സ്വരസാഗരമേ സംഗീതമേ നിൻ
തിരകളിൽ മുങ്ങിയ മണ്ഠരി ഞാൻ (സ്വരസാഗരമേ...)
നാദമനോഹരരൂപിണിമാരുടെ
പാദസരങ്ങൾ കിലുങ്ങീ
സപ്തസ്വരജലദേവതമാരുടെ
നൃത്തം കണ്ടു മയങ്ങീ (സ്വരസാഗരമേ...)
എന്തൊരപാരതയാണെൻ മുന്നിൽ
എങ്ങനെ മറുകര കാണും
കാണാക്കരയിലെ കനകദ്വീപിലെ
മാണിക്യം ഞാൻ നേടും (സ്വരസാഗരമേ...)
ഓമനവീണയിൽ ഒരു ചെറുതന്ത്രിയിൽ
ഒരുങ്ങുമെങ്ങനെ നീ
ഒരു രാക്കുയിലിനോടക്കുഴലിൽ
ഒതുങ്ങുമെങ്ങനെ നീ(സ്വരസാഗരമേ...)