ആശ്രിതവത്സലനേ

ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ
അഭയം നീയരുളൂ അഭയം നീ അരുളൂ
ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ
ആലംബം നീയരുളൂ ആലംബം നീയരുളൂ
ആശ്രിതവത്സലനേ

മാനവർ ഇരുളിൽ വലയുമ്പോൾ
ധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾ
മാനവർ ഇരുളിൽ വലയുമ്പോൾ
ധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾ
പാപഭാരങ്ങളിൽ നിന്നഭയം, ഈ
പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം

ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
അഭയം നീയരുളൂ അഭയം നീ അരുളൂ
ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ
ആലംബം നീയരുളൂ ആലംബം നീയരുളൂ
ആശ്രിതവത്സലനേ

പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ
പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ
പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ
പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ
പാപഭാരങ്ങളിൽ നിന്നഭയം, ഈ
പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം

ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ
അഭയം നീയരുളൂ അഭയം നീ അരുളൂ
ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ
ആലംബം നീയരുളൂ ആലംബം നീയരുളൂ
ആശ്രിതവത്സലനേ

Submitted by vikasv on Fri, 05/08/2009 - 07:29