സ്വയം‌പ്രഭേ സ്വർണ്ണപ്രഭേ

ഓ... ഓ.. ഓഹോ..ഓ...ഓഹോ..ഓ

സ്വയം പ്രഭേ സ്വർണ്ണ പ്രഭേ
നിന്റെ സ്വാഗത ഗോപുര വതിലിൽ ഞനെന്റെ
പദുകങ്ങൾ അഴിച്ചു വെച്ചു
പുഷ്പങ്ങൾ തുന്നിയ തൂവൽ ശയ്യയിൽ
ആരോമലേ എന്നെ അനയിക്കു നീ സ്വീകരിക്കു
(സ്വയം പ്രഭേ)

പുളിയിലക്കരയുള്ള പുടവയും ചൂടി
ശരപ്പൊളി മാലകൾ ചാർത്തി (2)
അകത്തമ്മ ആകുമെൻ അഭിരാമീ
അടുത്തിരിക്കാനൊരു മോഹം (2)
തമ്മിൽ പറയാത്ത കാര്യങ്ങൾ
കൊതി തീരെ പറയാനും മോഹം
വെറുതെ വെറുതെ ഒരു മോഹം
(സ്വയം പ്രഭേ)

മനസ്സെന്ന മയിലിന്റെ പീലികൾ നീർത്തി
മഴവില്ലിൻ കാവടി ആടി (2)
അടുക്കുമ്പോഴകലുമെൻ മണവാട്ടി
അനുസരിക്കാൻ എന്തേ നാണം (2)
എന്തെന്തപരാധം ഞാൻ ചെയ്തെന്നൊരുവട്ടം
പറയില്ലെ ദേവി അരുതെ അരുതെ പരിഹാസം
(സ്വയം പ്രഭേ)