ചൈത്രയാമിനീ ചന്ദ്രികയാൽ

Title in English
Chaithrayamini

ചൈത്രയാമിനി ചന്ദ്രികയാലൊരു
ചിത്രനീരാളം വിരിച്ചു
ഇന്ദീവരമിഴി എന്‍ തമ്പുരുവില്‍
ഹിന്ദോള രാഗം തുടിച്ചു
(ചൈത്രയാമിനി..)

സപ്തസ്വരങ്ങളാല്‍ കോരിത്തരിക്കുന്ന
സപ്തതന്ത്രിയെപ്പോലെ
സിന്ദൂരകിരണങ്ങള്‍ ചുംബിച്ചുണര്‍ത്തുന്ന
സന്ധ്യാ പുത്രിയെപ്പോലെ
നീയുണര്‍ന്നു മുന്നില്‍ നീ വിടര്‍ന്നു
നാദമായ് ഞാന്‍ നിന്നില്‍ അലിഞ്ഞു ചേര്‍ന്നു
(ചൈത്രയാമിനി..)

മുത്തുച്ചിപ്പി തുറന്നു

Title in English
Muthuchippi thurannu

മുത്തുച്ചിപ്പി തുറന്നൂ നിന്‍
മുന്തിരിച്ചുണ്ടു വിടര്ന്നൂ
മുത്തമടരും നിന്നധരത്തില്‍
നൃത്തമാടിത്തളര്‍ന്നൂ - മോഹം
നൃത്തമാടിത്തളര്‍ന്നൂ

മുത്തുച്ചിപ്പിതുറന്നൂ - തേന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും പൂവിന്‍ മടിയില്‍
നൃത്തമാടിത്തളര്‍ന്നു - തെന്നല്
നൃത്തമാടിത്തളര്‍ന്നൂ
മുത്തുച്ചിപ്പിതുറന്നൂ - തേന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ

മാണിക്യ ശ്രീകോവിൽ

Title in English
maanikya sreekovil

മാണിക്യശ്രീകോവിൽ നീയെങ്കിൽ അതിൽ
മായാവിഗ്രഹം ഞാനല്ലേ
കാഞ്ചനമണിദീപം നീയെങ്കിൽ അതിൻ
കർപ്പൂരത്തിരിനാളം ഞാനല്ലേ
(മാണിക്യ..)

എൻനെഞ്ചിൽ തുടികൊട്ടും ചിന്തകളെല്ലാം
നിൻനാവിൽ പുഷ്പിക്കും വാക്കുകളായ്
എന്നന്തരാത്മാവിന്നാനന്ദരശ്മികൾ
നിന്നധരം ചൂടും ചന്ദ്രികയായ്
നിൻമിഴിതൻ മൗനസങ്കീർത്തനം
എൻമനസ്സിൻ തിരുവാഭരണം
(മാണിക്യ..)

ഒരു പൂവിനെന്തു സുഗന്ധം

Title in English
Oru poovinenthu sugandham

ഒരു പൂവിനെന്തു സുഗന്ധം
നിൻ മേനി ഒരു പൂന്തോട്ടം
തൂമധുവുണ്ണും സുഖമറിയാൻ
ഞാനെത്ര കാത്തിരിക്കേണം
(ഒരു പൂവിനെന്തു..)

കാത്തിരുന്നിതു നേടേണം
പൂങ്കരളിൽ തന്നെ ചൂടേണം
കരളിൽ തന്നെ ചൂടേണം
ഒരു പൂവിനെന്തു സുഗന്ധം
നിൻ മേനി ഒരു പൂന്തോട്ടം

പവിഴമല്ലിപ്പൂവിനിപ്പോൾ

പവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം നിന്റെ

പവിഴക്കമ്മലിനതിനേക്കാൾ തിളക്കം (2)

സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ

രത്നമാല കല്ലു കണ്ട നടുക്കം (പവിഴ..)

സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ

ചെന്നിറം നിൻ കവിളിൽ നാണമാകും (2)

അംബരത്തിൻ നീലിമയും കുറയും  (2)

ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും (പവിഴ,..)

പച്ചിലകൾ താളമിടാൻ മറക്കും നിൻ

പരിഭവത്തിന്നീണം കേട്ടു തളരും

ചെമ്പകപ്പൂവിട്ടു തുമ്പി പറക്കും നിൻ

ചുംബനത്തിലാ മധുരം തുളുമ്പും (പവിഴ...)

ശ്രാവണപ്പുലരി വന്നു

ശ്രാവണപ്പുലരി വന്നു ഒരു

താമരപ്പൂവു തന്നു

ചുണ്ടോടടുപ്പിച്ച നേരം അതു

ചെണ്ടല്ല മുഖമാണെന്നറിഞ്ഞു (ശ്രാവണ...)

ആദ്യത്തെ ചുംബനത്തിൻ ഈണം

അനുരാഗ പൂന്തേനാം നാണം

എത്ര മനോഹരം

എത്ര ചേതോഹരം

എത്ര ചേതോഹരം (

ചാമര തെന്നൽ വന്നു ഒരു

രാമച്ച വിശറി തന്നു

മാറത്തു വീശിയ നേരം അതു

മായാത്ത കുളിരാണെന്നറിഞ്ഞു (ശ്രാവണ..)

ആദ്യത്തെ ലയനത്തിൻ താളം

അഭിലാഷപൊന്നാറ്റിനോളം

എത്ര മനോഹരം

എത്ര ചേതോഹരം

എത്ര ചേതോഹരം

രാഗിണി സന്ധ്യ വന്നു ഒരു

താരക മാല തന്നു

മാറത്തു ചാർത്തിയ നേരം അതു

സൂര്യകാന്തിപ്പൂ ചിരിച്ചു

സൂര്യ കാന്തി പൂ ചിരിച്ചു അതിൽ നിന്റെ

സ്വർണ്ണമുഖബിംബം ലയിച്ചു

കാറ്റു കസ്തൂരി വിതച്ചു അതു നിന്റെ

കബരീഭാരത്തെയുലച്ചൂ (സൂര്യ..)

മണൽപ്പരപ്പിൽ നിഴലുകൾ പാകി

മാദക നീരദമാലകളൊഴുകി (2)

ഒരു നിഴലായ് ഞാൻ നിൻ പിൻപേയോടി

അതു കണ്ടു കിളിക്കൂട്ടം കളിയാക്കിപ്പാടി

പാടി (സൂര്യ...)

കടൽ പുണർന്നു തിര മാറിലണഞ്ഞു

കാമുകനാം തീരമാശകളണിഞ്ഞു (2)

ഒരു കടലായ് നീയെൻ മുന്നിലിളകി

അതു കണ്ടു നിറസന്ധ്യ രാഗാർദ്രയായി

രാഗാർദ്രയായി (സൂര്യ..)

വസന്തമിന്നൊരു കന്യകയായോ

Title in English
Vasanthaminnoru

വസന്തമിന്നൊരു കന്യകയായോ
കന്യക നീയൊരു വസന്തമായോ
വർണ്ണജാലം കണ്ണുകളായോ
കണ്ണുകൾ വർണ്ണത്തിൻ കവിതകളായോ
(വസന്തമിന്നൊരു..)

നിൻ മിഴിത്താമരയിതളിലുദിക്കാത്ത കാവ്യഭംഗിയുണ്ടോ
നിൻ കവിൾ കുങ്കുമം വാരിച്ചൂടാത്ത സന്ധ്യാദീപ്തിയുണ്ടോ
പ്രകൃതി വേറേ - നീ വേറേ അത്
പ്രതിഭതൻ മറിമായം (2)
(വസന്തമിന്നൊരു..)

നിൻ പൊന്നധരപ്പൂവിൽ വിടരാത്ത പ്രേമലഹരിയുണ്ടോ
നിൻ മണിവീണയിൽ ചുംബനമരുളാത്ത സംഗീതരശ്മിയുണ്ടോ
പ്രകൃതി വേറേ - നീ വേറേ അത്
പ്രതിഭതൻ മറിമായം (2)
(വസന്തമിന്നൊരു..)

തിരമാലകളുടെ ഗാനം

Title in English
Thiramaalakalude Gaanam

തിരമാലകളുടെ ഗാനം
തീരത്തിനതു ജീവരാഗം
ഈ സംഗമത്തിൻ സംഗീതത്തിൽ
ഇനി നിന്റെ ദുഃഖങ്ങൾ മറക്കൂ...മറക്കൂ..
പ്രിയങ്കരീ..പ്രഭാമയീ
പ്രിയങ്കരീ...പ്രഭാമയീ ( തിരമാല...)

സന്ധ്യാകുങ്കുമ മേഘദലങ്ങളിൽ
ഇന്ദു കരങ്ങളമർന്നു(2)
ഇന്ദ്രനീല സമുദ്രഹൃദന്തം
എന്തിനോ വീണ്ടുമുണർന്നു
ഈ ഹർഷത്തിൻ നാദോത്സവത്തിൽ
ഇനി നിന്റെ ഗാനവും പാടൂ
പ്രിയങ്കരീ പ്രഭാമയീ..
പ്രിയങ്കരീ പ്രഭാമയീ (തിരമാല..)

പകൽ സ്വപ്നത്തിൻ

ലാ ലാലാ ലാ ലാ
പകൽ സ്വപ്നത്തിൻ പവനുരുക്കും
പ്രണയ രാജശില്പീ
ഇന്നു സന്ധ്യ കവർന്നെടുത്ത സ്വപ്നം
എത്ര പവൻ (2)

ഹൃദയമെന്ന ഖനിയിൽ പതിനായിരമറകൾ (2)
കനകമുണ്ട് രത്നമുണ്ട് കൽക്കരിയുണ്ട്
സ്വർണ്ണം കൊണ്ട് നീ ശില്പം തീർത്തതിൽ
രത്നങ്ങൾ പതിക്കും
ഇരവിൽ ദുഃഖമാം ക്രൂരനിരൂപകൻ
കരിയാണെന്നോതും സർവ്വം
കരിയാണെന്നോതും (പകൽ..)