എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം
എന്റെ നാവിൽ നിന്റെ നാമം പുണ്യനൈവേദ്യം (എൻ മനം..)
കനവിലും എൻ നിനവിലും നിത്യ കര്‍മ്മവേളയിലും (2)
കനകദീപപൊലിമചാര്‍ത്തി കരുണയേകണമേ…(2)
അടിയനാശ്രയം ഏകദൈവം ഹൃദയമിതില് വാഴും(2)
അഖിലാണ്ഡേശ്വരൻ അയ്യനയ്യൻ ശരണമയ്യപ്പാ…(2) (എൻ മനം..)
പകലിലും കൂരിരുളിലും ഈ നടയടയ്കില്ലാ…(2)
യുഗമൊരായിരം മാകിലും ഞാൻ തൊഴുതു തീരില്ല (2)
ഇനിയെനിക്കൊരു ജന്മമേകിലും പൂജതീരില്ലാ (2)
ഹരിഹരാത്മജാ മോക്ഷമേകൂ ദീനവത്സലനേ…(2) (എൻ മനം..)