ഉം... ലല... ലല... ല...
ലലലല ലാലല ലാലാ....
ലലലലലാ....
ആ...
മൗനം പൊൻമണിത്തംബുരു മീട്ടി
തന്ത്രിയിൽ
നാദവികാരമുണർന്നു
ഒരു ശ്രുതിയായ് ഉണരാൻ
സങ്കൽപത്തിൻ ചിറകുകൾ
ചൂടി
സന്തോഷത്തിൻ കുളിരല മൂടി
പറന്നുയരാം വാനിൽ നീളേ
മേഘങ്ങളായ്
ചന്ദനമേഘങ്ങളായ്
മലരിട്ട തളിരിട്ട നക്ഷത്രമലർവാടിയിൽ
ഇളംതൂവലിൻ പേലവ
മണിമെത്തയിൽ
വിതിരാത്ത വിതറാത്ത മോഹങ്ങൾ കൈമാറിടാൻ
പുളകങ്ങൾ തൻ
മുകുളങ്ങളിൽ മധുരം നിറയും നേരം
ഹേയ്! തല നന്നായിട്ട് തോർത്തണമെന്നു
പറഞ്ഞിട്ടില്ലേ ഞാൻ. തല ശരിക്ക്
തോർത്തിയിട്ടില്ലെങ്കിൽ നീർവീഴ്‌ച
വരില്ലേ?
എന്താ പറഞ്ഞേ? ല.... ല....
പുഴയായിടാൻ ഒഴുകും
പുഴയായിടാൻ
പുതുമണ്ണിലൂറുന്ന ഗന്ധം പകർന്നീടുവാൻ
പുലർവേളയിൽ
ചെങ്കതിരൊളി വീശവേ
ഉലയുന്ന പുൽത്തുമ്പിൽ ഒരു
മഞ്ഞുമുത്തായിടാൻ
ഹൃദയങ്ങളും ചലനങ്ങളും ഒരു സ്‌പന്ദനമാകും നേരം
(മൗനം...)