കന്നിപ്പൂമാനം കണ്ണും നട്ടു

Title in English
Kannippoo maanam

കന്നിപ്പൂമാനം കണ്ണും നട്ടു-
ഞാൻ നോക്കിയിരിക്കെ
എന്റെ മനസ്സിൽ തൈമണി-
ത്തെന്നലായ് പുൽകാൻ നീ വന്നു
(കന്നി...)

വെട്ടം കിഴക്ക് പൊട്ടുകുത്തി
കാന്തി പരന്നു
കാണാത്ത തീരങ്ങൾ
തേടി നടന്നപ്പോൾ
മൂകാനുരാഗം കഥ പറഞ്ഞു
വാനവും മേഘവും പോലെ
ഓളവും തീരവും പോലെ
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാൻ നീ വന്നു
(കന്നി..)

Submitted by vikasv on Mon, 04/20/2009 - 06:54

പളുങ്കു കൊണ്ടൊരാന

ആന...
പളുങ്കു കൊണ്ടൊരാന
ആടുന്ന ആന, ഓടുന്ന
ആന
കരിമാക്കൻ ആന...
പ പ പ പ പ കരിമാക്കൻ ആന

കുതിര... വെള്ളാരം
കുതിര...
തലയും വാലും പൊക്കി നടക്കും
മുറിവാലൻ കുതിര (കുതിര)
കരയുന്ന
കുഞ്ഞിനെ ചിരിപ്പിക്കും
ചിരിക്കുന്ന കുഞ്ഞിനെ
ചാഞ്ചാട്ടും
പൊടിയാ....

(പളുങ്ക്...)

പീപ്പി...
ഓലപ്പീപ്പി...
ഒരു വട്ടം ഊതിയാൽ കുഞ്ഞു മയങ്ങും
പിന്നൊന്നൂതിയാൽ തള്ള
മയങ്ങും
താരാട്ടു പാടാതെ പാടിയുറക്കും
ഓലപ്പീപ്പി പീ -
പൊടിയാ

(പളുങ്ക്...)

Submitted by vikasv on Mon, 04/20/2009 - 06:51

കറുകറക്കാർമുകിൽ

Title in English
Karukarakaarmukil

ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
[3]
കറുകറക്കാർമുകിൽ കൊമ്പനാന-
പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ

(ഝികി...)

കർക്കിടകത്തേവരേ തുടം തുടം
കുടം കുടം നീ
വാർത്തേ...
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
[3]

(കറുകറ...)

മഴവിൽക്കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്

കുളിരുന്നു നനയുന്നു അലിഞ്ഞ-
ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ

(ഝികി...)

മാനത്തൊരു മയിലാട്ടം

പീലിത്തിരുമുടിയാട്ടം....
ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി-
ടഞ്ഞങ്ങൊഴിഞ്ഞു
നീങ്ങുന്നൂ

Submitted by vikasv on Mon, 04/20/2009 - 06:49

ഈറക്കൊമ്പിന്മേലേ

ഈറകൊമ്പിൻ‌മേലേ സ്‌നേഹാലാപം
ഈറൻ‌കണ്ണിൽ
ജീവാനന്ദം....
ആത്മരാഗങ്ങൾ
വിതുമ്മുമ്പോൾ....
അണിവെയിലിൻ‌മേലിളമഞ്ഞുരുകും
മോഹാരവങ്ങൾ
സ്വപ്‌നങ്ങൾതൻ ചിത്രങ്ങളിൽ
വർണ്ണാംഗുരങ്ങൾ

(ഈറക്കൊമ്പ്...)

മായാസാഗരം ചിപ്പിയിൽ
വാ‍ർത്തൊരു
പൊൻ‌മുത്തിൻ മരന്ദം നീ....
കാർമുകിൽ കോലങ്ങൾ
ചൂടുന്നൊരാൺ‌മയിൽ
തൂമയിൽ കണ്മണിത്തൂവലായ്
നീ....

(ഈറക്കൊമ്പ്...)

യൗവ്വനം മേനിയിൽ
വിടർന്നുവെന്നാകിലും
കൗമാരം നിൻ മൃദുഭാവം
ഏതോ കടംകഥയാർന്ന നിൻ
ജന്മം‍
പുണ്യകഥാസുധയായിനി മാറും

(ഈറക്കൊമ്പ്...)

Submitted by vikasv on Mon, 04/20/2009 - 06:48

അണിവൈരക്കല്ലുമാല

അണിവൈരക്കല്ലുമാല ചാർത്തിവന്നാൽ
കളരിവിളക്കിലെ ദേവത
നീ
പഞ്ചശരങ്ങളോടെ മുന്നിൽ വന്നു നിൽക്കെ
മന്മഥദേവനല്ലോ നീ
ഓ...ഓ....
അരികിൽ വരൂ മഴവിൽക്കൊടിയേ

(അണിവൈര)

ആരോ മോഹനതംബുരു
മീട്ടുന്നൂ
പാർവ്വണചാരുതയലിയുന്നൂ
പ്രിയരാവിൻ ചഷകം നിറയുന്നൂ
(ആരോ)
ദേവഗംഗപോലെ ആത്മരാഗമൊഴുകുന്നൂ
ഇനി വൈകുവതെന്തേ, ഇതു
പൗർണ്ണമിയല്ലേ
എൻ മണിയറവാതിൽ തുറന്നെഴുന്നെള്ളൂ നീ

(അണിവൈര)

Submitted by vikasv on Mon, 04/20/2009 - 06:47

അരുണകിരണ

സരിമ... സരിമധ... ആ... രിരിസധ... ആ... അ...
അ...
അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം
ചരണ ചരണപങ്കജങ്ങൾ
തേടിയലയുന്നു പ്രേമസായൂജ്യം
അസിതലസിതലാസ്യം സരസമധുരം
സുമശരങ്ങളെയ്‌തു
അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം....
മലർനികുഞ്ജമായി
ഹരിതഭുവനം.....
അനുപമസ്വരജതി - അതിലൊരു നിർവൃതി നീ വാ

മോഹമേയുണരു നീ
മനോജ്ഞമാം മേഘരാഗമലർമഴയിൽ
ഗാനമേ അണിയു നീ പദാഞ്ജലി
നാദഭൈരവിയിലൊരുകണമായ്
മദനഭരം സ്വരസദനം - മമസദനം തവഹൃദയം
അസുലഭ മധുമൊഴി
നിറകതിരൊളിയായ്, നീ വാ

Submitted by vikasv on Mon, 04/20/2009 - 06:46

പച്ചക്കറിക്കാ‍യത്തട്ടിൽ

Title in English
Pachakkarikkayatthattil

പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ (പച്ചക്കറി)
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി - കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ

പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അരണേ വാ...... ഓന്തേ വാ.......
ഇത്തിരിത്തേനും കൊണ്ടിത്തിരിപ്പാലും കൊണ്ട്
അങ്ങനൂടിങ്ങനൂടങ്ങനൂടിങ്ങനൂടോടോടി ഓടോടി ടൂർർർ‍

മണ്ണിലെ താരമല്ലേ നീ മിന്നി നിന്നിടണ്ടേ
അക്ഷയമാം അക്ഷരങ്ങൾ കൂട്ടിനു കൂടണ്ടേ

Year
1991
Submitted by vikasv on Mon, 04/20/2009 - 06:45

പ്രിയതരമാകുമൊരു നാദം

Title in English
Priyatharamakum

പ്രിയതരമാകുമൊരു നാദം 
മണിനൂപുരനാദം... 
ഒരു കുളിർകാറ്റിൽ വരവായ് 
നിന്നെ പിരിയാനരുതാതെ (പ്രിയതരം...) 

കാട്ടിൽ കരിങ്കുയിൽ പാടി 
ഇതിലേ പോരു നീ... 
ഇവിടം നിൻ തപോവാടം 
വരൂ... വരൂ... വരൂ... (പ്രിയതരം...) 

മാറിൽ നിലാക്കുളിർ പാകി 
മറയും സ്വപ്‌നമേ... 
ഹൃദയത്തിൻ കണിപ്പൂക്കൾ 
തരൂ... തരൂ... തരൂ... (പ്രിയതരം...)

Submitted by vikasv on Mon, 04/20/2009 - 06:42

മന്ദ്രമധുര മൃദംഗ

Title in English
Manthra Madhura

മന്ദ്രമധുര മൃദംഗഭൃംഗരവം
ചന്ദ്രവളയ ചകോരമൃദുഗീതം
കളിയരങ്ങിതുണർന്നു
യമുനാപുളിനമാവുന്നൂ...
ചഞ്ചലിത ഭംഗിയിലുണരുന്നു
ലളിത-ചരണ-നളിന-മുകുളങ്ങൾ

(മന്ദ്ര...)

ചടുലചഞ്ചല പദനഖങ്ങൾ പവിഴമുതിരുന്നൂ
ചകിതമിഴികൾ ഇളകിയാരെത്തിരയുന്നു
തളിരിട്ട കടമ്പിന്റെ തണലിലൂടെ...
മുകിൽ‌വർണ്ണൻ മുരളിയുമായ് ഇനി വരില്ലേ
നിസരി സനിധ പധനി ധപമ ഗമ പമഗരിസ

(മന്ദ്ര...)

Submitted by vikasv on Mon, 04/20/2009 - 06:41

അഞ്ജലി പുഷ്പാഞ്ജലി

Title in English
anjali pushpanjali

അഞ്ജലി... പുഷ്‌പാഞ്ജലി...
കഞ്ജവിലോചനാ നിൻ കളനൂപുര-
ശിഞ്ജിതം കേട്ടുണർന്നു ഗോപിക ഞാൻ

(അഞ്ജലി...)

ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാൻ
ആ‍ശിച്ചു നിൻ മുന്നിൽ വന്നവൾ ഞാൻ
ഈ വളയണിക്കൈകൾ ആരതിയുഴിഞ്ഞൊരു
മാരിവിൽപ്പരിവേഷം നിനക്കു ചാർത്തും
ഈ കാട്ടുകടമ്പ് നിൻ പാട്ടിൽ തളിർത്തതല്ലോ
ഈ മുളം‌തണ്ട് നിൻ മുരളിയാക്കൂ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ

(അഞ്ജലി...)

Submitted by vikasv on Mon, 04/20/2009 - 06:39