ഇടയകന്യകേ പോവുക നീ
ഈയനന്തമാം ജീവിത വീഥിയിൽ
ഇടറാതെ, കാലിടറാതെ.. (ഇടയകന്യകേ)
കണ്ണുകളാൽ ഉൾക്കണ്ണുകളാലേ
അന്വേഷിക്കൂ നീളേ(കണ്ണുകളാൽ...)
കണ്ടെത്തും നീ മനുഷ്യപുത്രനെ
ഇന്നല്ലെങ്കിൽ നാളെ... (ഇടയകന്യകേ)
കൈയിലുയർത്തിയ കുരിശും കൊണ്ടേ
കാൽവരി നിൽപ്പൂ ദൂരെ(കൈയിലുയർത്തിയ...)
നിന്നാത്മാവിൽ ഉയിർത്തെണീക്കും
കണ്ണീരൊപ്പും നാഥൻ (ഇടയകന്യകേ)