ഉദയത്തിലൊരു രൂപം

ഉദയത്തിലൊരു രൂപം
മദ്ധ്യാഹ്നത്തിലൊരു  രൂപം
സായന്തനത്തിൽ വേറൊരു രൂപം
ഹരിഗീത പുരവാസാ ശ്രീമുരുകാ
തിരു വിഗ്രഹം കണ്ടു മതി മറന്നേൻ (ഉദയ...)

നിർമ്മാല്യം മാറ്റിയാൽ  ബാലസുബ്രഹ്മണ്യൻ
അഭിഷേകം കഴിയുമ്പോൾ ദിഗംബരയതിവര്യൻ
മുഴുക്കാപ്പ് ചാർത്തിയാൽ വള്ളീ മനോഹരൻ
മുക്കണ്ണൻ മകനേ നിൻ തിരുവിളയാറ്റൽ കണ്ടേൻ (ഉദയത്തി...)

കൺനീരു കൊണ്ടു ഞാൻ കാവടിയാടിടാം
പനിനീരായ് തൂകിടും നിൻ തിരുമേനിയിൽ
കനവുകൾ കൊണ്ടു ഞാൻ കാവടിയാടിടാം
കളഭമായ് കതിരിടും നിൻ തിരുമേനിയിൽ (ഉദയത്തിലൊരു...)

ഗുരുവായൂരപ്പാ അഭയം

ഗുരുവായൂരപ്പാ അഭയം
നീയേ ജനാർദ്ദനാ
ഉരുകുമെൻ ഹൃദയമാം തൂവെണ്ണയാൽ ഞാൻ
ഉടയാട ചാർത്തുന്നേൻ അഭിഷേകത്തുകിൽ
മാല ചാർത്തുന്നേൻ (ഗുരുവായൂരപ്പാ...)

ശകുനികൾ ചതുരംഗക്കരു നീക്കീടുമ്പോൾ
വെളിച്ചത്തിൻ വസന്തങ്ങൾ വരളുമ്പോൾ
അലറുമീയശ്രു തൻ പ്രളയജലധിയിൽ
അഭയമാം ആലിലയൊഴുക്കിയാലും
കൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാ
കൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..)

മൂക്കില്ലാരാജ്യത്തെ രാജാവിന്

Title in English
Mookilla Rajyathe rajavinu

മൂക്കില്ലാരാജ്യത്തെ രാജാവിന്
മൂക്കിന്റെ തുമ്പത്തു കോപം...മുറി
മൂക്കിന്റെ തുമ്പത്തു കോപം..
ഇണങ്ങുമ്പോൾ അവനൊരു മാൻകുട്ടി
പിണങ്ങുമ്പോൾ കരിവർണ്ണ പുലിക്കുട്ടി

പേരില്ലാ രാജ്യത്തെ രാജകുമാരിക്ക്
മേനകയാണെന്ന ഭാവം... ഒരു
മേനകയാണെന്ന ഭാവം...
അടുത്താൽ അകലും കനവുപോലെ
അകന്നാൽ അടുക്കും നിഴലുപോലെ ...

ചന്തം തികഞ്ഞൊരെൻ തമ്പുരാട്ടീ.. നിന്റെ
ചന്ദനപ്പല്ലക്കിലിടമുണ്ടോ..
കാന്തത്തിൻ കണ്ണുള്ള തമ്പുരാനേ.. നിന്റെ
കരളിലെ മഞ്ചത്തിലിടമുണ്ടോ...

കുങ്കുമ മലരിതളേ

Title in English
Kumkumamalarithale

കുങ്കുമ മലരിതളേ .. എൻ മുന്തിരി മണിയഴകേ..
എന്തിനു തളിരുടലിൽ നിൻ ചന്ദനവിരലൊഴുകി...
അമ്പിളിവളകളും ആമ്പൽത്തളകളും അൻപിലാരു തന്നു..
ആതിര തുന്നുമൊരാടയുമായ് വരും ഈ നിലാവു തന്നു..
പുഞ്ചിരിയായ് നെഞ്ചിതളിൽ പുലർവെയിൽ കുഴമ്പിട്ട്
കുളികഴിഞ്ഞിതു വഴി വാ.. വാ.. വാ...

Film/album

കർപ്പൂരദീപത്തിൻ കാന്തിയിൽ

Title in English
Karpooradeepathin

കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ
ദീപാരാധന നേരത്തു നിൻ മിഴി
ദീപങ്ങൾ തൊഴുതു ഞാൻ

സ്വർണ്ണക്കൊടിമരച്ഛായയിൽ
നിന്നൂ നീയന്നൊരു സന്ധ്യയിൽ
ഏതോ മാസ്മര ലഹരിയിലെൻ മനം
ഏകാന്ത മന്ദിരമായി എൻ മനം
ഏകാന്ത മന്ദിരമായി
സ്വർണ്ണക്കൊടിമരച്ഛായയിൽ
നിന്നൂ നീയന്നൊരു സന്ധ്യയിൽ

അത്തിപ്പഴത്തിന്നിളന്നീർ ചുരത്തും

Title in English
athippazhathin ilanneer churathum

അത്തിപ്പഴത്തിന്നിളന്നീർ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ
കറ്റക്കിടങ്ങൾ പിണങ്ങാതിരുന്നാൽ
മട്ടിക്കുടപ്പന്റെ മുട്ടായി നൽകാം..
അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ
കണ്ണാരു പൊത്തും കയ്യാരു കെട്ടും
മഴവെയിലു വരുമന്നു കുറുനരിക്കു കല്യാണമാരാണു
പൂത്താലി കെട്ടാൻ..ഓ..ഓ..ഓ…
അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ..

മദനനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോൾ

Submitted by Kiranz on Sun, 05/10/2009 - 22:17

രാമജയം

രാമജയം ശ്രീരാമജയം
രാമപദാംബുജമേ അഭയം(2)
രാമനാമമേ ഭക്തിസായകം
സേതുബന്ധനം മുക്തിദായകം (രാമജയം..)

ഈരേഴുലകിനുമധിപതിയാകും
രാമൻ നമ്മുടെ നായകനായ്
വാരിധിമലയായ് മാറിടുമിപ്പോൾ
മറുകര നമ്മെ പുണർന്നിടുമിപ്പോൾ
തോഴനായിതാ വരുണദേവനും
സീതാകാന്തനു സ്തോത്രം സ്തോത്രം സ്തോത്രം  (രാമജയം..)

മലയും കല്ലും മുള്ളും വേരും
മരവും കടലിന്നാഭരണം
യോജന പതിനാലൊന്നാം ദിവസം
ഇരുപതു യോജന രണ്ടാം ദിവസം
വന്നു വിളിപ്പൂ വിജയം നമ്മെ
വാരിജ നേത്രനു സ്തോത്രം സ്തോത്രം സ്തോത്രം  (രാമജയം..)

ജഗൽ പ്രാണ നന്ദന

ജഗല്പ്രാണ നന്ദനാ ജയ മൃത്യുഞ്ജയ
ജഗം നിൻ കൈകളിൽ കളിപ്പന്തു പോലെ
അഞ്ഞൂറു യോജന ചാടിക്കടന്നു നീ
അഞ്ജന തൻ മടിത്തട്ടിൽ കളിക്കവേ
അർക്കഫലം തിന്നാൻ വാനിൽ ഉയർന്നു നീ
ശക്ര വജ്രായുധമേറ്റു പതിച്ചതും
വായുദേവൻ കോപം കൊണ്ടു മറഞ്ഞതും
പിന്നെ തൃമൂർത്തികൾ പ്രത്യക്ഷരായതും
കല്പാന്തകാലത്തും മൃതി നിനക്കില്ലെന്ന്
കല്പിച്ചു ദേവർകൾ നിന്നെ സ്തുതിച്ചതും
മറന്നുവോ നീ ആഞ്ജനേയാ
വളരുക നീ ദേവദേവാ...

ഇലവംഗപൂവുകൾ

ഇലവംഗപ്പൂവുകൾ മിഴി തുറന്നു
ഇലഞ്ഞികൾ മലർ പെയ്തു തരിച്ചു നിന്നു
ഇന്ദീവരത്തിന്നിതളുകൾ നനഞ്ഞത്
നിൻ നയനം കണ്ടു നാണം കൊണ്ടോ സഖീ
നിൻ നയനം കണ്ടു നാണം കൊണ്ടോ

മാധവ മധുരിമയധരങ്ങളിൽ ചൂടി
വൈദേഹി വന്നതിനാലോ (2)
പൂമിഴി കാമന്റെ തൂണീരമാക്കും
ദേവനെ കണ്ടതിനാലോ
ആപാദ ചൂഡം ചിരി കൊണ്ടു മൂടി
അണിഞ്ഞൊരുങ്ങിയീ പഞ്ചവടി(ഇലവംഗ..)

സാഗരനീലിമ ചാലിച്ചു മെഴുകിയ
തിരുമെയ് പുണരുന്ന നേരം(2)
മരവുരി ചുറ്റിയ മാകന്ദമേനി
മടിയിൽ തുടിക്കുന്ന നേരം
ആശ്രമം  പോലും അരമനയാകും
അനവദ്യമോഹനമീ ജീവനം (ഇലവംഗ..)

സന്ധ്യാവിഹഗം പാടിയ രാഗം

സന്ധ്യാവിഹഗം പാടിയ രാഗം
ശങ്കരാഭരണം
ലങ്കേശാ നിൻ പ്രിയം കൊതിക്കുന്നീ
മഞ്ജുസായാഹ്നം (സന്ധ്യാ...)

മൗനത്തിൽ സംഗീതം കേൾക്കാം
മന്മഥോപമനോതി അന്നു
മന്മഥോപമനോതി
അല കടലേകും മൃദംഗ ധ്വനിയിൽ
അവതാളമില്ലെന്നോതി
പ്രപഞ്ചം പോലെ നിൻ ഹൃദന്തവും ഒരു
മധുര സംഗീത പേടകം (സന്ധ്യാ...)

വർണ്ണത്തിൽ നിൻ സ്വപ്നമുരുകും
കർണ്ണപീയൂഷമല്ലോ അതു
കർണ്ണ പീയൂഷമല്ലോ
ആലാപനത്തിൻ നിർവൃതിയിൽ നീ
അനശ്വര ചൈതന്യമാകും
അമൃതമൂറും നിന്നധരമെന്നുടെ
സുകൃതം നേടിയ വൈഭവം (സന്ധ്യാ..)