രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ
മദകരപികകുല കളനാദം
തളിർത്തൂ മണ്ണും വിണ്ണും അഴകൊടു
കണിപ്പൂ ചൂടീ
സ്വപ്‌നലതികകൾ
(രാഗം താനം)
പൂങ്കുയിൽ പാടിപ്പാടി
പൂവുണര്
മാർകഴിമഞ്ഞിൽ മുങ്ങി കാറ്റുണര്
തിരയാടുന്നൂ, പുഴയോരത്തെ
തിന
തേടും തേൻകിളി പാടുന്നൂ
ഋതുശോഭകളാടുകയായ് വനവീഥികളിൽ
(രാഗം
താനം)
സാരിമ സരിമപ - ഈ അഴകലകളിൽ
പാനിസ പനിസരി - ഈ കുളിരലകളിൽ
രിമ
രിരിസസ നിനി - ഉലകമിതഖിലവും
പാപ നീനി സാസ രീരി സരിസനി
നീന്തിടുന്നു! പാടൂ
ദേവീ! സരസ്വതി!
നിസരിമ നിസരിമ പാ...
കനിയുക കനിയുക നീ...
ഈ നിശ
ചാർത്തീ ചാന്ദ്രശ്രീതിലകം
ഈ വനമുല്ലയ്‌ക്കെന്തേ പൂക്കുളിരോ
കടൽ തേടിപ്പോം
നദി പാടുന്നൂ
മണിമുത്തുണ്ടോ മടിയിൽ
നിറയേ
അലയാഴിയൊരായിരമന്നമലർക്കിളിയായ്
(രാഗം താനം)
Film/album
Music
Lyricist