൻ കണ്ണിൽ
നിൻ രൂപം എന്നുള്ളിൽ
എൻ
ആമോദവേള
ദാഹം നിൻ ചുണ്ടിൽ
നിൻ ഗാനം എൻ കാതിൽ
പുളകങ്ങൾ
പൂത്തു...
അറിയാൻ വാ...
തമ്മിൽത്തമ്മിൽ നാം...
പരപപ്പപ്പാ...
പരപപ്പപ്പാ...

(നാണം...)

മധുമാസം അണയുമ്പോൾ
മലർവാക
പൂക്കുമ്പോൾ
എൻ ചിന്തയിൽ നിന്നോർമ്മകൾ
മനം വിടരാനായ് മധു
നുകരാനായ്
എന്നിൽ മോഹങ്ങൾ ഉണർന്നീടുന്നു

(നാണം...)

Submitted by vikasv on Mon, 04/20/2009 - 06:57

മാണിക്യപ്പുന്നാരപ്പെണ്ണ്

മാണിക്യപ്പുന്നാരപ്പെണ്ണു വന്ന് - ഇവൾ
മാനത്തുന്നെങ്ങാനും
പൊട്ടി വീണോ
മൈലാഞ്ചിച്ചുണ്ടത്ത് നറുതേനും തൂവി
അരയന്നപ്പിട
പോലെ...

(മാണിക്യ...)

കറ്റച്ചുരുൾവേണിപ്പെണ്ണാണ്
പൂന്തേൻ
കവിയും കരിമ്പാണ്

താരമ്പൻ കൊതിക്കുന്ന മേനിയുമായ്, നീ
ആനന്ദം
തുടികൊട്ടി ഉണർത്തും പെണ്ണ്
കുളിച്ചൊരുങ്ങി, കൊലുസണിഞ്ഞു നീ
വന്നു
കരിമിഴികളിൽ കവിതയുമായി...

ഉല്ലാസവേള ഉന്മാദമേള മോഹം പൂ
ചൂടും
പാടാത്ത ഗാനം കേൾക്കാത്ത രാഗം
നമ്മെ ഉണർത്തീടും....
സനിസനി ധനിധ
മധനി

(മാണിക്യ...)

Submitted by vikasv on Mon, 04/20/2009 - 06:55