കർപ്പൂരദീപത്തിൻ കാന്തിയിൽ

കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ
ദീപാരാധന നേരത്തു നിൻ മിഴി
ദീപങ്ങൾ തൊഴുതു ഞാൻ

സ്വർണ്ണക്കൊടിമരച്ഛായയിൽ
നിന്നൂ നീയന്നൊരു സന്ധ്യയിൽ
ഏതോ മാസ്മര ലഹരിയിലെൻ മനം
ഏകാന്ത മന്ദിരമായി എൻ മനം
ഏകാന്ത മന്ദിരമായി
സ്വർണ്ണക്കൊടിമരച്ഛായയിൽ
നിന്നൂ നീയന്നൊരു സന്ധ്യയിൽ

അശ്വതിയുത്സവ തേരു കണ്ടു
ആനക്കൊട്ടിലിൽ നിന്നപ്പോൾ
അമ്പലപ്പൊയ്കതൻ അരമതിലിൽ നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
ആ രാവിൽ അറിയാതെ ഞാൻ കരഞ്ഞു
അനുരാഗ നൊമ്പരം ഞാന്‍ നുകര്ന്നൂ
കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ

കൂത്തമ്പലത്തിലെ കൂത്തറയിൽ
കൂടിയാട്ടം കണ്ടിരുന്നപ്പോൾ
ഓട്ടുവളകൾതൻ പാട്ടിലൂടോമന
രാത്രിസന്ദേശം അയച്ചു തന്നു
രാത്രിസന്ദേശം അയച്ചു തന്നു
കാതോർത്തിരുന്ന ഞാൻ ഓടിവന്നു
ഞാൻ ഓടിവന്നു
കാതോർത്തിരുന്ന ഞാൻ ഓടിവന്നു
കാവിലിലഞ്ഞികൾ പൂ ചൊരിഞ്ഞു
കാവിലിലഞ്ഞികൾ പൂ ചൊരിഞ്ഞു

കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ
ദീപാരാധന നേരത്തു നിൻ മിഴി
ദീപങ്ങൾ തൊഴുതു ഞാൻ