മാനവധർമ്മം വിളംബരം ചെയ്യുന്ന

മാനവധർമ്മം വിളംബരം ചെയ്യുന്ന
മാവേലിനാടിൻ മധുരശബ്ദങ്ങളേ
നീതിശാസ്ത്രങ്ങൾ തിരുത്തിക്കുറിക്കുവാൻ
നീളെത്തുടിക്കും പ്രതിജ്ഞാങ്കുരങ്ങളേ (മാനവ..)

കൂരിരുൾപ്പാറ തുരന്നുഷസ്സിൻ മണി
ത്തേരിൽ വരുന്നൂ വെളിച്ചവും പൂക്കളും
ഇത്തറനാളെങ്ങൊളിച്ചിരുന്നൂ നിങ്ങൾ
ഇത്തിരിപ്പൂക്കളേ പൊന്മുകിൽ പൂക്കളേ (മാനവ..)

ഓടക്കുഴലും കൊടികളുമായ്  ഞങ്ങൾ
ഓടിയെത്തും വിശ്വചക്രവാളങ്ങളിൽ
ഞങ്ങളീ സംഗീത നൃത്ത രംഗങ്ങളിൽ
നിങ്ങൾക്കു നേരുന്നു മംഗളാശംസകൾ(മാനവ..)