ആരും മീട്ടാൻ കൊതിക്കുമാ
ആരും മീട്ടാൻ കൊതിക്കുമാ മണിവീണ
വിരൽത്തുമ്പു കൊണ്ടു ഞാൻ തൊട്ടോട്ടേ
കവിളിൽ കുങ്കുമം പൂശുന്ന സന്ധ്യയായ്
നിൻ ചാരത്തൊന്നു ഞാനിരുന്നോട്ടേ
നിൻ ചാരത്തൊന്നു ഞാനിരുന്നോട്ടേ (ആരും...)
അന്നൊരു നേരത്ത് രാവിന്റെ മുറ്റത്ത്
അറിയാതെ തൂകിയ പരിഭവവാക്കുകൾ
കേട്ടിട്ടും നീയെന്തേ മിണ്ടിയില്ല
എന്നോടൊന്നും ചൊല്ലിയില്ല (ആരും..)
അടുത്തിരുന്നപ്പോൾ അറിയാതെ പോയതും
അകലെയിരുന്നപ്പോൾ ആർദ്രമായ് തീർന്നതും
ഒന്നും നീയെന്തേ പറഞ്ഞില്ലാ
എന്നോടൊന്നും മിണ്ടിയില്ല
എന്നോടൊന്നും മിണ്ടിയില്ല (ആരും...)
- Read more about ആരും മീട്ടാൻ കൊതിക്കുമാ
- 1268 views