കൊല്ലം കണ്ടാൽ

കൊല്ലം കണ്ടാൽ ഇല്ലം വേണ്ട
കൊച്ചി കണ്ടാൽ അച്ചീം
വേണ്ട
കള്ളു കണ്ടാൽ തള്ളേം പിള്ളേം
തെല്ലോളം വേണ്ടേ വേണ്ടേ
വേണ്ടേ

(കൊല്ലം...)

മാനത്തേയ്‌ക്ക് പറക്കാനും
മണ്ണിൽത്തന്നെ
കിടക്കാനും
കരയാനും ചിരിക്കാനും തല്ലുകൊള്ളാനും
കള്ള് നല്ല മരുന്നാണല്ലോ,
മരുന്നാണല്ലോ

(കൊല്ലം...)

കല്യാണം കഴിയാത്ത ചെറുപ്പക്കാരുടെ
കൺ
കണ്ട ദൈവമേ - കള്ളേ
സ്വർഗ്ഗമെന്നത് നീയാണെന്നത്
സത്യം... സത്യം... സത്യം...

സത്യം ശിവം സുന്ദരം...

(കൊല്ലം...)

Submitted by vikasv on Fri, 05/08/2009 - 08:08

ദേവാംഗനേ

ദേവാംഗനേ....

ദേവാംഗനേ നീയീ ഭൂമിയിൽ

എന്റെ
രാഗവേണുവിലേതോ

സ്വരമാധുരീ ലയമായ് വരൂ

ജീവനിൽ താളമായ്
ഉണരൂ

(ദേവാംഗനേ...)

ഈ ലോകസൗന്ദര്യമാകെയെൻ
ദേവിയിൽ

ഇണങ്ങിനിന്നൂ... നിറഞ്ഞുനിന്നൂ...

ആ സർഗ്ഗസംഗീതധാരയുണർന്നൂ

അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞു

(ദേവാംഗനേ...)

സൂര്യനും ചന്ദ്രനും
നിൻ കാലടികളെ

തഴുകിയുറങ്ങാൻ കൊതിച്ചുനിന്നൂ

കുങ്കുമത്താലവുമായി
വരുന്നൊരു

സന്ധ്യയും ഉഷസ്സും നിൻ സഖിമാരായ്

(ദേവാംഗനേ....)

Submitted by vikasv on Fri, 05/08/2009 - 08:05

ഈ മരുഭൂവിൽ പൂമരമെവിടെ

Title in English
Ee Marubhoovil

ആ....ആ....ആ....ആ....
ആ....ആ....ആ....ആ....
ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

നിഴലേകാനെൻ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
ആ....ആ‍....ആ....ആ....
നിഴലേകാനെൻ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
നിൻ പൂഞ്ചിറകാകെ കരിയുന്നൂ

ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

Submitted by vikasv on Fri, 05/08/2009 - 08:04

ദർശനം നൽകണേ

Title in English
Darshanam Nalkane

ആ ആ ആ ആ ആ ആ ആ ആ ആ ആ

ദര്‍ശനം നൽകണേ മിശിഹായേ, എന്നും
പരിശുദ്ധനായവന് നീയേ പരാ (ദര്‍ശനം)
പാപമുലകിൽ എൻ വാസം ചിരം
യേശു തുണ തന്നെ ജീവബലം (പാപ)
വീറോടും ഗര്‍വോടും ധനമോടും വാണാലും
സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ (ദര്‍ശനം)

Submitted by vikasv on Fri, 05/08/2009 - 08:00

താരണിമാനം തിരയിളക്കി

താരണിമാനം
തിരയിളക്കി

ആതിരാപ്പൂനിലാവലയിളക്കി

മനസ്സിലുണരൂ മിഴിയിലുലയൂ

മലരല്ലേ
മധുവല്ലേ നാമൊന്നല്ലേ

(താരണി...)

നീൾമിഴിക്കോണിലെ നീരാടും
മോഹങ്ങൾ

നാവിലും കാതിലും കാകളിയായി....

കരളിലാകെ....
കനവിലാകെ.....

മാരിവില്ലിൻ തോരണങ്ങൾ തേനലരായ്

(താരണി...)

ആജന്മദാഹങ്ങൾ ആത്മാവിലാളവേ

മാനവും ഭൂമിയും
പൂവനമായ്...

ഉടലിലാകെ.... ഉയിരിലാകെ....

രാഗവായ്‌പിൻ രോമഹർഷം
പൂ‍മഴയായ്

(താരണി...)

Submitted by vikasv on Fri, 05/08/2009 - 07:54

മറക്കാൻ കഴിഞ്ഞെങ്കിൽ

മറക്കാൻ കഴിഞ്ഞെങ്കിൽ
മനക്കണ്ണടയ്‌ക്കാൻ
കഴിഞ്ഞെങ്കിൽ
ചൂടിയെറിഞ്ഞൊരു പൂവിൻ നോവും
ചുടു
നെടുവീർപ്പുകളും...
ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ

ജീവിതത്തിന്റെ
പുറം‌പോക്കിൽ
വാടി വരളും പാഴ്‌ചെടിയിൽ
വിടർന്നതെന്തിന് വെറുതെ
നിങ്ങൾ
തീണ്ടാനാഴിപ്പൂവുകളേ
വിസ്‌മൃതിയിൽ വേദനയിൽ
വീണ
കിനാവുകളേ...
ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ
മനക്കണ്ണടയ്‌ക്കാൻ
കഴിഞ്ഞെങ്കിൽ

Film/album
Submitted by vikasv on Fri, 05/08/2009 - 07:53

കൊണ്ടോട്ടീന്നോടി വന്ന്

കൊണ്ടോട്ടീന്നോടി വന്ന്
കെസ്സുപാട്ടിൻ കുട്ടിസ്സഞ്ചി
കിലുകിലെ കിലുക്കണ
കാറ്റേ - നീയ്യ്
ബദറുൽ‌മുനീറിന്റെ കിസ്സ പാടിത്തരാമെങ്കില്
ബിരിയാണി
വെച്ച് തരാം കാറ്റേ

(കൊണ്ടോട്ടി)

അന്തം ഇല്ലാത്ത കത്ത്
എന്തിന്നെനിക്കയച്ച്
പ്രേമപ്പിരാന്തിലാക്കി എന്നെ - നിന്റെ
തേനായ
മൊഹബ്ബത്തിൻ തെളിതെക്കിത്തന്നിട്ടെന്റെ
പിരിശത്തിൽ കുടിപ്പിക്ക് പെണ്ണേ

മറിമായം നീ കാട്ടരുതെന്റെ
മറിമാൻ‌മിഴിയെ മധുമൊഴിയെ

(കൊണ്ടോട്ടി)

Film/album
Submitted by vikasv on Fri, 05/08/2009 - 07:52

ഉള്ളിൽ പൂക്കും

ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ

മുല്ലപ്പൂവിൻ തേനൊഴുകി
(ഉള്ളിൽ)

ഇരവിൻ മുറ്റത്തു വിരിഞ്ഞൂ ചന്ദ്രിക-

ചിത്രങ്ങളെഴുതി
ചുറ്റും...

ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ

മുല്ലപ്പൂവിൻ
തേനൊഴുകി....

ഇളമറിമാൻ‌മിഴികളിൽ നാണത്തിൻ

ഈണത്തിൽ‍ മംഗല്യരാവിൻ
രഹസ്യം

(ഉള്ളിൽ...)

ഇതുവരെയും മീട്ടാത്ത
തന്ത്രിയിലൊളിയും

സ്വർഗ്ഗീയനാദമേ ഉണരൂ (ഇതുവരെ)

ഇരുമെയ്യാം വീണകളിൽ
‍ഒരുമതൻ

ഏകാന്തശ്രുതിയായ് ഉണരൂ...

(ഉള്ളിൽ...)

ചിലശംഖിലെ
ഓംകാരമന്ത്രമേ വിടരൂ

ആനന്ദലഹരിയായ് ഒഴുകൂ (ചില...)

Film/album
Submitted by vikasv on Fri, 05/08/2009 - 07:49

പൂന്തേൻ കുളിരുറവയിൽ

പൂന്തേൻക്കുളിരുറവയിൽ വീണുലഞ്ഞാടി

നാണമാം പുടവയിൽ
ഈറനുണങ്ങാതെ

ഓരിളം ചൂടിനാൽ ഒന്നു ചേർന്നലിയാൻ

ആരെ നീ തേടുന്നു
തൈമണിക്കാറ്റേ

(പൂന്തേൻ...)

താണു വീശും നിന്റെ
താമരച്ചിറകുരുമ്മി

എന്നിലുറങ്ങും എന്നെ നീ
തൊട്ടുണർത്തുന്നു

എന്തിനുണർത്തീ യുഗയുഗങ്ങൾ

തപം ചെയ്യും
രഹസ്യങ്ങൾ

നിറമെഴും പൂങ്കുടിൽ വിതറി
വീണല്ലോ

(പൂന്തേൻ...)

എന്നിലിളകും കാട്ടുചോലയിൽ നീ നീരാടി, നിൻ

മനസ്സിലെയാഴമെന്നിൽ ചൂഴ്‌ന്നു നിൽക്കുമ്പോൾ

നമ്മിലൊരുപോൽ
ഞെറിയിളക്കി

തുടിച്ചല്ലോ.... തരിച്ചല്ലോ...

Film/album
Submitted by vikasv on Fri, 05/08/2009 - 07:47