ആ...ആ...ആ...ആ....ആ...
അധരം മധുരം ഓമലാളെ
അതിലും മധുരം അനുരാഗം (അധരം)
മന്ദ പവനൻ ഒഴുകി വരുന്നു
മതി മുഖി നിൻ നിഴൽ പോലെ (മന്ദ)
കുളിരിനു കുളിരും ആലിംഗനമൊ (2)
ഹൃദയം നനയും മഴയൊ നീ (2) (അധരം)
പാതിരാവായ് പ്രകൃതി ഉറങ്ങി
മണി നിലാവേ തിരി താഴ്തൂ (പാതിരാ)
ഇവളുടെ അഴകിൻ ആഴങ്ങളിൽ ഞാൻ (2)
ശ്രുതിയായ് ലയമായ് അലിഞ്ഞൊട്ടെ (2) (അധരം)