ചരിത്ര നായകാ

ചരിത്രനായകാ ജയിക്ക നീ
ചതുരംഗ സേനാനായകാ (2)
കൈവല്യരൂപനാം കൈലാസനാഥന്റെ
കാരുണ്യമണി ചൂടും ലങ്കേശ്വരാ (ചരിത്ര...)

സ്വരങ്ങൾ നിൻ വിരൽത്തുമ്പിൽ തുളുമ്പീടവേ (2)
 നിൻ മണിവീണ സ്വപ്നങ്ങൾ വിളമ്പീടവേ
രാഗങ്ങൾ നിന്നോമൽ കളിത്തോഴികൾ (2)
ഭാവങ്ങളവ ചാർത്തും കളകാഞ്ചികൾ (ചരിത്ര...)

ഈരേഴു ഭുവനങ്ങൾ നിൻ സിദ്ധി തൻ യശോ
ധാവള്യം പകർന്നല്ലോ വളർന്നീടുന്നു (2)
സ്വർല്ലോകം പോലും നിൻ കളിവീടല്ലോ(2)
ധർമ്മത്തിൻ മർമ്മം കണ്ടറിഞ്ഞോനല്ലോ (ചരിത്ര..)

ആനന്ദനടനം തുടങ്ങാം

ആനന്ദ നടനം തുടങ്ങാം ....
ആനന്ദ നടനം തുടങ്ങാം
അനഘബന്ധുവിന്‍ ചരണം വണങ്ങി
ആനന്ദ നടനം തുടങ്ങാം

അസുലഭ താളത്തിന്‍ ലഹരിയില്‍ മുഴുകി
അമരാവതിയാകെ ഇളകും
അപ്സര കന്യകള്‍ ഞങ്ങളനങ്ങുമ്പോ‍ള്‍
ആയിരം വസന്തങ്ങളുലയും
മണിയോടു മണി പാടും ചിലമ്പ്
മദത്തോടു മദം തുള്ളും മനസ്സ്
ധസധപ ധപഗസരി ഗരിഗസരി ധസരിഗ
ധപധഗപധസഗരി ഗരിഗസൈ ധസരിസ
സരിരിഗ രിഗഗപ ഗപപധ പധ ധസ
ഗരിഗസ രിസരിധ സധധപ ധപധസ
സസസരിരിരിഗഗഗപപപധധധസസരി
(ആനന്ദ നടനം....)

കാറ്റു വന്നു തൊട്ട നേരം

Title in English
Kaattu vannu thotta neram

അഹാ...അഹാഹാഹാ...ആ..
കാറ്റു വന്ന തൊട്ട നേരം പൂ ചിരിച്ചുവോ
പൂ ചിരിച്ചു പുണർന്ന നേരം കാറ്റുലഞ്ഞുവോ
കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ
കണിമലരിൻ കല്പന നീ കവർന്നെടുത്തുവോ
കാറ്റായ് വാ...പൂവായ് വാ...
കാത്തു നിന്ന കനവുകളെ കൂട്ടിനു വാ
കാറ്റു വന്ന തൊട്ട നേരം പൂ ചിരിച്ചുവോ

വാർമേഘവർണ്ണന്റെ മാറിൽ

Title in English
Varmegha varnante

വാർമേഘവർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ
പൂമാലകൾ കാമിനിമാർ(മാലകൾ)

ആഹാ.കൺകളിൽ പൂവിടും വെണ്ണിലാ
വോടവൻ വേണുവുമൂതുന്നേ
മനോവെണ്ണ കവരുന്നേ (വാർമേഘ...)

മണ്ണു തിന്ന കണ്ണനല്ലേ
മണ്ണിൻ നിത്യ നാഥനല്ലേ (2)
കണ്ണുനീരിൽ ജനിച്ചോനേ
കന്നിച്ചിത്തം കവർന്നോനേ
മോഹനമായ് വേണുവൂതും
മോഹനാംഗൻ പുരുവൻ നീ(2)

ചേലകൾ കവർന്നു ചേലിൽ ദേഹ ദാഹം തീർത്തവനേ
പൂന്താനക്കവിതകളിൽ
പൂമണമായ് പൂത്തവനേ
രാമൻ സോദരനേ
മമ മായാമാധവനേ (വാർമേഘ..)

വേഷം കെട്ടി നടന്നോനേ
വേദനയിൽ ചിരിച്ചോനേ (2)
രാസലീലയാടിയോനേ

എനിക്കും ഒരു ദിവസം

Title in English
Enikkum oru divasam
വർഷം
1982
റിലീസ് തിയ്യതി
ഓഫീസ് നിർവ്വഹണം
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by m3db on Sun, 05/10/2009 - 19:55

ഗുരുവിനെ തേടി

ഗുരുവിനെ  തേടി എന്നരചനെ തേടി
ഗുരുവായൂ‍ർ നടയിൽ വന്നൂ
തിരുവാകച്ചാർത്തു കണ്ടു
തിരുവാഭരണം കണ്ടു
തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു (ഗുരുവിനെ...)

ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ
ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2)
പൂന്താനപ്പാന തൻ പുണ്യാമൃത മധുരം
പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു  (ഗുരുവിനെ...)

നാരായണീയത്തിൻ സാരസരോവരത്തിൽ
ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2)
ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ
ഇടയ്ക്ക  തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ
ആ..ആ...ആ.....ആ‍.. (ഗുരുവിനെ...)

കാവ്യനർത്തകി

Title in English
Kaavyanarthaki Chilamboli

കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ
കലയുടെ നാടെ മലനാടെ
കല്പനതൻ കളിവഞ്ചിപ്പാട്ടുകൾ
കല്ലോലിനികളായൊഴുകും നാടേ 

മോഹമുണർത്തും മോഹിനിയാട്ടം
മോടിയിലാടും ദേവദാസികൾ
അമ്പലനടയിൽ തംബുരു  മീട്ടി
അവിടെ വളർന്നു കൂടിയാട്ടവും കൂത്തും
കൈരളി ഉണർന്നു - കൈരളി ഉണർന്നൂ
കൈരളി ഉണർന്നുണർന്നൂ (കാവ്യ..)

കൃഷ്ണനാട്ടവും - രാമനാട്ടവും
കഥകളിയായി വളർന്നു പടർന്നു
കേരളവർമ്മയും തമ്പിയും പാടിയ
കേരളഗാഥകൾ  കടലു കടന്നു പറന്നു
ലോകം കവർന്നു - ലോകം കവർന്നു
ലോകം കവർന്നു കവർന്നൂ (കാവ്യ...)

Year
1970

രംഭാപ്രവേശമോ

Title in English
Rambha Praveshamo

രംഭാപ്രവേശമോ ..
രംഭാപ്രവേശമോ -പ്രേമ
ഗംഗാ പ്രവാഹമോ
തൂമ തൂവും തൂവെണ്ണിലാവൊരു
രാഗനർത്തകിയായ് വന്നതോ
രംഭാപ്രവേശമോ

രത്നതാരകൾ നിന്റെ മിഴികൾ
രംഗദീപങ്ങളായ്
സ്വർണ്ണമുരുകും മന്ദഹാസം
വർണ്ണപുഷ്പങ്ങൾ തൂകി
ശംഖനാദം മുഴങ്ങി നിൻ മുഖം
രംഗപൂജ നടത്തി
രംഭാപ്രവേശമോ -പ്രേമ
ഗംഗാ പ്രവാഹമോ
രംഭാപ്രവേശമോ

തങ്കനൂപുര മണിച്ചിലങ്കകൾ
മന്ത്ര നാദങ്ങളേകി
ചിന്തയിൽ നിൻ ചിത്രമെന്തെ
ന്തിന്ദ്രജാലങ്ങൾ കാട്ടി
എന്റെ സ്വർഗ്ഗമുണർന്നു നിൻ സ്വരം
എന്റെ വീണ കവർന്നു - കവർന്നൂ

സുഗന്ധഭസ്മ കുറിതൊട്ടുനിൽക്കും

സുഗന്ധഭസ്മ കുറിതൊട്ടുനിൽക്കും
സന്ധ്യാദീപ മനോഹരി.....
കാർത്തികപൗർണ്ണമി കണിയിട്ടുനിൽക്കും നിൻ
കാതരമിഴികൾ കണ്ടു ഞാൻ....നിൻ
കാതരമിഴികൾ കണ്ടൂ ഞാൻ....

ചിന്തതൻ ആരോമൽ ചിപ്പിയിൽ നീയൊരു
ചിന്താമണിയായ് വിളഞ്ഞു...
പ്രണയത്തിൻ നവനീതിയിൽ
പ്രവാളരത്നമായ് കഴിഞ്ഞു..

(സുഗന്ധഭസ്മ)

കൽപ്പനാരാമത്തിൽ നിത്യസ്നേഹത്തിന്റെ
കർപ്പൂര കൊടിയായ് നീ പടർന്നു..
കളഭക്കുറി തൂകും പരിമളധന്യമാം
കൽഹാരസൂനമായ് വിടർന്നു...

(സുഗന്ധഭസ്മ)