വർണ്ണവും നീയേ - ശോകം

Title in English
varnavum neeye -pathos

വർണ്ണവും നീയേ വസന്തവും നീയേ
വർഷവും നീയേ ഹർഷവും നീയേ
ഗാനവും നീയേ ഗഗനവും നീയേ
സാഗരം നീയേ സായൂജ്യം നീയേ
(വർണ്ണവും..)

ഉഷസ്സിന്നമ്പല മണിദീപ ചലനം
ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ
ഉത്തരമദ്വൈത ചിന്തയായൊഴുകി
ഉഷസ്സു നീ തന്നെയല്ലോ എന്റെ
മനസ്സും നീ തന്നെയല്ലോ
വർണ്ണവും നീയേ വസന്തവും നീയേ

ഉറക്കം ലാളിക്കും മമ സ്വപ്ന ഗാനം
ഉണരും നേരത്ത് നിൻ നാവിലുണരും
എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം
എനിക്കെന്തും കാണാൻ നിൻമിഴിപ്പൂക്കൾ വേണം
പ്രഭവം നീ തന്നെയല്ലോ എന്റെ
പ്രപഞ്ചം നീ മാത്രമല്ലോ

വരുമല്ലോ രാവിൽ പ്രിയതമന്‍

Title in English
Varumallo Ravil

വരുമല്ലോ രാവില്‍ പ്രിയതമന്‍ - സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍
വരുമരികില്‍ ദാഹമായ് മനസ്സിന്റെ മധുരിത മണിയറ
മലരമ്പനെ മാടിവിളിയ്ക്കും - മാടിവിളിയ്ക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍.....

ഇരവില്‍ - എന്റെ മന്ദിരവാതിലിന്‍ 
യവനിക ഇളകിടുമ്പോള്‍
ഇളകും - ഈറന്‍ കണ്ണുമായ് നില്‍ക്കും
മെഴുതിരിനാളം
തമസ്സിന്റെ തരളിതസിരകളെ മൃദുമൃദുവായ്
തമസ്സിന്റെ തരളിതസിരകളെ മൃദുമൃദുവായ്
മാടിവിളിയ്ക്കും -  മാടിവിളിയ്ക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍ - സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍

മണിവർണ്ണനില്ലാത്ത വൃന്ദാവനം

Title in English
Manivarnanillatha

മണിവർണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിന്നുമുയിരാണു കണ്ണൻ - അവൻ
ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ
(മണിവർണ്ണ....)

യദുകുല ഗന്ധർവൻ പാടും
യമുനയിലോളങ്ങളാടും
മയിലുകൾ പീലി നിവർത്തും
മണിവില്ലാൽ മദനനും മലരമ്പയയ്ക്കും
(മണിവർണ്ണ...)

വനമാലി പാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപിക രാധിക മണിയറ തീർക്കും
(മണിവർണ്ണ...)

രാഗാർദ്രമാനസലോലൻ
രാജീവനേത്രൻ മുകുന്ദൻ
രാധേ നിനക്കെന്തു കോപം
യാദവനെല്ലാർക്കുമൊരു പോലെ നാഥൻ
(മണിവർണ്ണ...)

ഏതോ വാർമുകിലിൻ

Title in English
etho vaarmukilin

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ  മുത്തേ നീ വന്നു
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..

( ഏതോ വാർ‍മുകിലിൻ )

Submitted by Baiju MP on Fri, 05/08/2009 - 10:18

നാദരൂപിണീ

നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ
ശങ്കരീ
പാഹിമാം... പാഹിമാം....

മാനസപൂജയിൽ ഭാവപ്രണീതമാം

അമൃതമന്ത്രങ്ങളിലൂടെ (മാനസ)
നിൻ ഹൃദന്തം ജഗത്തിൻ
അകമലരിലുതിർത്തൂ
മരന്ദം

സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ... സനിപമ
ഗമരിസ...
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി
ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ
ധ്വനിതരള നാദരൂപിണീ
ശങ്കരീ പാഹിമാം പാഹിമാം

Submitted by vikasv on Fri, 05/08/2009 - 08:13

ദേവസഭാതലം

Title in English
Devasabhathalam

ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം സ്വാഗതം
സരിഗമപ രിഗമപധ ഗമപധനി മപധനിസ
സനിധപ മഗരി സ സ - ഷഡ്ജം

സരിഗമപധ സരിഗമപധനിസ
സനിധപമപ സനിധപമഗരിസ സ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം

ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി
ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം

സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം

Submitted by vikasv on Fri, 05/08/2009 - 08:11

താമരപ്പൂവിലായാലും

Title in English
Thamarappoovilaayalum

താമരപ്പൂവിലായാലും 
വീണ മീട്ടുകയായാലും
പത്മരാഗ നവപ്രഭേ 
മൂകാംബികേ അഭയം
(താമര...)

പാവമാമൊരു മാനസം നിന്റെ
പാദപങ്കജം തേടുമ്പോള്‍
ലോകമാകെ നിറഞ്ഞ കരുണാ-
ലോചനങ്ങള്‍ തുറക്കണേ
(താമര...)

പൂ വിരിച്ചൊരു പാതയില്‍ നീളെ
നോവു വിതറിയ മുള്ളുകള്‍
കണ്ടു നിന്‍ മനം അലിയണേ
ജഗദംബികേ ദയ ചൊരിയണേ
(താമര...)

Submitted by vikasv on Fri, 05/08/2009 - 08:09

സ്മൃതികൾ നിഴലുകൾ

സ്‌മൃതികൾ നിഴലുകൾ
തേങ്ങും മനസ്സിൽ
മായാതെ എഴുതിയ
കഥകൾ
മറക്കുവാനോ ദേവീ

(സ്‌മൃതികൾ...)

ആലിലക്കുറിയും
നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും...
കാറ്റിൻ കവിളണയും ഈറൻ
മിഴിയിതളും
ഏതോ വിരലുകൾ തേടി...

(സ്‌മൃതികൾ...)

ആൽത്തറയും
കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും...
ഒഴുകും കാൽത്തളതൻ ചിരിയും
ഓർമ്മയിൽ
ഇനിയും മറക്കുവാനോ ദേവീ...
ദേവീ‍...

(സ്‌മൃതികൾ...)

Submitted by vikasv on Fri, 05/08/2009 - 08:08