സാമഗാനലയഭാവം

Title in English
Saamagaana

സാമഗാനലയഭാവം...
സുഖസാന്ദ്രമധുര സംഗീതം....
സരസ്വതിതൻ വരമാണിക്യവീണയിൽ
ജനകരാഗമിത് മധുരം മധുരം...

(സാമഗാന...)

മേലേ മേഘപഥങ്ങളിൽ ആതിരാ-
ത്തേരിൽ ഗന്ധർവ്വ ശ്രീചലനം
ഋതുഭേദങ്ങളാൽ പ്രകൃതിവിതാനം
ഗിരിസാനുക്കളിൽ പ്രമദസ്വനം
ഗാനത്തിൻ പദമെത്ര മധുരിതമാപാദം
ലയം സ്വർഗ്ഗസമമിതു നുകർന്നു ലയിച്ച
മനസ്സിലൊരു ഞൊടി അനിതര-
ലഹരിയൊ‍രനുഭവമരുളവെ

(സാമഗാന...)

Submitted by vikasv on Mon, 04/20/2009 - 05:32

കൂടില്ലാക്കിളികൾ

Title in English
Koodilla kilikal

കൂടില്ലാക്കിളികൾ കൂട്ടുചേർന്ന കിളികൾ
വാനം മറന്നു പാടും വസന്തദൂതികൾ
പുതുനാമ്പുകൾ വിരിയും കരളുകളിൽ ഉതിരും
കവിതയുമായ് പാറിവരും കളമൊഴികൾ നമ്മൾ

(കൂടില്ലാ...)

കയ്യെത്താദൂരത്താ ചക്രവാളങ്ങൾ
പകലെല്ലാം നീന്തുന്ന രാജഹംസങ്ങൾ
മൺ‌തരിയിൽപ്പോലും മഴവില്ല്ലുകൾ തിരയും
മിഴിയിണകൾ നമ്മൾ, കതിരൊളികൾ നമ്മൾ
കൂടില്ലാക്കിളികൾ കൂട്ടുചേർന്ന കിളികൾ
കുറുമൊഴികൾ... നറുമൊഴികൾ...

ജീവന്റെ പൂവനിയിൽ പഞ്ചവർണ്ണങ്ങൾ
താരുണ്യം തിരിവയ്‌ക്കും പുഷ്‌പതാലങ്ങൾ
വഴിമലരിൽപ്പോലും വനഭംഗികൾ കാണും
ഇന്ദ്രജാലങ്ങൾ മന്ത്രവാദങ്ങൾ...

(കൂടില്ലാ...)

Submitted by vikasv on Mon, 04/20/2009 - 05:30

യദുകുല കോകില

Title in English
Yadukula Kokila Swaratharangam

യദുകുലകോകില സ്വരതരംഗം
യമുനയിലലിയും വിലാസയാമം
രാധയെപ്പോലനുരാഗിണിയായി
രാഗേന്ദുപുഷ്‌‌പം വിരിഞ്ഞ യാമം

(യദുകുല...)

സ്വപ്‌നമരാളങ്ങൾ നീന്തിയെത്തും
ഹൃദയകല്ലോലിനിയിൽ...
പുളകാംഗുരങ്ങളിലുടലാകെ മൂടിയ
നീലക്കടമ്പുകളിൽ...
ജന്മാന്തരങ്ങൾക്കു് ചൈതന്യമേകിയ
ദാഹം നിറഞ്ഞു നിന്നൂ, പുതു-
രാഗം തുടിച്ചു നിന്നൂ....

(യദുകുല...)

Submitted by vikasv on Mon, 04/20/2009 - 05:29

പാതിരാപ്പൂവിന്റെ

Title in English
Pathirappoovinte

പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം
പാർവ്വണയാമിനി സ്വന്തമാക്കി
ചിറകാർന്നൊരെന്റെ വികാരമെല്ലാം
നീ വിരൽത്തുമ്പിൽ പരാഗമാക്കി

(പാതിരാ...)

മോതിരക്കൈവിരൽ നീട്ടി
താരകവാതിൽ തുറക്കാം ‍
മേലാട പൂങ്കാറ്റിനേകി
പൂവള്ളിയൂഞ്ഞാലിലാടാം
ലഹരി പടരും പൂനിലാവിൻ
കൈകളിൽ ഞാൻ തല ചായ്‌ക്കും

(പാതിരാ...)

ആ മിഴിപ്പൂവമ്പിനാലെ
ആകാശ നർത്തകിയാക്കൂ
ആലിംഗനങ്ങളിൽ മൂടി
ആനന്ദഭൈരവിയാക്കൂ
മനസ്സു നിറയും മധുരമെല്ലാം
ആദ്യരാവിൻ നിധിയാക്കൂ

(പാതിരാ...)

Submitted by vikasv on Mon, 04/20/2009 - 05:28

ഗഗനനീലിമ

Title in English
Gagana neelima

ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ (ഗഗന)
പ്രണയശോണിമ കവിളിൽ എഴുതും
മേഘകന്യകയോ....

(ഗഗന...)

ഇത്രനാൾ നീയെന്റെ സങ്കല്‌പസിന്ധുവിൻ
അക്കരെയക്കരെയായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ
അഴകിന്റെ ഉപഹാരമോ
അനുരാഗ വരദാനമോ

(പ്രണയ...)

ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ
ചൈത്രനിലാവൊളി ചൂടി വരും
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എൻ ജന്മപുണ്യങ്ങളായിരുന്നോ
അണയാത്തൊരനുഭൂതിയോ
കൊഴിയാത്ത വനപുഷ്‌പമോ

(പ്രണയ...)

Submitted by vikasv on Mon, 04/20/2009 - 05:27

മൊഴിയഴകും മിഴിയഴകും

മൊഴിയഴകും മിഴിയഴകും
എന്നിലണിഞ്ഞമ്മാ
താരാട്ടിൻ
രാരീരം
മനസ്സിന്നീണമായ്...
എൻ മനസ്സിന്നീണമായ്....

മാൻ‌മിഴിയേ
തേന്മൊഴിയേ
മകളേ തളിരിതളേ
അമ്മക്കുട്ടീ അമ്മുക്കുട്ടീ
നീ നിനവിൻ
താളമായ്
എൻ കനവിൻ രാഗമായ്...

പവനുതിരും പുഞ്ചിരിയെൻ

നെഞ്ചിലലിഞ്ഞമൃതായ്
പാൽനുരയെൻ ചുണ്ടുകളിൽ

പൂന്തേൻകുഴമ്പായ്...
നറുപൂന്തേൻകുഴമ്പായ്...

(മൊഴിയഴകും)

Submitted by vikasv on Mon, 04/20/2009 - 05:26

ആതിരാത്തിരുമുറ്റത്ത്

ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ
ആലോലം
ആടിപ്പാടാൻ അംഗനമാരണഞ്ഞൂ
ആരോമലാളേ
ഒരുങ്ങൂ.....
ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ
ആലോലം ആടിപ്പാടാൻ
അംഗനമാരണഞ്ഞൂ
പാതിരാപ്പൂ ചൂടുന്നൂ.....

രാവിൽ ഹൃദയം നിറയെ പുളകം
വിരിയുമീ (2)
ആനന്ദം പകരും യാമം, താരങ്ങൾ വിടരും യാമം
പൂമിഴികൾ
തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം
ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ
വിടർന്നൂ
ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ
ചൂടുന്നൂ...

Submitted by vikasv on Mon, 04/20/2009 - 05:25

മന്ത്രമുറങ്ങും ഗീതയിലൂടെ

മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണർത്തുപാട്ടുകൾ
പാടി
ഇന്നാ താളലയങ്ങൾ മാറ്റി
ഭഗവാൻ ഉറങ്ങുകയോ

ഉറങ്ങുകയോ...

(മന്ത്രം)

കണ്ണീർക്കതിരുകൾ
കൊത്തിപ്പെറുക്കി
കന്നിയിളംകിളി തളർന്നു...
തണലേകാതെ
തളിരേകാതെ
ഭഗവാനുറങ്ങുകയോ...
ഭഗവാൻ ഉറങ്ങുകയോ

ഉറങ്ങുകയോ...

(മന്ത്രം)

കാനനകന്യയെ പോറ്റിവളർത്തിയ
താപസനേകീ
ദുഃഖം...
ദുഃഖസമുദ്രത്തിരകളുയർത്തി
ഭഗവാനുറങ്ങുകയോ...
ഭഗവാൻ ഉറങ്ങുകയോ

ഉറങ്ങുകയോ...

(മന്ത്രം)

Submitted by vikasv on Mon, 04/20/2009 - 05:23

ആനന്ദനടനം

ആനന്ദനടനം ആടിനാർ -- 2
ആ-ന-ന്ദ-നടനം ആടിനാർ

കനകസഭയിലാനന്ദനടനം ആടിനാർ

ശിലയിൽ
നിന്നുയിരാർന്നോരഹല്യയാൾ
രാമഭക്തിലയമാർന്നോരാനന്ദനടനം
ആടിനാൾ‍
ആ-ന-ന്ദ-നടനം ആടിനാർ....

ദ്വാപരയുഗധർമ്മ ഗോവർദ്ധനം

നിസ സസസ ഗഗസ ഗഗസ മഗസ നിസധ
സസ-ഗഗ സസ-മമ സസ-ധധ സധ-ധസ
സഗസനി സനിധനി ധമധമ

ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധർമ്മ ഗോവർദ്ധനം
കണ്ണന്റെ
തൃക്കൈയ്യിലുണരുമ്പോൾ
ആനന്ദനടനം ആടിനാർ....
ഗോകുലം ആ-ന-ന്ദ-നടനം
ആടിനാർ...

Film/album
Submitted by vikasv on Mon, 04/20/2009 - 05:22

കമലദളം മിഴിയിൽ

Title in English
Kamaladalam Mizhiyil

കമലദളം മിഴിയിൽ അണിയും
സർഗ്ഗകാമനയിൽ...
കേശഭാരകിരീടം ചൂടി...
ദിവ്യകലാകേരളം...

(കമലദളം)

കൃഷ്‌ണനാട്ടപ്പീലി ചാർത്തി
രാമനാട്ടമൊരുങ്ങി (കൃഷ്‌ണനാട്ട)
വെട്ടത്തുകളരിയിലെ താളവട്ടങ്ങളിൽ
കഥകളിവിളക്കിൻ തിരി തെളിഞ്ഞൂ

ഗീതവാദ്യ നർത്തനങ്ങൾ മേളമേകവേ
സുകുമാരകലകൾ കളിയരങ്ങിൽ
നവരസങ്ങൾ തൂകവേ (ഗീതവാദ്യ)
കനകചാമരങ്ങൾ പൂത്ത സ്വപ്‌നമായ്
കാവ്യമായ് നവ്യകേരളം...

(കമലദളം)

Film/album
Submitted by vikasv on Mon, 04/20/2009 - 05:21