പൂ നിറഞ്ഞാൽ

Title in English
Poo Niranjal

പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം
പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

ഹൃദയഗാനമയീ നീയെവിടെ
നിത്യതപസ്വിയായ് ഞാനവിടെ
നിൻ നെടുവീർപ്പിൻ സ്വരം പോലും ലഹരിമയം
പുലരി വന്നാൽ പൂവുകളിൽ മഞ്ഞലകൾ
നീയണഞ്ഞാൽ എൻ മനസ്സിൽ കുളിരലകൾ
പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

ശാഖാനഗരത്തിൽ

ശാഖാ നഗരത്തിൽ ശശികാന്തം ചൊരിയും

ശാരദ പൗർണമീ

എന്റെ താന്തമാം ശയനമന്ദിരം

എന്തിനു നീ തുറന്നൂ

എന്തിനു നീ തുറന്നൂ   (ശാഖാ നഗരത്തിൽ ..)

അവളുടെ അരമണി കല്യാണി പാടും

ആനന്ദ മാളികയിൽ (2)

പ്രാസാദമുല്ലകൾ പൂകൊണ്ടുമൂടും

പല്ലവശയനത്തിൽ

നീ കൊണ്ടു പോകൂ ചന്ദ്രോപലങ്ങൾ പതിച്ച നിൻ നീരാളങ്ങൾ  (ശാഖാ നഗരത്തിൽ....)

അവളുടെ ഓർമകൾ നാളമായ്‌ പൂക്കും

മൺവിളക്കെൻ ഹ്രദയം (2)

ആമുഗ്ദ്ധഹാസം പൂക്കളായ്‌ വിടരും

ആരാമമെൻ മുറ്റം

നീ കൊണ്ടുപൊകൂ നിൻ വിരിമാറിൽ പൊഴിയുമീ നെടുവീർപ്പുകൾ

(ശാഖാ നഗരത്തിൽ ....)

ആറന്മുള ഭഗവാന്റെ

ഓ...ഓ..ഓ..ഓ..
ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം
ആലോല മണിത്തിരയിൽ നടനമാടി
ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളിൽ
കാറ്റു വന്നു തട്ടിയോണപ്പാട്ടൊന്നു പാടീ ( ആറന്മുള...)

ചിത്രവർണ്ണപ്പട്ടുടുത്തെൻ  ചിത്രലേഖ പാറി വന്നു (2)
ഉത്തൃട്ടാതി ഓണവെയിലിൽ കുളിച്ചു നിന്നു ഓ...ഓ...
കണ്മണി തൻ കടമിഴിത്തോണിയിലെ കന്യകളാം
കനവുകൾ ഇരയിമ്മൻ കുമ്മികൾ പാടി

പൂമനസ്സിൻ താലം തുള്ളിത്തുളുമ്പിയ നേരം തങ്കം (2)
പൂവരശ്ശിന്നില നുള്ളിയെറിഞ്ഞു നിന്നൂ ഓ..ഓ...
നിൻ വിരലിൻ മണം കവർന്നിളകുമായിലകളും
എന്റെ ദുഃഖ ഹൃദയവും തിര കവർന്നൂ (ആറന്മുള...)

 

നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ

Title in English
Naalukaalulloru

നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ
കോലുനാരായണൻ കട്ടോണ്ടു പോയ്
രണ്ടുകാലുള്ളൊരു ചട്ടമ്പി പെണ്ണിനെ
കണ്ടവരെല്ലാരും കൊണ്ടോണ്ട് പോയ്
കരണത്തും നെഞ്ചത്തും കൊണ്ടോണ്ടു പോയ് (നാലുകാലുള്ളൊരു..)

കൊട്ടാരം പാറൂനു കൊണ്ടാലും നോവൂല്ല
കുട്ടപ്പൻ ചേട്ടനു കൊള്ളാനും ചുണയില്ല
സരിഗമപധനിയിലുറി കെട്ടിത്തൂക്കി
അതിലൊരു വല്യമ്മ കലംകെട്ടി തൂക്കി
സരിഗമപധനി സനി സനി സനിധാ
ഒലക്കേടെ - മൂട്
(നാലു...)

പൂവിനു കോപം വന്നാൽ

Title in English
Poovinu kopam vannaal

പൂവിനു കോപം വന്നാൽ അത്
മുള്ളായി മാറുമോ തങ്കമണീ
മാനിനു കോപം വന്നാൽ അത്
പുലിയായ് മാറുമോ തങ്കമണീ
തങ്കമണീ പൊന്നുമണീ ചട്ടമ്പിക്കല്ല്യാണീ

അങ്ങാടിമുക്കിലെ അത്തറുസഞ്ചി നീ
അനുരാഗക്കടവിലേ ആറ്റുവഞ്ചി
പുന്നാരപ്പുഞ്ചിരി പൂക്കളമെഴുതി
പൊന്നോണം പോലെ വരും പൂവലാംഗി
തങ്കമണി പൊന്നുമണി ചട്ടമ്പിക്കല്ല്യാണി (പൂവിനു..)

കോഴിക്കോടൻ കൈലിമുണ്ട് മടക്കിക്കുത്തി
കാർമേഘ പൂഞ്ചായൽ മടിച്ചു കെട്ടി
ഇല്ലാത്ത കൊമ്പൻ മീശ പിരിച്ചു കാട്ടി
കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി
തങ്കമണി പൊന്നുമണി ചട്ടമ്പിക്കല്യാണി
(പൂവിനു..)

ഇടവഴിയിൽ

Title in English
Idavazhiyil

ഇടവഴിയിൽ ശംഖുമാർക്ക് കൈയിലിക്കെട്ട് പിന്നെ
ഇടനെഞ്ചിൽ കിനാവിന്റെ കുലുക്കിക്കുത്ത്
കിളിവാതിൽ മറവിൽ നിന്നൊളികൺ നോട്ടം വള
ക്കിളികൾ തൻ പരിഭവക്കളീ പുന്നാരം (ഇടവഴിയിൽ...)

മണി നാലു മുട്ടുമ്പോൾ മണിമലയാറിന്റെ
മണലോരത്തൊരാളുടെ സൈക്കിൾ യജ്ഞം
അരയോളം വെള്ളത്തിൽ  നിൻ കുളിർ നീരാട്ട്
അതു കാണുന്നേരം ഖൽബിൽ അമിട്ടു കെട്ട് (ഇടവഴിയിൽ...)
ഇനിയത്തെ റംസാനു അരികത്തു തന്നെ നീ
ഇരിക്കുമെന്നകക്കാമ്പിൽ പൂതി ചൊല്ലുന്നു
കളിയല്ല നടത്തും നാമുടൻ നിക്കാഹ്
ചിരി തൂകുമന്നു നിന്റെ മണിയേലസ്സ് (ഇടവഴിയിൽ..)

Year
1981

ഒരിക്കൽ മാത്രം വിളികേള്‍ക്കുമോ

Title in English
Orikkal mathram

ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഗദ്ഗദമായൊരു പാഴ്സ്വരമായ്
ഒഴുകിവരുന്നൂ ഞാന്‍
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം

മോഹമരീചിക തേടിയലഞ്ഞൂ
ശോകത്തിന്‍ മരുഭൂവില്‍
കാലമിളക്കിയ കാറ്റിലടിഞ്ഞൂ
കാത്ത കിനാക്കള്‍ പൊലിഞ്ഞൂ
വിരിഞ്ഞ സുരഭീ മധുവനമേ - നീ
മറന്നു പോയോ - എന്നെ മറന്നുപോയോ
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം