ശംഭോ ശംഭോ ശിവനേ

Title in English
Shambho shambho shivane

ശംഭോ ശംഭോ ശിവനേ നീ നിൻമകനെ അയച്ചിതോ
അവശന്മാരാം എന്റെ സുതരെക്കൊല്ലിക്കുവാൻ
പണ്ടൊരു ഗജേന്ദ്രനേ മാധവൻ രക്ഷിച്ചില്ലെ-
നിന്റെ ദാസിയാം എന്നിൽ കാരുണ്യം നിനക്കില്ലേ
ജഗദീശാ ജഗന്നാഥാ കാരുണ്യം നിനക്കില്ലെ
ആരെയും വെടിഞ്ഞതില്ല ആടലിൽ വിഭോ (2)
കരുണാനിദാനം എന്റെ ദൈവം നീ പ്രഭോ
കുമ്പിടുവോരെ കൈവിടുമോ നീ ചിന്മയ ദേവാ
ആരെയും വെടിഞ്ഞതില്ല ആടലിൽ വിഭോ

ആനന്ദമാണാകെ ആമോദമാണാകെ

Title in English
Anandamanaake

ആനന്ദമാണാകെ ആമോദമാണാകെ
ആനന്ദമാണാകെ ആമോദമാണാകെ
ശ്യാമളമാണെങ്ങും കോമളമാണെങ്ങും
ആനന്ദമാണാകെ ആമോദമാണാകെ

കായ്കനികൾ തിങ്ങും മാമരമാണെങ്ങും
ഹാ സുരശോഭമശേഷം മധുവാസരഭാസുരദേശം
ആനന്ദമാണാകെ ആമോദമാണാകെ

പ്രേമവാഹിനി ചോലാ... കുളിർചോലാ
പ്രേമവാഹിനി ചോലാ... കുളിർചോലാ
ഗാനലീനരസലീലാ.. ലോലാ
പാവനമേ സുഖദേശം..  പൂവനമേ ശുഭദേശം
യത്നം വിതച്ചാൽ രത്നം കതിർക്കും പാടം
രത്നം കതിർക്കും പാടം

ജീവിതവാനം

Title in English
Jeevitha vaanam

ജീവിതവാനം പ്രകാശവാനം
നാഥാ ലോകം വിലാസമാനം (2)
ആലോലിതമേ മനം പ്രേമപ്പൊൻ ഊഞ്ഞാലിൽ (2)
പ്രേമമേ പാരിൽ സുഖം സുഖം ഹാ സുഖമാഹാ (2)

പ്രിയമായിത്തീർന്നാൽ ഹൃദയം ചേർന്നാൽ
ജീവിതവാനം പ്രകാശമാനം
ആശതൻ കേന്ദ്രം തേടി തേടി
പോക നാം ഇതുപോൽ സാനന്ദം പാടി

പ്രേമം താൻ ലോകം പ്രേമം താൻ നാകം
പ്രേമം-----ഹാ ഹാ ഹാ
നിസ്തുല സ്നേഹം സ്വർഗ്ഗം താനേ
നിസ്വാർത്ഥസ്നേഹം ദൈവം താനേ

ഹാ ഹാ ഹാ ഹാ
ആ പ്രേമമനോജ്ഞം പ്രേമമനോജ്ഞം
മനോജ്ഞജീവിതമാഹാ
ജീവിതവാനം പ്രകാശമാനം.

മനോഹരമീ

Title in English
Manoharamee

മനോഹരമീ മഹാരാജ്യം ക്ഷുധാപരിപീഡിതം പാടേ
വിപൽക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ

പ്രിയങ്കരരായ പൈതങ്ങൾ സ്വനാടിനു ഭാവി നേതാക്കൾ
വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ
അകാലത്തിൽ കൊടും തീയിൽ സ്വദേശം വെന്തൊടുങ്ങുമ്പോൾ

സ്വദേശം വെന്തൊടുങ്ങുമ്പോൾ
സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ-

സഹോദരി വാഴ്വതോ സുഖമായ് സുതന്മാർ
മോദവാന്മാരോ സുതന്മാർ മോദവാന്മാരോ
കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോ.

മാനം തന്ന മാരിവില്ലേ

Title in English
Maanam thanna maariville

മാനം തന്ന. . . 
മാനം തന്ന മാരിവില്ലേ.. മാഴ്കാതെൻ മാരിവില്ലേ 
മാനം തന്ന മാരിവില്ലേ... മാഴ്കാതെൻ മാരിവില്ലേ 
മാഴ്കാതെൻ മാരിവില്ലേ ഏനെന്താ ചേരുകില്ലേ 
മാഴ്കാതെൻ മാരിവില്ലേ ഏനെന്താ ചേരുകില്ലേ 
ഹേ മാനം തന്ന. 
മാനം തന്ന  ഏ.. പെണ്ണേ

പോകാതെങ്ങും. . 
പോകാതെങ്ങും പൂനിലാവേ വാവായെൻ പെൺപിറാവേ
വാവായെൻ പെൺ‍പിറാവേ പൂവമ്പൻ എയ്തപൂവേ
പോകാതെങ്ങും. . 
പോകാതെങ്ങും വാ പെണ്ണേ

അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ

Title in English
Ammathan prema

 

അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ
ഉമ്മനൽകിടാം ആനന്ദക്കാമ്പേ
അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ
ഉമ്മനൽകിടാം ആനന്ദക്കാമ്പേ
അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ

അമ്മിഞ്ഞപ്പാലോലും പുഞ്ചിരി കാണട്ടൻമ്പേ
അമ്മിഞ്ഞപ്പാലോലും പുഞ്ചിരി കാണട്ടൻമ്പേ
എന്റെ ജീവന്റെ നാമ്പേ
അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ
ഉമ്മനൽകിടാം ആനന്ദക്കാമ്പേ
അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ

സോദരബന്ധം അതൊന്നേ

Title in English
Sodhara bandham

സോദരബന്ധം അതൊന്നേ- സം-
മോദകമായി ലോകേ
ഉള്ളം കുളിരും പാവനബന്ധം
സൊദരബന്ധമതൊന്നേ-
സോദരബന്ധമതൊന്നേ

തങ്കേ നമ്മൾ മറന്നിടുമോ മധുരബാല്യകാലം
നിൻപ്രിയസുതർ എൻ സുതരാണവരെ
കാണുവതേ സുഖമേ

പുരുമുദമിത ഞാൻ വന്നിടുകായി
നിൻസുഖവാർത്തകൾ കണ്ടറിവാനായി
രാജസുഖം പോലും
ഞാനായി കൈവെടിയാം സഹജേ

-സോദരബന്ധമതൊന്നേ...

കൈ തൊഴാം ദൈവമേ

Title in English
Kai thozhaam daivame

കൈതൊഴാം ദൈവമേ
കരുണ ചെയ്ക കമനീയ രൂപമേ
പരമാണുവിലും പ്രാണബിന്ദുവായ്
പരിലസിക്കും ചില്പ്രകാശമേ

വിശ്വനിയാമക നീ കുടികൊൾവതു
വിശ്വാസത്തിൻ കോവിലിലല്ലോ
യുക്തിയും ബുദ്ധിയും തളരും നേരം
മുക്തി കൊടുപ്പതു നീയല്ലൊ

നാവിലങ്ങയുടെ നാമവും-കരൾ
കാവിലങ്ങയുടെ രൂപവും
മേവിടേണമിനിയെന്നുമെന്നുമെൻ
ദേവദേവ കരുണാനിധേ

മാനത്തു കാറു കണ്ടു

Title in English
Maanathu kaaru kandu

മാനത്തു കാറു കണ്ടു
മദം കൊണ്ട മയിലിനെപ്പോൽ
മതിമറന്നാടിയൊരു മധുരാംഗിയാൾ

പീലിച്ചുരുൾ നിവർത്തി
പേലവച്ചുണ്ടുയർത്തി
പേശലമേനിയാൾ, കേകിയാടിനാൾ

കാതരമിഴിയിളക്കി, കരുണാരസമൊഴുക്കി
കാടിൻ കരൾപോലെ കളിയാടി
പേടിച്ചോടിയൊളിച്ചും, ചാടിത്തുള്ളിക്കളിച്ചും
കലമാൻ പിടയെപ്പോൽ കളിയാടി

കുഴൽനാദം കേട്ട് ഹൃദയം കുളിർത്ത്
തലപൊക്കിയാടും നാഗം പോൽ
തളിർമെയ് കുഴഞ്ഞ്,തറയിലിഴഞ്ഞ്
തരളമിഴിയാൾ ആടിനാൾ

കണ്ണിൽ പെട്ടത്

Title in English
Kannil pettathu

കണ്ണിൽപ്പെട്ടത് കയ്യിൽ പെടില്ല
കാലം നമ്മൾക്കെതിരായാൽ
കണ്ണീരുകൊണ്ടൊരു കാര്യവുമില്ല
കാലക്കേടിനു മരുന്നില്ല

ആശിച്ചിടുന്നതിനതിരില്ല-നമു-
ക്കായതു നേടുവാൻ വഴിയില്ല
ഹൃദയം തുറന്നു കാട്ടിയാൽ കാണാൻ
ഉതകുന്ന കണ്ണുകളാർക്കുമില്ല

എന്താണു ജീവിതമെന്താണിതിന്നർത്ഥം
എതാണു പോകേണ്ട മാർഗ്ഗം
ആരാണു ചൊല്ലിത്തരുവാൻ നേ൪വഴി
ആരാണു കാട്ടിത്തരുവാൻ