നീലവിരിയിട്ട നീരാളമെത്തയിൽ

Title in English
Neelaviriyitta

നീലവിരിയിട്ട നീരാളമെത്തയിൽ
വീണുറങ്ങുന്ന നിലാവേ
നിൻ വരവും - കാത്തു 
നിൽക്കുകയാണു ഞാൻ
നീളും നിഴലുമായ് താഴെ

പാടിത്തളർന്നു രാക്കുയിൽ- ഈ നല്ല
വാടിക വാടിത്തുടങ്ങി
കണ്ണുകൾ രണ്ടും നിറയുകയാലെന്റെ
കാഴ്ചയും മങ്ങിത്തുടങ്ങി

നീ വന്നു പാടുമെന്നാശിച്ചു ഞാനെന്റെ
വീണതൻ കമ്പി മുറുക്കി
എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാതെ
ഉല്ലാസമായ് നീ ഉറങ്ങി

ആരാണുള്ളിലിരിക്കണത്

Title in English
Aaranullirikkanathu

ആരാണുള്ളീരിക്കിണത്-നീ
ആരെയാണു നിനക്കിണത്
മലർവിരിയാഞ്ഞോ മനമില്ലാഞ്ഞോ
എന്താ മൌനം മാടത്തേ-നീ
എന്താണൊന്നും പാടാത്തേ

ആരാണുള്ളീരിക്കിണത്-നീ
ആരെയാണു നിനക്കിണത്
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ

സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ
മലരും വേണ്ട മണവും വേണ്ടാ
എന്നെക്കണ്ടാൽ പാടിവരും-ഞാൻ
ഒന്നു വിളിച്ചാൽ ഓടിവരും
സ്വപ്നം കാണുവതെന്നെത്താൻ
സ്വർഗ്ഗം കാണുവതെന്നിൽത്താൻ

കള്ളനൊരുത്തൻ വന്നല്ലോ

Title in English
Kallanoruthan vannallo

 

കള്ളനൊരുത്തൻ വന്നല്ലൊ
കണ്ണുംകാട്ടി നടന്നല്ലോ
പുഹിലു പറഞ്ഞു പറഞ്ഞവനൊടുവിൽ
കരളും കൊണ്ടു കടന്നല്ലൊ
പുത്തരി കല്ലു കടിച്ചല്ലോ
പുത്തിയെനിയ്ക്കു പിഴച്ചല്ലോ
പുതുമണവാളനെ നോക്കിയിരുന്നെൻ
പൊന്നേ കണ്ണു കഴച്ചല്ലോ

തഞ്ചം നോക്കി നടന്നവനെന്നൊടു
കൊഞ്ചിക്കൊഞ്ചിക്കൂടവേ
നെഞ്ചമലിഞ്ഞു വഞ്ചന ചിന്തിയ
പഞ്ചാരച്ചിരി കാണവേ
നാളെ വരാമെന്നോതിയ പുള്ളിയെ
നാളിതുവരെയും കണ്ടില്ല
ഒരുനാളിനുമിവിടെ കണ്ടില്ലാ
നാടും കാടും തേടി ഞാൻ
കരയും കടലും തേടി ഞാൻ (2)
(കള്ളനൊരുത്തൻ. . . )

മായാമോഹം മാറാതെ നീ

Title in English
Mayamoham maarathe

മായാമോഹം മാറാതെ നീ
മാനസനാഥനെ കാണുവതെങ്ങിനെ

കൂരിരുളാൽ ഒളിമൂടിയ കൺകളാൽ
പ്രിയതമവരരൂപം കാണ്മീല തോഴീ
ഗാനവിലോലൻ കമനീയശീലൻ
ഏതൊരു നേരവുമുണ്ടവനാശ്രയമായി
നിന്നോടൊത്തു പിരിയാതെ
മായാമോഹം മാറാതെ നീ

ജീവിതധനം തേടി അലയേണ്ട തിരിയേണ്ട
കൈവരുമൊരു കാലം താനേ
മാറുമീ മറയെല്ലാം ഒരു നല്ലനാളിൽ താനേ
വിസ്മരിയാതെ നീ ജീവിതനാഥന്റെ
വിസ്മയതരലീല എന്നാളും തോഴീ
പാവനപ്രേമം പരമേകും ക്ഷേമം
നിന്മണിവീണയിലാ മൃദുമോഹന
ഗാനമെന്നുമെന്നുമുയരാവൂ
(മായാമോഹം...)

ചപലം ചപലം

Title in English
Chapalam chapalam

 

ചപലം ചപലം ചപലമനം
കടിഞ്ഞാണുവിട്ടുനിൻപിറകേ
പായുതേ പായുതേ പായുതേ-ഹാ
കടിഞ്ഞാണു വിട്ടു നിൻ പിറകേ
പായുതേ പായുതേ പായുതേ 

മാനസം കവർന്നു നീ മാറിമാറിപ്പോകയോ
പാവമിങ്ങു ഞാനിനി നീറിനീറിവാഴ്കയോ (2)
എന്തിനിനിയീവിധം ആശയറ്റ ജീവിതം (2)
എൻകിനാക്കളൊക്കെ തകർന്നു പോയ്
തകർന്നു പോയ് തകർന്നുപോയ്
(ചപലം. . . )

പ്രേമമെന്നു കേട്ടു ഞാനാഗ്രഹിച്ചുപോയ് വൃഥാ
ഹാ മാഞ്ഞുപോകയായ് കണ്ണുനീരിലെൻ കഥ
ഇനിയൊന്നും കാര്യമില്ല പാരിലെനിക്കാരുമില്ല (2)
പ്രാണനാഥനെന്നെ മറന്നുപോയ്
മറന്നുപോയ് മറന്നുപോയ്
(ചപലം. . . )

വന്നല്ലോ വസന്തകാലം

Title in English
Vannallo vasanthkalam

 

വന്നല്ലൊ വസന്തകാലം (2)
പൊന്നണിഞ്ഞു പൂവാടികാ (2)
വന്നതില്ല നീ മാത്രം തന്നതില്ലാ‍ശാകണിക
വന്നല്ലൊ വസന്തകാലം 
പൊന്നണിഞ്ഞു പൂവാടികാ

പഴി പറയുന്നൊരു ലോകത്തെ 
ഭയമാണു നിനക്കെങ്കിൽ (2)
വരികാരുമേ അറിയാതെൻ -
പ്രിയമധുരകിനാവിങ്കൽ (2)
പൂങ്കുയിലേ വാ വാ നീ 
പ്രേമസംഗീതഗായകാ
വന്നതില്ല നീ മാത്രം തന്നതില്ലാ‍ശാകണിക
വന്നല്ലൊ വസന്തകാലം 
പൊന്നണിഞ്ഞു പൂവാടികാ

പോകല്ലേ പോകല്ലേ

Title in English
Pokalle pokalle

 

പോകല്ലെ പോകല്ലെ പോകല്ലെ നീ (2)
രാധികതൻ ഹൃദയഗാനമേ...മാഞ്ഞു
പോകല്ലെ പോകല്ലെ പോകല്ലെ നീ (2)
രാധികതൻ ഹൃദയഗാനമേ..
പോകല്ലെ പോകല്ലെ പോകല്ലെ നീ

ആലോലസുന്ദരിയായ് മധുമാസറാണി (2)
സാനന്ദമാഗതയായ് മാനസകല്യാണി (2)
മതിമോഹനമാം മുരളീനാദമേ മാഞ്ഞു -
പോകല്ലെ പോകല്ലെ പോകല്ലെ നീ 
രാധികതൻ ഹൃദയഗാനമേ...മാഞ്ഞു
പോകല്ലെ പോകല്ലെ പോകല്ലെ നീ 

ആനന്ദക്കണിയേ

Title in English
Aanandakkaniye

 

ആനന്ദക്കണിയേ വാനിന്മണിയേ
ആടുവതെന്തേ പാടുവതെന്തേ (2)
മാനത്തു നീ തനിയേ (2)
(ആനന്ദക്കണിയേ. . . )

ജീവിതമാശാവനിയിൽ നിന്നെയും തേടി ഞാൻ (2)
കൊണ്ടുവന്നതീപ്പൂമാലാ
വാങ്ങിയാലുമിതു വാ‍ടിടാതെ (2)
മധുരഗായകനേ....വാ (2)
മലർമാസഹാസമേ മധുവിലാസമേ
മാനസത്തേൻ കനിയെ (2)
(ആനന്ദക്കണിയേ. . . )

മിണ്ടാത്തതെന്താണു തത്തേ

Title in English
Mindaathathenthaanu Thathe

 

മിണ്ടാത്തതെന്താണു തത്തേ-ഒന്നും
മിണ്ടാത്തതെന്താണു തത്തേ
നീ ഗാനം മറന്നോ നാണം വന്നോ
മിണ്ടാത്തതെന്താണു തത്തേ

കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന
കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന
കമനീയ കല്യാണരാവിൽ - ഒന്നും
മിണ്ടാത്തതെന്താണു തത്തേ

മാനത്തുനിന്നും വഴിതെറ്റി വന്ന
മാലാഖയല്ലോ നീ (2)
മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന
മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന
മണവാട്ടിയല്ലോ നീ -  ഒന്നും
മിണ്ടാത്തതെന്താണു തത്തേ

Year
1961