മെല്ലെ നീ മെല്ലെ വരൂ

Title in English
Melle nee melle varoo

മെല്ലെ നീ മെല്ലെ വരൂ..  മെല്ലെ നീ മെല്ലെ വരൂ 
മഴവില്ലുകൾ മലരായി വിരിയുന്ന ഋതുശോഭയിൽ 
മെല്ലെ നീ മെല്ലെ വരൂ
ആ...ആ...ആ...
നിഴലായി ഞാന്‍.. ഇതുപോലെ ഞാന്‍
ഒരു നാളും പിരിയാത്ത കൂട്ടായ് വരും
മെല്ലെ നീ മെല്ലെ വരൂ
മെല്ലെ നീ മെല്ലെ വരൂ...

നിറമുള്ള പൂമാരിയിൽ ഒഴുകുന്നൊരഴകല്ലേ നീ 
ഉടലാകെ പുളകങ്ങളിൽ പൊതിയുന്നു നീ 
നിന്നുള്ളിലും നിൻ മെയ്യിലും 
എന്നുള്ളിലും നിൻ മെയ്യിലും 
ഞാനെന്റെ രാഗങ്ങൾ മീട്ടും 
(മെല്ലെ നീ മെല്ലെ....) 

Film/album

ആരോ പാടി അനുരാഗ മാസ്മരഗാനം

ആരോ പാടി അനുരാഗ മാസ്മരഗാനം
ശ്രുതിയും ലയവും താളവുമിണങ്ങിയ
സുമധുര ലളിതഗാനം....

അകലെയകലെ നിന്നൊഴുകിവരും
ആ ഗാനകല്ലോലിനികൾ...
അകതാരിലമൃതം ചൊരിഞ്ഞൂ.. അവൾ
അറിയാതെ വീണുറങ്ങി......
അറിയാതെ വീണുറങ്ങി......

(ആരോ പാടി)

അവളുടെ അലസമാം നിദ്രയിലന്നെന്റെ
ആവേശമലയടിച്ചുയർന്നു....
അവളുടെ സാമീപ്യം കൊതിച്ചൂ.. എന്നിൽ
അഭിലാഷം നാമ്പെടുത്തു....
അഭിലാഷം നാമ്പെടുത്തു......

(ആരോ പാടി)

കാറ്റോടും മലയോരം

Title in English
Kaattodum malayoram

കാറ്റോടും മലയോരം കല്ലുകൾ പാടും മലയോരം
കാട്ടിലെ കന്മദസൗരഭം പോലെ
പാട്ടിലെ കവിത പോലെ
പറന്നുവരൂ മനസ്സിൻ മുളങ്കുടിൽ തുറന്നുതരൂ
(കാറ്റോടും..)

സർക്കസ്സു പന്തലിൽ പൊന്നൂയലാടുന്ന സ്വർഗ്ഗമേനകേ
നീയെന്റെ കൈയ്യിലേയ്ക്കൊഴുകിയെത്തുമ്പോൾ
നിനക്കെന്തൊരുന്മാദം
അതു നിൻ ആലിംഗനവലയത്തിനുള്ളിൽ
നിറഞ്ഞു നിൽക്കാനുള്ളൊരുന്മാദം
ആഹാ..ആഹാ..ആഹാ..
(കാറ്റോടും..)

Film/album

ചിരിയോ ചിരി

ചിരിയോ ചിരി... ചിരിയോ ചിരി..
ചിലമ്പണിഞ്ഞ തെക്കൻകാറ്റിനു ചിരിയൊതുക്കാൻ മേല..
കുപ്പിവളയണിഞ്ഞ വള്ളിപ്പെണ്ണിനും ചിരിയൊതുക്കാൻ മേല...

തങ്കമേ നിൻ പൂങ്കവിളിൽ പൂമ്പൊടിയായ് നാണം ..
ആ പൂമ്പൊടിയിൽ രാഗവർണ്ണ മേഘത്തൂവൽ നീന്തി..
ഒരുകൊച്ചുനുള്ളുതന്നാൽ ഒരു സന്ധ്യ പൂത്തുലയും..
എന്റെ വിരൽത്തുമ്പിലപ്പോൾ ഒരുരാവിൻ മദംതുടിക്കും ..
നീ ചിരിക്കും ഞാൻ ചിരിക്കും പ്രപഞ്ചം നമ്മുടെ ലഹരിയാകും....

(ചിരിയോ ചിരി)

സാന്ദ്രമാം സന്ധ്യതൻ

Title in English
Saandramaam Sandhya Than

സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്..
താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
മുറിവേറ്റുവീണു പകലാംശലഭം..

അന്തിവാനിലൊരു കുങ്കുമസൂര്യൻ
ആർദ്രസാഗരം തിരയുന്നു..
ക്ലാവുമൂടുമൊരു ചേങ്കിലപോലെ
ചന്ദ്രബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കൽവിളക്കിൽ
കാർമുകിലിൻ കരിപടർന്നു..
പാടിവരും രാക്കിളിതൻ
പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

(സാന്ദ്രമാം സന്ധ്യതൻ)

Year
1997

കർപ്പൂരത്തുളസിപ്പന്തൽ

കർപ്പൂരത്തുളസിപ്പന്തൽ കരളിന്റെ കളിയരങ്ങിൽ
പവിഴച്ചുണ്ടിണയിൽ പാലാഴിപ്പളുങ്കലകൾ
പാലാഴിപ്പളുങ്കലകൾ.....

ഓമനേ നിന്റെ കണ്ണിൽ ഓലക്കിളി കൂടുവെച്ചു
താരിളം കവിളിണയിൽ ചെഞ്ചായം സന്ധ്യ തേച്ചു....
പൂങ്കാറ്റിലാടിയാടി നിന്നു നിൻ അളകങ്ങൾ.....

(കർപ്പൂരത്തുളസിപ്പന്തൽ)

വെള്ളിപ്പൂങ്കൊമ്പിൽ പൊന്നല്ലിപ്പൂപോലെ നീ വിരിഞ്ഞതും
എന്നുള്ളിൽ ലാവണ്യ തേൻ‌തുള്ളിപോലെ നീ നിറഞ്ഞതും
കണ്ടു ഞാൻ ഓമലാളേ ശൃംഗാര രാഗലോലേ...
നീയെന്നുമെന്റെ ആത്മതാളമായ് പ്രിയതോഴീ...

(കർപ്പൂരത്തുളസിപ്പന്തൽ)

പാലരുവീ കരയിൽ

Title in English
Palaruvi karayil

ലാ..ലലാ..ലാ..ലലാ....ഉം...
പാലരുവിക്കരയിൽ
പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ
(പാലരുവി..)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...
(പാലരുവി..)

പ്രണയകലഹമോ പരിഭവമോ

Title in English
pranayakalahamo

പ്രണയ‍കലഹമോ പരിഭവമോ
പ്രിയസഖി നീ അഭിനയിക്കും
പ്രേമനാടകമോ - ഇത്
പ്രേമനാടകമോ
പ്രണയ‍കലഹമോ പരിഭവമോ

നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാൻ
നിൻ നീലോല്പലമിഴികൾ
നിൻ കവിളിൽ നിൻ ചൊടിയിൽ
വിടരാതിരുന്നിട്ടില്ലല്ലോ
വികാര സിന്ദൂരപുഷ്പങ്ങൾ
പ്രണയ‍കലഹമോ പരിഭവമോ

തകർന്നു കണ്ടിട്ടില്ലല്ലോ അനുരാഗം
തന്ത്രികൾ പാകിയ ഹൃദയം
എന്നരികിൽ നീവരുമ്പോൾ
കിലുങ്ങാതിരുന്നിട്ടില്ലല്ലോ
കിനാവിൽ മുങ്ങിയ നിൻ നാണം

പ്രണയ‍കലഹമോ പരിഭവമോ
പ്രിയസഖി നീ അഭിനയിക്കും
പ്രേമനാടകമോ - ഇത്
പ്രേമനാടകമോ

Film/album

മുത്തുക്കുടയേന്തി

Title in English
Muthukkudayenthi

ഓഹോഹോ ഓ...

തനനാ തനാ തനാ നാ..
തെയ്യാരേ തെയ്യാ
ദനനാ ദാനാ തനാ നാ..
തെയ്യാരേ തെയ്യാ

മുത്തുക്കുടയേന്തി മൂവന്തിയും വന്നു
ചിത്തിരപ്പൂമാനം ചുവന്നു.. തെയ്യാരെ തെയ്യാ
കായലോളം പാടി മകരമാമ്പൂവേ
കാറു കൊണ്ടാൽ കരിയുമല്ലോ നീ
ഓ തെയ്യാരെ തെയ്യാ (മുത്തുക്കുട...)

കണ്ണുകളിൽ കണ്ണുനീർ താനോ -വാടിയ
കരളുകൾ ചുരത്തിയ തേനോ ഓമനേ
കണ്ണൂകളിൽ കണ്ണുനീർ താനോ വീണ്ടും
കരളുകൾ ചുരത്തിയ തേനോ ഓ ആരോമലേ
തിരകൾ താളം തുള്ളുന്നു
പഴയ രാഗം പാടുന്നു (തിരകൾ.. )
കണ്ണുകളിൽ കണ്ണുനീർ താനോ -വാടിയ
കരളുകൾ ചുരത്തിയ തേനോ ഓമനേ