പാതകളിൽ വാണിടുമീ

Title in English
Paathakalil vaanidumee

പാതകളിൽ വാണിടുമീ സോദരരേ കൈവെടിയാതെ
വേദനയാൽ കേണിടുമീ മാനവരേ കൈവെടിയാതെ

ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ
ഗുരുഗാന്ധിതൻ നാടാണിതിന്നപമാനം പെടാമോ
ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ
ഗുരുഗാന്ധിതൻ....

നേതാക്കളേ, ഇവരെ മറന്നിനി സുഖമാർന്നിടാമോ
ഗുരുഗാന്ധിതൻ.....

റോഡുകൾ നീളെ
റോഡുകൽ നീളെ പരവശനാദം കേൾക്കൂ
വല്ലോം തരൂ തരൂ
വയറെരിയുമ്പോളാരുമുയർത്തും നാദം
വല്ലോം തരൂ തരൂ

പാപമാണിതു ബാലേ

പാപമാണിതു ബാലേ ബാലേ
ആത്മഹത്യ പാപമേ...ജീവിതം വെടിയാതെ
ജീവിതം വെടിയാതെ
ദൈവമേകിയ പാവനമീ മഹൽ-
ജീവിതം വെടിയാതെ
ജീവനിൽ കൊതിയാലേ ജീവരാശികൾ
പാടുപെടുന്നിഹ
പത്നി മാത്രമല്ലൂഴിയിൽ നീയൊരു
മാതാവും വന്നിതേ

ഭർതൃഹിതം പോൽ ആത്മജപാലന-
ധർമ്മവും വലുതേ, ധർമ്മവും വലുതേ
മാതൃസ്നേഹം പാരിലേവം
പാഴിലായ്ക്കളയരുതേ! ബാലേ
ദൈവമേകിയ പാവനമീ മഹൽ-
ജീവിതം വെടിയാതെ, ജീവിതം വെടിയാതെ

പശിയാലുയിർ വാടി

പശിയാലുയിർവാടി പടിവാതിലുതേടി
വരുമീ ഗതികേടിൽ കനിവാർന്നരുളീടിൻ

മണിമാളികമേലേ മരുവീടിനകാലേ
കനിയാത്തതിനാലേ ഗതിയായിതുപോലെ

നന്മകൾ ചെയ്താൽ നന്മകൾ നേടും
നൽകുകിലാരും തരും തരും

പരോപകാരം ചെയ്‌വോർക്കെന്നും
പാരിൽ നല്ലതു വരും വരും
സന്തതമീശ്വരചിന്തയെഴുന്നോര്-
‍ക്കെന്നും നല്ലതു വരും വരും

വനഗായികേ വാനിൽ

Title in English
Vanagaayike

വനഗായികേ വാനിൽ വരൂ നായികേ
വാനിൽ വരൂ നായികേ
സുരതാരമേ ഈ ഞാൻ ഇണയാകുമോ 
നിന്നോടിണയാകുമോ

ഓ... വാഴുകയോ നീ പൂഴിയിലെൻ റാണി
ഹാ വാനിൽ വരൂ നായികേ വാനിൽ വരൂ നായികേ
നിൻ ജയഗാനം പാടിയേവം ഞാനിഹ
വാഴാം ലോകെ-ഞാനിഹ വാഴാം ലോകേ
ഇണയാകുമോ നിന്നോടിണയാകുമോ

ഓ..  ഞാനൊരു ദീനജാതിയിലും ഹീന
ഈ ഞാനിണയാകുമോ നിന്നോടിണയാകുമോ
പ്രേമമഹസ്സിൽ ദീനരില്ലാ ജാതിമതാദികളില്ലാ
പ്രേമമഹസ്സിൽ ദീനരില്ലാ ജാതിമതാദികളില്ലാ-
ജാതിമതാദികളില്ലാ
വനഗായികേ വാനിൽ വരൂ നായികേ

 

തോർന്നിടുമോ കണ്ണീർ

Title in English
Thornnidumo kanneer

തോർന്നിടുമോ കണ്ണീർ ഇതുപോലെൻ ജന്മം തീർന്നിടുമോ
തോർന്നിടുമോ കണ്ണീർ പ്രിയനായകോടിനി ചേർന്നിടുമോ-

തൂവുകയോകണ്ണീർ അഴലാർന്നകമിഹ നോവുകയോ
തൂവുകയോ കണ്ണീർ വിരഹാകുലയായ് നീ വേവുകയോ

നാലുപാടും ഇരുളാണീ വഴിയേ പോവതെങ്ങിനിയീശാ
നാമിനി ചേർന്നിടും ഉദയം വരുമോ

നിശയിതു പോയ് ഹൃദയേശാ....ഹാ
നിശയിതു പോയ് ഹൃദയേശാ

--തോർന്നിടുമോ...

വരുമോയെൻ പ്രിയ മാനസൻ

വരുമോയെൻ പ്രിയമാനസൻ മതിവദനൻ
വരുമോയെൻ പ്രിയമാനസൻ

തരുമോ ജീവിതഭാഗ്യം മേ കൈവരുമോ നീയെൻ മോദമേ
എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി

എന്നാളോ കള്ളനെപ്പോൽ വന്നു കിനാവിൽ പ്രിയം
കൊണ്ടെന്നെ മാലയിടാൻ മദനവിലോലൻ
വേറേ ഇനി ഒരു മാരനെ അണയാ ഞാൻ ഇഹ
മന്നിടമേ എതൃത്താലും നായകനെ പിരിയാ ഞാൻ

Film/album

ഒരു വിചാരം

Title in English
Ore vichaaram

ഒരു വിചാരം...
ഒരുവിചാരമേ എൻ മാനസതാരിൽ വിടാതെ നിലനിൽക്കൂ -സദായീ
പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം

ആ... ഒരു നിനാദമേ എൻ മാനസവാനിൽ മുഴങ്ങിവിലയിക്കൂ സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം
പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി
പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി

Film/album

നീ മാത്രമിന്നു ചാരേ

നീ മാത്രമിന്നു ചാരേ തോരാത്ത കണ്ണുനീരേ
ആശിപ്പതിന്നിയാരേ ഹാ വാഴ്വിതെന്തിനേറേ

വിധിയും പിണങ്ങി തീരെ തോരാത്ത കണ്ണു നീരേ

ദേവൻ വെടിഞ്ഞുപോകെ ജീവൻ പിടഞ്ഞു വാഴ്കേ
തുണയാരുമില്ല വേറേ തോരാത്ത കണ്ണുനീരേ

 
Film/album

ഓ പൊന്നുഷസ്സ് വന്നു ചേർന്നിതാ

Title in English
Ponnushassu

ഓ...പൊന്നുഷസ്സു വന്നുചേർന്നിതാ
വന്നുചേർന്നിതാ സുമസുന്ദരാഭയാർന്നു ഹാ
സുന്ദരാഭയാർന്നു ഹാ...ഓ..

അനുരാഗത്തിൻ ഗീതങ്ങൾ പാടി
സുരലോകത്തിൻ ഭാഗ്യങ്ങൾ നേടി
മതിമോദം കൂടി മമജീവൻ വാടി മധുകാലം ചൂടീ...ഓ...

എങ്ങുമെങ്ങുമാശതൻ പൂക്കളാണിതാ പൂക്കളാണിതാ
തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ...

കുയിലാനന്ദഗാനങൾ പാടി
മയിലാമോദഭാവങ്ങൾ ആടി പുളകങ്ങൾ ചൂടി പുതുമയിൽ മൂടി
മമ ജീവൻ വാടി...ഓ...

Film/album