എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാൻ കൂടെ വരുന്നൂ
എന്നുയിരേ ഉയിരിൻ ഉറവേ
പൊൻ കുളിരേ കുളിരിൻ കുടമേ
എന്തെല്ലാം ചൊല്ലാനായ് വെമ്പുന്നെൻ ഹൃദയം
നീയെന്നും എന്റെ സ്വപ്നം (2) (എൻ മാനസം..)
എൻ നിലവേ നിലാവിൻ പ്രഭവേ
നിൻ ചിരിയിൽ അലിയും സമയം
എന്നുള്ളിൽ നീയേകും അജന്താ മധുരം
നീയെന്നും എന്റെ ജീവൻ (2)