തക്കാളിപ്പഴക്കവിളിൽ ഒരു താമരമുത്തം

Title in English
Thakkalippazhakkavilil

തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം
തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം
മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍
ഇത്തിരി കോപം - ഇത്തിരി കോപം
തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം

ഒന്നു കണ്ടു - ഉള്ളിലാകെ
ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു
ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു
ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു
ഓ - തുള്ളിയായി ചിപ്പികളില്‍ 
ഊറി നിന്നൂ - ഊറി ഊറി നിന്നൂ

സിന്ദൂരപ്പൊട്ടു തൊട്ട്

Title in English
Sindoorappottu thottu

സിന്ദൂരപ്പൊട്ടു തൊട്ട്‌ ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ട് ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ട്‌

പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാപ്പാലൊഴുകി
ചെഞ്ചോരി വായ്‌ തുറന്നു പഞ്ചാരപ്പാട്ടൊഴുകി
മനസ്സിൻ പടനിലത്ത് ഓച്ചിറക്കളി തുടങ്ങി
മത്താപ്പൂ കത്തിയെരിഞ്ഞു പൂത്തിരി പൂത്തണഞ്ഞു 
(സിന്ദൂരപ്പൊട്ടു..)

നീലക്കുട നിവർത്തീ വാനം

Title in English
Neelakkuda nivarthi

നീലക്കുട നിവര്‍ത്തീ വാനം എനിയ്ക്കുവേണ്ടി
നീളേ പൂ നിരത്തി ഭൂമി എനിയ്ക്കുവേണ്ടി - ഭൂമി
എനിയ്ക്കുവേണ്ടി
നീലക്കുട നിവര്‍ത്തീ വാനം എനിയ്ക്കുവേണ്ടി

രാഗമാലിക പാടിത്തരുന്നു രാവായാല്‍ രാക്കിളികള്‍
പള്ളിമഞ്ചത്തേരു തരുന്നു പവിഴമല്ലി തെന്നല്‍
എല്ലാം - എല്ലാം - എല്ലാം എല്ലാം 
എല്ലാമെല്ലാമെനിയ്ക്കുവേണ്ടി - എനിയ്ക്കുവേണ്ടി
(നീലക്കുട..)

സ്വര്‍ണ്ണദീപിക കാട്ടിത്തരുന്നു സ്വര്‍ണ്ണമല്ലിപ്പൂക്കള്‍
രംഗവേദിയൊരുക്കി വിളിപ്പൂ രത്നശൈലകരങ്ങള്‍
എല്ലാം - എല്ലാം - എല്ലാം എല്ലാം 
എല്ലാമെല്ലാമെനിയ്ക്കുവേണ്ടി - എനിയ്ക്കുവേണ്ടി

വന്നു ഞാനീ വർണ്ണസാനുവിൽ

Title in English
Vannu Njan ee

വന്നു ഞാൻ ഈ..
വന്നു ഞാനീ വർണ്ണസാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു
സ്വർണ്ണമല്ലികൾ പൊതിയും നിൻ
മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു

ശില്പകലയുടെ സ്വപ്നം നീയെന്നെ
ശില്പിയാക്കി തീർത്തു - ഒരു നവ
ശില്പിയാക്കി തീർത്തു
ജീവൻ തുടിക്കുമീ ദേവീശിലയിൽ
ഭാവഭംഗി ഞാൻ ചൊരിഞ്ഞു -ചുംബനത്താൽ
ഭാവഭംഗി ഞാൻ ചൊരിഞ്ഞു
വന്നു ഞാനീ വർണ്ണസാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു

കത്താത്ത കാർത്തിക വിളക്കു പോലെ

Title in English
kathaatha kaarthika vilakku

കത്താത്ത കാർത്തികവിളക്കു പോലെ
കണ്ണീരിലലിയുന്ന കവിത പോലെ
വിടരാതെ കൊഴിയുന്ന പൂവു പോലെ
തകരുന്ന സ്വപ്നത്തിൻ കളിപ്പാവ ഞാൻ (കത്താത്ത...)

എഴുതാത്ത കഥയിലെ  നായിക  ഞാൻ - ആരും
അറിയാത്ത വസന്തത്തിൻ മണമാണു ഞാൻ (2)
ഉയരാത്ത ഗാനത്തിൻ ശ്രുതിയാണു ഞാൻ - നീരിൽ
ഒരു ദുഃഖമെഴുതിയ പടമാണു ഞാൻ (കത്താത്ത...)

ഹൃദയത്തിൻ വാതിലുകളടഞ്ഞു പോയി - ഏതോ
മൃദുലവികാരമതിൽ ചിതറിപ്പോയി
മധുരാർദ്ര ഗാനധാര പകരാതെ പാവം
മമ സ്വപ്നവീണ വീണു തകർന്നു പോയി (കത്താത്ത...)

ആകാശത്തിന്റെ ചുവട്ടിൽ

Title in English
Aakashathinte chuvattil

ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി
അലയുന്നു പാവങ്ങൾ മനുഷ്യർ
അവർക്കായിരം ചിറകുള്ള മോഹം
മോഹം മോഹം മോഹം
ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി

ഓരോ ചിറകായ് വിടർത്തും
ഒരു ഞൊടി പൊങ്ങിപ്പറക്കും
വേദനതൻ തീവെയിലിൽ
പേലവത്തൂവൽ കരിയും
എന്തിനീയാത്ര തുടങ്ങി - കാലം
എന്തിനീ ചിറകുകളേകി 
ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി

ഒഴിവില്ലാക്കളരി തൻ മുമ്പിൽ
ബിരുദങ്ങൾ വീർപ്പിട്ടു നിൽപ്പൂ
തണലുകളില്ലാത്ത വഴിയിൽ
വെയിലല നീന്തിത്തുടിപ്പൂ
എന്തിനായ് സ്വപ്നങ്ങൾ നൽകീ

ഗന്ധർവഗായകാ സ്വീകരിക്കൂ

Title in English
Gandharva gaayaka

ഗന്ധര്‍വ്വഗായകാ സ്വീകരിക്കൂ - ഞാനാം
സുന്ദരവീണയെ അനുഗ്രഹിക്കൂ
പ്രേമാനുഭൂതിതന്‍ കോമളവിരലിനാല്‍
മാമകജീവനെ താലോലിക്കു
ഗന്ധര്‍വ്വഗായകാ സ്വീകരിക്കൂ

ഞാനറിയാതൊരു വാസരസ്വപ്നമായ്
നീയെന്നിലെന്നും അലിഞ്ഞിരുന്നു
പീലിനിവര്‍ത്തുമൊരായിരം മോഹങ്ങള്‍
പാടാത്തരാഗം പോല്‍ മറഞ്ഞിരുന്നു 
എന്നില്‍ മറഞ്ഞിരുന്നു
ഗന്ധര്‍വ്വഗായകാ സ്വീകരിക്കൂ

സ്നേഹത്തിന്‍ പൂവനം പൂത്തുലയുന്നൊരീ
മോഹനയൌവന മേഘലയില്‍
പ്രാണനില്‍ വാടാത്ത കോരിത്തരിപ്പുമായ്
ഞാന്‍ അഭയാര്‍ഥിനിയായി നില്‍പ്പൂ - നിന്നെ
തൊഴുതു നില്‍പ്പൂ

കൊട്ടാരമില്ലാത്ത തമ്പുരാട്ടി

കൊട്ടാരമില്ലാത്ത തമ്പുരാട്ടി നിന്റെ
വട്ടമുഖത്തിന്റെ തിരുമുറ്റത്ത് (2)
മുല്ല പൂത്തു കൊട വിരിഞ്ഞേ ഹൊയ്
മുല്ല പൂത്തു മുത്തുക്കൊട വിരിഞ്ഞേ
സരിഗമപ ഗമപ
പധനിധപ
പധസധപ ധപമ
ഗമരിഗസ (കൊട്ടാര....)

ആ പൂവിൻ തേനുണ്ടാടാൻ
അടിയനൊരു വണ്ടായി വരിവണ്ടായി (2)
ആ മണത്തിൽ കുളിച്ചു കേറാൻ
അടിയനൊരു കാറ്റായ്
താളത്തിൽ മേളത്തിലോളമായെത്തി
ഗാനത്തിൻ മഞ്ചത്തിൽ നിന്നെയിരുത്തി
സരിഗമപ ഗമപ
പധനിധപ
പധസധപ ധപമ
ഗമരിഗസ (കൊട്ടാര....)

ഹിന്ദോളരാഗത്തിൻ

ഹിന്ദോളരാഗത്തിന്നോളങ്ങളിൽ
ചന്ദ്രിക പൂക്കും സന്ധ്യകളിൽ
കാളിന്ദി ചോദിച്ചിരുന്നു രാധേ (2)
ഞാൻ നീയൊഴുക്കിയ കണ്ണുനീരോ (ഹിന്ദോള..)

ദ്വാപരയുഗത്തിന്ന്നാത്മാവിലൊഴുകി
ആ വിരഹത്തിൻ ഹിമവാഹിനി
ആ ദുഃഖത്തിൻ ഓള ചിലമ്പുകൾ (2)
ആടുകയാണിന്നും ഹൃദയങ്ങളിൽ (2)
രാഗിണിമാരുടെ ഹൃദയങ്ങളിൽ (ഹിന്ദോള...)

അനുരാഗലോലൻ കണ്ണൻ മറന്നു
ആ വൃന്ദാവന രജനികളെ
ആ പ്രണയത്തിൻ കഥ തുളുമ്പുന്നു
ആയിരമായിരം യമുനകളായ്(2)
രാധികമാരുടെ കദനങ്ങളായ്(ഹിന്ദോള...)