ഉദയത്തിലൊരു രൂപം

ഉദയത്തിലൊരു രൂപം
മദ്ധ്യാഹ്നത്തിലൊരു  രൂപം
സായന്തനത്തിൽ വേറൊരു രൂപം
ഹരിഗീത പുരവാസാ ശ്രീമുരുകാ
തിരു വിഗ്രഹം കണ്ടു മതി മറന്നേൻ (ഉദയ...)

നിർമ്മാല്യം മാറ്റിയാൽ  ബാലസുബ്രഹ്മണ്യൻ
അഭിഷേകം കഴിയുമ്പോൾ ദിഗംബരയതിവര്യൻ
മുഴുക്കാപ്പ് ചാർത്തിയാൽ വള്ളീ മനോഹരൻ
മുക്കണ്ണൻ മകനേ നിൻ തിരുവിളയാറ്റൽ കണ്ടേൻ (ഉദയത്തി...)

കൺനീരു കൊണ്ടു ഞാൻ കാവടിയാടിടാം
പനിനീരായ് തൂകിടും നിൻ തിരുമേനിയിൽ
കനവുകൾ കൊണ്ടു ഞാൻ കാവടിയാടിടാം
കളഭമായ് കതിരിടും നിൻ തിരുമേനിയിൽ (ഉദയത്തിലൊരു...)