പുടവ ഞൊറിയും പുഴതൻ

Title in English
Pudava njoriyum

പുടവ ഞൊറിയും പുഴതൻ തീരം
പുളകമണിയും മലതൻ ഓരം
നാണം
മൂടി മോഹം ചൂടി നിൽക്കും പെണ്ണേ
എൻ അകതളിരിൽ പകരുക നിൻ
അഴകുകൾ
ലലലാ.... ലലലാ.... ലലലാ....

(പുടവ ഞൊറിയും)

തൂമഞ്ഞിൻ
പൂ വീഴും ഗിരിയിലെ
പൂന്തെന്നൽ തേരോട്ടും വനികയിൽ
ഞാൻ തീർക്കും
കൂട്ടിൽ നീ വന്നെൻ കൂട്ടിനായ്
നീ വന്നെൻ കൂട്ടിനായ്....
എന്നുടലിൽ നീ
തൂകും കതിരുകൾ
എന്നുയിരിൽ നീ പെയ്യും കുളിരുകൾ

(പുടവ
ഞൊറിയും)

Submitted by vikasv on Sun, 04/19/2009 - 03:59

നിലാവും കിനാവും

Title in English
Nilaavum kinaavum

നിലാവും കിനാവും തളിർക്കുന്ന രാവിൽ
ഒലീവിൻ മരച്ചോട്ടിലാനന്ദനൃത്തം
ഒരാനന്ദനൃത്തം... ഒരാഹ്ലാദനൃത്തം
വരുന്നൂ സുമംഗല്യഘോഷം..

(നിലാവും...)

മധുപാത്രങ്ങളിൽ നറുമുന്തിരിനീർ
മനസ്‌‌തോത്രങ്ങളിൽ ശുഭകാമനകൾ
പള്ളിമണികൾ പാടിയുണർത്തീ
പോരൂ... പോരൂ... മണവാട്ടി

(നിലാവും...)

ദേവദൂതികളോ, കാനനദേവതമാരോ
നവവധുവായ് നിന്നെയിന്നലങ്കരിച്ചൂ
ചന്ദനക്കുളിരോലുന്ന പുടവ തന്നൂ
ചന്ദ്രരശ്‌മികൾ നെയ്‌തെടുത്ത
മന്ത്രകോടി തന്നൂ...

(നിലാവും...)

Submitted by vikasv on Sun, 04/19/2009 - 03:58

കാനനച്ഛായകൾ നീളെ

Title in English
Kaananachayakal

കാനനച്‌ഛായകൾ നീളേ
കളിയാടും തെന്നലേ (കാനനച്‌ഛായ)
കൂടെ വരാം ഞങ്ങൾ, പാടി വരാം ഞങ്ങൾ
പൂക്കുടകൾ നീർത്തീ നീലവാനം...

(കാനന...)

അതിരുകളില്ലാ ആശകൾപോലെ
മതിലുകളില്ലാ മാനസം‌പോലെ
പുലരൊളിതൻ തീരം അകലെയതാ കാണ്മൂ
അഴിമുഖങ്ങൾ തേടി പുഴയൊഴുകും‌പോലെ
വരവായി വരവായി വീണ്ടും....
മണ്ണിനും വിണ്ണിനും മാധുര്യമായവർ

(കാനന...)

കദളികൾ പൂക്കും കാടുകൾ തോറും
കിളികളെപ്പോലെ കീർത്തനം പാടി
അലയുക നാമെന്നും അതിലെഴുമാനന്ദം
നുകരുക നാമെന്നും മധുകരങ്ങൾപോലെ
കണികാണാൻ വിരിയുന്നു വീണ്ടും
മണ്ണിന്റെ നന്മതൻ മാധുര്യമായവർ

Submitted by vikasv on Sun, 04/19/2009 - 03:57

അറിയാത്ത ദൂരത്തിൽ (D)

Title in English
Ariyathe doorathuninnu (D)

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിൻ സ്‌നേഹമർമ്മരങ്ങൾ
ഒരു കിളിത്തൂവൽകൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു തൊട്ടു വീണ്ടും

(അറിയാത്ത...)

അലകൾതൻ ആശ്ലേഷമാലകളിൽ
സന്ധ്യയലിയും മുഹൂർത്തവും മാഞ്ഞു
വരിക നീയെന്റെ കൈക്കുമ്പിളിലെ
അമൃതകണം ചോർന്നു പോകും മുമ്പേ

(അറിയാത്ത...)

കസവുടയാടയഴിഞ്ഞുലഞ്ഞു
നെറ്റിത്തൊടുകുറി പാതിയും മാഞ്ഞു
ഇതുവഴി ലജ്ജാവിവശയായി
നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ

(അറിയാത്ത...)

Submitted by vikasv on Sun, 04/19/2009 - 03:56

കൂടുവെടിയും ദേഹിയകലും

കൂടു വെടിയും ദേഹിയകലും
കൂടാരവാസിയുറങ്ങും...
മനുഷ്യാ നീ
വെറും മണ്ണല്ലോ
മരണം നിന്നുടെ നിഴലല്ലോ
ഊഴിയിൽ നിന്നു
മെനഞ്ഞു
ഊഴിയിൽത്തന്നെയടിഞ്ഞു
മനുഷ്യാ നീ വെറും
മണ്ണല്ലോ

(കൂട്...)

വിടർന്ന മലരുകൾ കൊഴിയുന്നൂ
തെളിഞ്ഞ
പകലുകൾ ഇരുളുന്നൂ
കഴിഞ്ഞ കഥയുടെ ചുരുളും നോക്കി
കാലം കണ്ണീ‍ർ
വീഴ്‌ത്തുന്നു
മുമ്പേ വന്നവർ പിന്നിലാകും
പിമ്പേ വന്നവർ
മുന്നിലാകും

(കൂട്...)

Submitted by vikasv on Sun, 04/19/2009 - 03:55

കളരിവിളക്ക് തെളിഞ്ഞതാണോ

കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ

മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യൻ ഉദിച്ചതാണോ

കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ
കഴുത്തഴവും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും

(മാനത്തൂന്ന്..)

നാഗത്തളയിട്ട കാൽവടിവും
ചൊവ്വൊത്ത ചേകോന്റെ
മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനിൽക്കും
അങ്കക്കലയുള്ള
വീരനാരോ

(മാനത്തൂന്ന്...)

Submitted by vikasv on Sun, 04/19/2009 - 03:53

ഉണ്ണിഗണപതി തമ്പുരാനേ

ഉണ്ണിഗണപതിത്തമ്പുരാനേ
അങ്കക്കരിനാഗദൈവങ്ങളേ

നെടുതാലിഭാഗ്യം കൊടുക്ക വേണം
ചെന്നേടം ചെന്ന് ജയിക്ക വേണം

(ഉണ്ണിഗണപതി...)

ആണുണ്ട് തൂണുണ്ട് തൃക്കൈയുണ്ട്
തൂണിന്മേൽ
ആയിരം ചെമ്പഴുക്ക
ആണും തുണയുമേ ചേർത്തുകൊണ്ട്
ആദിത്യചന്ദ്രര്
സാക്ഷിയാകെ

അഞ്ചാം വയസ്സില് കാതുകുത്തി
ഏഴാം വയസ്സിൽ
എഴുത്തിരുത്തി
വിദ്യകളൊക്കെ തികഞ്ഞവര്
പത്താം വയസ്സിലോ താലികെട്ട്
തെയ്
തെയ് തെയ് തെയ് തിത്തെയ്
തെയ് തെയ് തെയ് തെയ് തെയ്

(തെയ്...)

Submitted by vikasv on Sun, 04/19/2009 - 03:52

എന്തിനധികം പറയുന്നഛാ

എന്തിനധികം പറയുന്നച്‌ഛാ
അരിങ്ങോടർ നീട്ടിയ
നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ
മച്ചുനിയൻ ചന്തു
ചതിച്ചതാണേ

അങ്കം പിടിച്ച തളർച്ചയോടെ
ചന്തൂൻ‌റെ മടിയിൽ തലയും
വച്ച്
ആലസ്യത്തോടെ ഞാൻ കണ്ണടച്ച്
ആ തക്കം കണ്ടവൻ
ചന്ത്വല്ലാണേ
കുത്തുവിളക്കിൻ‌റെ തണ്ടെടുത്ത്
കച്ചാതിറുപ്പിലും നീട്ടി
ചന്തു

ഞെട്ടിയുണർന്നങ്ങ് നോക്കും നേരം
അരിങ്ങോടർക്കൂട്ടത്തിൽ ചാടി
ചന്തു
ചന്തു ചതിച്ച ചതിയാണച്‌ഛാ
ചന്തു ചതിച്ച ചതിയാണാർച്ചേ
ചന്തു ചതിച്ച
ചതിയാണച്‌ഛാ
ചന്തു ചതിച്ച ചതിയാണാർച്ചേ

Submitted by vikasv on Sun, 04/19/2009 - 03:51

മനുഷ്യൻ കണക്കുകൾ കൂട്ടുന്നു

Title in English
Manushyan kanakkukal koottunnu

മനുഷ്യൻ കണക്കുകൾ കൂട്ടുന്നു
മരണം
തിരുത്തിക്കുറിക്കുന്നൂ
നിമിഷചക്രങ്ങളിൽ...
ദിവസത്തിൻ പാളത്തിൽ...

സമയമാം തീവണ്ടി ചലിക്കുന്നൂ

(മനുഷ്യൻ)

മനുഷ്യൻ
കണ്ണീരൊഴുക്കുന്നു
പക്ഷേ, മലരുകൾ വീണ്ടും ചിരിക്കുന്നു
മാരിമുകിൽ
കൊണ്ടുവരും കൂരിരുട്ടു കാണാതെ
മഴവില്ലു വീണ്ടും മദിക്കുന്നു...

(മനുഷ്യൻ)

പാളങ്ങൾ പകലും നിശയുമല്ലോ
അതിൽ കാലമാം തീവണ്ടി
ചലിക്കുന്നു
മറവിതൻ മരുന്നാൽ മാനവന്റെ മുറിവുകൾ
സമയമാം ഭിഷഗ്വരൻ
ഉണക്കുന്നു...

(മനുഷ്യൻ)

Submitted by vikasv on Sun, 04/19/2009 - 03:49

തോണിപ്പാട്ടും പാടിപ്പാടി

Title in English
Thoni pattum

തോണിപ്പാട്ടും പാടിപ്പാടി ദൂരെ പോണോരേ
ആരും കാണാപ്പൊന്നും മീനും തേടിപ്പോണോരേ
കാറും കോളും വീഴുംനേരം ഉള്ളിൽ തീയാണ് ഹോയ്

(തോണിപ്പാട്ടും...)

കണ്ണുനീർക്കടലിലെ തിരമാലയിൽ
കരയെ തിരയും ഓടങ്ങളേ...
തോണിക്കാരെ ദൂരെ പൊയ്‌വരുവോളം
ഞാൻ കാത്തിരിക്കാം..

(തോണിപ്പാട്ടും...)

തീരത്തുയരുന്ന തിരമാലകൾ
തീരക്കടലിൻ വ്യാമോഹങ്ങൾ
വാടിപ്പോകും മോഹം...
നാളെ പുലരിയിൽ പൂവിരിക്കും

(തോണിപ്പാട്ടും...)

Submitted by vikasv on Sun, 04/19/2009 - 03:48