ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ

Title in English
Onnam Naal

ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

രണ്ടാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
ഒരു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

മൂന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
മൂന്നു മുക്കുറ്റി രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

നാലാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

അഞ്ചാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
അഞ്ചു മഞ്ചാടി ,നാലു നാരങ്ങ മൂന്നു മുക്കുറ്റി
രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

എന്റെ ശാരികേ

Title in English
Ente Shaarike

എന്റെ ശാരികേ  പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതി മാഞ്ഞ പാട്ട് ഞാൻ
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
എന്റെ ശാരികേ.......

എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞാലിൽ
നീ മിന്നാരമാടുന്നതോർമ്മ വരും
പിന്നെയുമെൻ പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോർമ്മ വരും
അകലെ നില്പൂ അകലെ നില്പൂ ഞാൻ തനിയെ നില്പൂ
പേരറിയാത്തൊരു രാക്കിളിയായ് രാക്കിളിയായ് (എന്റെ ശാരികേ...)

അമ്മമഴക്കാറിനു

Title in English
Amma Mazhakarinu

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ (അമ്മ...)

കരയാമ്പൽ പൂവും

കരയാമ്പൽ പൂവും തുടു റോജാമലരും
തിരുമുൽക്കണി വെയ്ക്കും പിറന്നാളു വന്നു
ഒരു മധുര കേക്കിൽ മെഴുതിരികൾ പൂത്തു (2)
കുളിർ കാറ്റേ കുളിർകാറ്റേ
മലർനാളം ഊതി ഊതി നീ കെടുത്തൂ (കരയാമ്പൽ..)

മമ്മിക്കും പപ്പക്കും പൊന്നോമനമോൾക്കും
ജന്മാന്തരസൗഹൃദമാണൻപാർന്നൊരു വീട്
പുൽകൂട്ടിലെ ഉണ്ണിപ്പൂ കൺചിമ്മും നേരം
പൂത്തുമ്പികൾ ഓശാനകൾ പാടി വരും വീട്
താളത്തിലൊലീവിലകൾ ആലോലം വീശി
മാലാഖകൾ പാടി വരും താഴത്തെ വീട്
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട് (കരയാമ്പൽ...)

നേടിയതൊന്നുമെടുക്കാതെ

നേടിയതൊന്നുമെടുക്കാതെ ഇനിയേതൊരിടം എന്നറിയാതെ (2)
മൂളിയൊരീണം മുഴുമിക്കാതെ മൂകരായ് നാം പടിയിറങ്ങും
 മൂകരായ് നാം പടിയിറങ്ങും (ണേടിയതൊന്നു....)

ഒരു വഴി വന്നൊരു പുലർവെയിൽ
മറ്റൊരു വഴിയേ പോയ് മറയുന്നു (2)
വിട പറയുമ്പോൾ നോവിൻ ഈറന്മിഴികൾ താനേ അടയുന്നു
ഒരു പിടി നെന്മണി വിതറിയ കൈകളേ (2)
ഒരു പിടിയോർത്തു തേങ്ങുന്നു (നേടിയതൊന്നു....)

ഒരു കുറി മാത്രം വരുമിതിലേ നാം
ചെറിയൊരു വേഷം ചെയ്യാനായ്(2)
പിഴകൾ തിരുത്താനാവും മുൻപേ ഇതാണു ജീവിതമെന്നറിവൂ
മൃതിയെ ജയിക്കും മധുര സ്മൃതികൾ (2)
അമൃത സുഗന്ധം തൂവുന്നു (നേടിയതൊന്നു.....)

വീണ്ടും മകരനിലാവു വരും

വീണ്ടും മകരനിലാവു വരും മാമ്പൂവിൻ മണമൊഴുകി വരും (2)
ഉള്ളിൽ പ്രണയസ്വപ്നം കാണും പുള്ളിക്കുയിലേ ഇതിലേ
നീട്ടി നീട്ടി കുറുകി കുറുകി കുറുകി പാട്ടുപാടി വരൂ നീ
പാട്ടു പാടി വരൂ (വീണ്ടും...)

നിത്യ യൗവനകാമനകൾ
തൈ നട്ടു നനച്ചൊരു മുന്തിരികൾ (2)
നിന്റെ കിനാവുകൾ പോലെ നെഞ്ചിലെ മോഹം പോലെ
കുങ്കുമവയലുകൾ പോലെ ചെമ്മുകിൽ മാലകൾ പോലെ
പൂത്തുലയുകയായ് തേന്മണിമുത്തുകൾ കാറ്റിലാടുകയായ്
വരൂ വരൂ മുകരൂ ഈ വസന്ത മാധുരികൾ (വീണ്ടും...)

ശിവഗംഗേ (M)

Title in English
Shiva ganga

ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ
ത്രികാല മോക്ഷഗംഗേ
പറന്നു തളർന്നൊരു പ്രാവിന്റെ തൂവൽ
പ്രാണസങ്കടമായ് ഞാൻ നൽകിടാം
ആത്മാദലാഞ്ജലി സ്വീകരിക്കൂ
ഈ ശ്രാവണ മേഘപരാഗം
എന്റെ ആരതി ദീപമരാളം
വരുമൊരു ജന്മമാം ഇരുൾമഴക്കാട്ടിൽ
ധ്യാനവിലോലനായ് ഞാൻ നിൽക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാൽ
ഈ ആർദ്രമാം ശ്രീബലി നൽകാം
നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം

Film/album
Year
2009

കൂവരംകിളി പൈതലേ

Title in English
Koovaramkili

കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളീ കുടനിവർത്തണതാരെടീ
മുത്താരം കുന്നുമ്മേൽ മാമഴമുത്തണെടീ
കുപ്പിവളക്കൊരു കൂട്ടമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ (കൂവരം...)

Film/album

ചാന്തു തൊട്ടില്ലേ

Title in English
Chandu thottile

പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ

ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ
ശാരദേന്ദു ദൂരേ(2)
ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ
ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം
അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ
പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു...)

 

Film/album

സമസ്തകേരളം പി ഒ

Title in English
Samasthakeralam P O (Malayalam Movie)

samasthakerala po movie poster

വർഷം
2009
റിലീസ് തിയ്യതി
ലെയ്സൺ ഓഫീസർ
ഇഫക്റ്റ്സ്
Associate Director
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
Choreography
Submitted by Achinthya on Mon, 05/11/2009 - 15:58