ആലിപ്പഴം ഇന്നൊന്നായെൻ മുറ്റത്തെങ്ങും
മേലെ വാനിൽ നിന്നും പൊഴിഞ്ഞല്ലോ..
ഞാനും എന്നാശകളും വാരി വാരി എടുത്തല്ലോ…(ആലിപ്പഴം…)
ഓർക്കാതെയിന്നൊരുങ്ങി ഞാൻ
ഉറങ്ങാതോർത്തിരുന്നു ഞാൻ
എന്നിൽ കരുണകൾ തൂകുവാൻ
കൊതിച്ചു ചിരിച്ചു വന്നു ദേവാനി
മണ്ണൂം വിണ്ണും എന്നിലിന്ന് മുന്നിലിന്ന്
മലരുകൾ ചൊരിഞ്ഞൂ ആനന്ദം….ഏകുവാൻ (2)
ഞാനും എൻ മോഹങ്ങളും ആടിപ്പാടി നടന്നല്ലോ… ( ആലിപ്പഴം…)
മിഴിനീരുതൂകി നിന്ന ഞാൻ
നിറമാലചാർത്തിടുന്നിതാ…
കണ്ണിൽ തിരകളിൽ ജീവനിൽ
തെളിഞ്ഞു വിളങ്ങി നിന്നു സ്നേഹാംശം
ഇന്നും എന്നും മിന്നും പൊന്നായ്
കണ്ണിൽ കണ്ണായ് പുലരികൾ വിരിഞ്ഞൂ ആമോദം…കാണുവാൻ(2)
ഞാനും എൻ രാഗങ്ങളും ആടിപാടി നടന്നല്ലോ…(ആലിപ്പഴം…)
Film/album
Year
1986
Singer
Music
Lyricist