ഉം..........ഉം...........ഉം.........ഉം....
ശരത് പൂർണ്ണിമാ യാമിനിയിൽ...ശാന്തമായ തടാകങ്ങളിൽ
ശശിബിംബം തെളിയും പോലൊരു
സർവ്വാംഗസുന്ദരീ ഒരുങ്ങി വന്നൂ
എൻ മനസ്സിലും എൻ മിഴിയിലും ഒരുനാൾ
ലാ...ല.. ലാ.. ലാ....
അകലെനിന്നാരോ മുരളിയിലൂതും
സ്വരമഴയിൽ ഞങ്ങൾ നനഞ്ഞു പോയി
മഞ്ഞണിഞ്ഞ രാവിൽ കുഞ്ഞു തെന്നൽ പോലെ
ആയിരം ആശകൾ ഊയലാടി
മിഴിയുടെ തൂവൽ ചിറകുകൾ വീശി
മൊഴിയുടെ ഹംസം പറന്നുയർന്നൂ
മൌനമെന്ന വാനിൽ മോഹമെന്ന മേഘം
മാരിയായ് മാനസം പീലി വീശി