വലം പിരിശംഖിൽ

ആ...ആ...ആ....ആ..

വലം പിരി ശംഖിൽ തുളസീ തീര്‍ത്ഥം
മലയജ കുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയിൽ അഴകിന്നഴകേ
നിന്റെ മനോഹരരൂപം മദാലസരൂപം കോമളരൂപം
വലം പിരി ശംഖിൽ തുളസീ തീര്‍ത്ഥം...
ആ ആ..ആ...ആ

ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയിൽ
സുന്ദരി തേടുന്നതാരെ ആരെ
(ചുറ്റ...)
ആ ചിത്രമെഴുതിയ മാരനെയോ
അതിലെ അവതാര ദേവനെയോ പറയൂ നീ
(വലം പിരി..)

വാതിൽ മാടത്തിലെ രതിശിൽപവേളയിൽ
കണ്മണി കാണുന്നതെന്തേ എന്തേ
(വാതിൽ..)
ആ ശിൽപ കലയുടെ ചാതുര്യമോ
അതിലെ ശൃംഗാര ചാപല്യമോ പറയൂ നീ
(വലം പിരി..)