ഇത്തിരിത്തിരി തിരയിളകുന്നു
അത്തപ്പത്തിന്റെ പൂത്തിരി
പുത്തൻ പൂത്തിരി....
പുത്തരിച്ചിരി ചിരി പൊഴിയുന്നു
തുമ്പപ്പൂവിന്റെ
പുഞ്ചിരി ഓണപ്പുഞ്ചിരി
(ഇത്തിരി...)
മാതേവരേ
കാക്കരത്തേവരേ
തിരുതിരു കാക്കരത്തേവരേ
നീ ദാനമായ് നേടിയ
ഭൂമിയിൽ
ഓർമ്മകൾ പൂവിടും മണ്ണിതിൽ
തേരിലെഴുന്നി ഊരാകെ
ചുറ്റുന്ന
മാവേലിത്തമ്പുരാൻ ചോദിച്ചു
തൃക്കാക്കരയ്‌ക്കെത്രയുണ്ടിനി
ദൂരം?
(ഇത്തിരി...)
പൊന്നോണക്കാവിലെ കൊച്ചുതുമ്പീ
തുമ്പ
കുലുകുലുങ്ങീ....
ചെല്ലപ്പിള്ളേ തുള്ളടീ തുമ്പിതുള്ള്
കന്നിപ്പൂമങ്കമാർ
തട്ടമിട്ട്...
കൈകൊട്ടിപ്പാട്ടു പാടി...
ചോടുവയ്‌ക്കും കാവിൻ
നടവഴിയിൽ
നന്മ വിതച്ചതു പൊന്നോണമന്നവർ
നാട്ടിന്നുടയവർ
ചോദിച്ചു....
തൃക്കാക്കരയ്‌ക്കെത്രയുണ്ടിനി ദൂരം?
(ഇത്തിരി...)