കണ്ണും കണ്ണും തമ്മിൽ തമ്മിൽ

ആഹാ... ആ... ആ.. ആഹഹാഹാ ആ....

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ് (2)
കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
ഇനി ഒരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

നഖശിഖാന്തം നവസുഗന്ധം നുകരും ഉന്മാദമേ (2)
സിരകള്‍ തോറും മധുരമൂറും ഹൃദയലാവണ്യമേ
അസുലഭ സുഖലയമനുനിമിഷം
അതിലകമലിയുമൊരിണ ശലഭം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം
മധുരദേവാമൃതം

 

Submitted by SreejithPD on Sun, 06/28/2009 - 17:53