ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ്

Title in English
Omanakkaiyil

 

ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാളു വന്നൂ
ഓശാനപ്പെരുന്നാളു വന്നൂ
(ഓമന...)

കുരിശു വരയ്ക്കുമ്പോൾ 
കുമ്പസാരിയ്ക്കുമ്പോൾ
കുർബാന കൈക്കൊള്ളുമ്പോൾ (2)
കരളിൽ കനലിരുന്നെരിയുമ്പോൾ - എങ്ങിനെ
കരയാതിരുന്നീടും ഞാൻ-എങ്ങിനെ
കരയാതിരുന്നീടും ഞാൻ
(ഓമന...)

പണ്ടൊക്കെ ഞങ്ങൾ ഒരു കുടക്കീഴിലെ
പള്ളിയിൽ പോകാറുള്ളു (2)
എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും
ഇന്നും പിണക്കമേ ഉള്ളൂ (2)

Film/album

മുൾക്കിരീടമിതെന്തിനു നൽകി

Title in English
Mulkkireedamithenthinu nalki

 

മുള്‍ക്കിരീടമിതെന്തിനു നല്‍കീ 
സ്വര്‍ഗസ്ഥനായ പിതാവേ - എനിക്കീ 
മുള്‍ക്കിരീടമിതെന്തിനു നല്‍കീ 
സ്വര്‍ഗസ്ഥനായ പിതാവേ 

എന്റെ വേദന മായ്ക്കാന്‍ അങ്ങിതു 
പണ്ട് ശിരസ്സിലണിഞ്ഞില്ലേ (2)
എന്റെ പാപം തീര്‍ക്കാന്‍ തിരുമെയ്‌ -
നൊമ്പരം കൊണ്ടു പിടഞ്ഞില്ലേ 
നൊമ്പരം കൊണ്ടു പിടഞ്ഞില്ലേ

മുള്‍ക്കിരീടമിതെന്തിനു നല്‍കീ 
സ്വര്‍ഗസ്ഥനായ പിതാവേ 

കണ്ണുനീരാല്‍ കഴുകാം - ഞാനീ 
കാല്‍വരി ചൂടിയ കാലടികള്‍ (2)
എന്നാത്മാവിലെ മെഴുകുതിരികള്‍ 
എരിഞ്ഞു തീരാറായല്ലോ 
എന്നെ വിളിക്കാറായില്ലേ

Film/album

കാണാൻ നല്ല കിനാവുകൾ

Title in English
Kaanan nalla kinavukal

ഉം...

കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു -
കണ്ണാടി മാളിക തീര്‍ത്തൂ ഞാന്‍ 
മുറ്റം നിറയെ മുറ്റം നിറയെ 
മുന്തിരി വള്ളി പടര്‍ത്തീ ഞാന്‍
(കാണാന്‍... )

ലലലാലലാലലലലലലലാ. . . .

കണ്മുനയാലേ കണ്മുനയാലേ 
കാമലേഖനമെഴുതീ ഞാന്‍ (2)
കണ്ടു വന്നവര്‍ കണ്ടു വന്നവര്‍ 
കാല്‍ക്കല്‍ വീണു മയങ്ങീ (2)
ആഹഹാഹഹാ. . . . ആ.... 

എന്തും എന്തും വന്നോട്ടെ 
എല്ലാരും എല്ലാരും കണ്ടോട്ടെ (2)
കൈയ്യിലിരിക്കും മുന്തിരിക്കിണ്ണം
കളയുകയില്ലിനി ഞാന്‍ - തട്ടി-
ക്കളയുകയില്ലിനി ഞാന്‍ (2)
ഓഹോഹോഹോഹോ ...ഓ ... 
(കാണാന്‍... )

Film/album

ആഗതമായ് മധുകാലം

Title in English
Aagathamaai madhukaalam

 

ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍
ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍

ആശയാകും ഓമല്‍പ്പറവ പാട്ടു പാടുന്നു
ലല്ലലലല്ലാല....
സുമനോഹരലയരാഗസൌരഭ്യം 
നിറയുന്നിതെങ്ങുമെങ്ങും.. ഹഹഹാ
പ്രണയാമല൪ഗാനലോലനായ് നാഥാ 
നീ താന്‍. . 
പ്രണയാമല൪ഗാനലോലനായ് നാഥാ 
നീ താന്‍. . വരാനെന്തേ വൈകീടുന്നു
ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍

ജാതിവൈരം

ജാതിവൈരം നീതിരഹിതമി-
തരുതേ നാട്ടാരേ കരുതുക
ഒന്നായൊരു ജാതിയായ് കഴിയണം ചിരം നാം

ആരാണവശരോടുവാൻ നാം
ഒരുപോലിവിടെ വളർന്നോര്
മാതാസർവ്വജനനിയീ പ്രിയധരണി
ആരാണിവിടന്യരായ്

പ്രിയം പെടും വീട്ടിൽ
ഒരു മാനസരായി നാം മാനവരാ‍കവേ
മാറും ദിനം കാണുവതെന്നു നാടേ-
സഹജനനിണമണിയാൻ
കൊതിയിനി വെടിയൂ നീ വർഗ്ഗീയതേ വർഗ്ഗീയതേ

കലാനികേതേ

Title in English
Kalanikathe

കലാനികേതേ കേരളമാതേ നമസ്തേ നമസ്തേ
അലോകരമ്യം സസ്യശ്യാമളവിലൊലരൂപം തേ
അമൂല്യസുന്ദരവിഭവസമസ്തേ നമസ്തേ നമസ്തേ

പുല്ലിന്മേടുകൾ കാടുകൾ തോടുകൾ നെല്ലിൻപാടങ്ങൾ
അല്ലും പകലും പണിയും കർഷകർ വാഴും മാടങ്ങൾ
എല്ലാം സുന്ദരമയം പ്രശസ്തേ നമസ്തേ നമസ്തേ
കേരളമാതേ കോമളജാതേ നമസ്തേ നമസ്തേ

കൊഞ്ചിക്കൊഞ്ചി തുഞ്ചൻ തൂകിയ പൈങ്കിളി നാദത്തിൽ
കുഞ്ചൻ തുള്ളിത്തുള്ളി ചൊല്ലിയ ഹാസ്യവിനോദത്തിൽ
ചങ്ങമ്പുഴ തൻ ചാരുത ചേർന്നൊരു തനിമലയാളത്തിൽ
പുഞ്ചിരി തൂകിയ കേരളകവിതേ നമസ്തേ നമസ്തേ

തകരുകയോ

തകരുകയോ സകല‍മെന്റെ ജീവിതാശകൾ
മാറി മാറി വിധിയുമെൻ വിരോധിയാകയോ

അറിവതാരെൻ ഹൃദയവ്യഥകൾ കേൾ‍പ്പതാരുവാൻ ആകെ...തകരുകയോ..

വിണ്ണിൽ വാണു ഞാൻ സ്വപ്നമധുരമനസ്സിനാൽ
കണ്ണും കരളും കുളിരെ സുഖമായ് കണ്ടതെല്ലാം മായമെന്നായ്

കണ്ണുനീരിൽ കനത്ത മാല കരുണയോടെ വാങ്ങി
ഏഴയെന്റെ ഏകദേവനഭയമരുളുമോ ദേവാ..

ഗാനമോഹനാ

ഗാനമോഹനാ ഹരേ ഗോപാലാ കമലലോലലോചനാ
മാധവമതിമോദദാനചതുരാ യദുകുമാര വനമാലാഭാസുര
മമ ഹൃദി സദാ സകൌതുകം വിഹര വന്ദേ മുകുന്ദാ അനന്താനന്ദാ

ഗീതാമതേ ലോകശരണാ നവനീതാലോലമൃദുചരണാ
രാധാപതേ ശോകശമനാ ജിതമദനമനോരമ്യമായാരൂപവര
ഗോകുലജനപാല പ്രേമവിധുര നിഖില വേദരസധാരാസാഗര
മമ ഹൃദി സദാ സകൌതുകം വിഹര വന്ദേ മുകുന്ദാ അനന്താനന്ദാ

വിധിയുടെ ലീലാവിനോദങ്ങളേ

Title in English
Vidhiyude leela

വിധിയുടെ ലീലാവിനോദങ്ങളെ
പാരിതിലാ‍രറിവൂ നരനേതും കാണ്മതീലാ..

മാളികമേലെ വാണോളാണൊരുനാൾ
വയർ പോറ്റാനായലയ്്വൂ
സാദാ ദാസിമാരുടയോൾ ഇതുനാൾ
ജീവിതമാർന്നിടാൻ വെറും ദാസിയാഹാ-

ഇളം പൂക്കളും ഭാരം തോന്നിയ പാവം വൻ ചുമടേന്തുകയാമേ
സുഖം നേടുവാൻ പെടും പാടുകൾ താൻ നേരിൽ ദുഃഖമൂലമായ്
വരുമീ പാരിൽ പ്രയാസം ജീവിതം സകലം ചപലം സദാ ചഞ്ചലം
മഹാശോകമീ മഹീവാസമാഹാ ആശാഹരമീശാ

രാധ

Name in English
RAdha
Date of Birth

നടി അംബികയുടെ സഹോദരി. യഥാർത്ഥ നാമം ഉദയ ചന്ദ്രിക. രേവതിക്കൊരു പാവക്കുട്ടി, ഇന്നത്തെ പ്രോഗ്രാം, അയിത്തം, ഇരകൾ, ഉമാനിലയം, മോർച്ചറി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

ഭർത്താവ് രാജശേഖരൻ നായർ. മക്കൾ തുളസി നായർ, വിഖ്നേഷ് നായർ, കാർത്തിക നായർ.