ഉണ്ണി പിറന്നു

ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നൂ
അങ്ങു കിഴക്കുദിക്കിനു പഴുക്ക പോലെയൊരുണ്ണി പിറന്നു

എങ്ങിനെ കിട്ടീ എങ്ങിനെ കിട്ടീ സുന്ദരിക്കുട്ടീ സുന്ദരിക്കുട്ടീ-നിന-
ക്കിന്നലെ രാത്തിറി ഇത്തറ നല്ലൊരു സ്വർണ്ണക്കട്ടി
നല്ല സ്വർണ്ണക്കട്ടി

മാനത്തൂന്നു വീണതാണോ
മാരിവില്ലു പൊഴിഞ്ഞതാണോ
ഇന്നലെ രാത്തിറിയെങ്ങനെ കിട്ടിയീ സ്വർണ്ണക്കട്ടി

കണ്ണും പൂട്ടിയുറങ്ങുക

കണ്ണും പൂട്ടിയുറങ്ങുക നീയെൻ
കണ്ണേ പുന്നാരപ്പൊന്നുമകളേ
അമ്മേമച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ

ഓമനക്കണ്ണുകൾ ചിമ്മുന്നു കണ്മണീ
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടുപാടുവാനമ്മയുണ്ടല്ലൊ
താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലൊ

താരണിത്തൂമുഖം സൂക്ഷിച്ചു നോക്കിയെൻ
തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ
താമരക്കൺകളിൽ നിദ്ര വന്നല്ലൊ
താമസിക്കാതെയുറങ്ങുകെൻ തങ്കം

മഴയെല്ലാം പോയല്ലോ

മഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ
മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ

മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ
മധുമാസഗാനങ്ങൾ പാടിയല്ലൊ
പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ
പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ

നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്റ്റെ
പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ

--മഴയെല്ലാം....
കൂട്ടുവിട്ടു പോവതെന്തേ- കൂട്ടുകാരേ പാട്ടുകാരേ
പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം
പൊന്നിലഞ്ഞിപ്പൂമാല വേണോ
മുല്ല പൂത്തുവരുമ്പോൾ-മുല്ല പൂത്തു നിറഞ്ഞുവരുമ്പോൽ
പൊന്നിലഞ്ഞിമാലവേണ്ട -ഞങ്ങളാരും പോരുന്നില്ല

മാനം തെളിഞ്ഞു

മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു
മാമതിബിംബം അണഞ്ഞു
മാമകജീവിതം മാകന്ദവല്ലീ-
മാമലർ ചൂടി വിരിഞ്ഞു

ഞാൻ കണ്ട സ്വപ്നം ഉടലാർന്നു വന്നെൻ
തങ്കക്കരങ്ങൾ കവർന്നു

സങ്കൽ‌പ്പസാമ്രാജ്യമെല്ലാമെൻ മുന്നിൽ
സത്യങ്ങളായി നിരന്നു

മായാതെ നിൽക്കുക നീയെന്നുമെന്റെ
മാനസാനന്ദത്തിടമ്പേ

മാറാതെ നീമാത്രമെന്നുമെൻ ചേതോ-
മാധുര്യമായ് നിലനിൽക്കൂ

അദ്ധ്വാനിക്കുന്നവർക്കും

Title in English
Adwanikkunnavarkkum

അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോർക്കും
അത്താണിയായുള്ളോനെ
കർത്താവേ യേശുനാഥാ

ആശ്രയം നേടിയെന്നും
ശാശ്വതരക്ഷ കൊള്ളാൻ
ഭവ്യസങ്കേതം നിന്റെ
ദിവ്യമാം സ്നേഹമല്ലോ

അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോർക്കും
അത്താണിയായുള്ളോനെ
കർത്താവേ യേശുനാഥാ
 

വനികയിലങ്ങനെ

വനികയലങ്ങനെ നിലാവു വന്നു
വസന്തദേവതയണിഞ്ഞു വന്നു

മാമരങ്ങളും മഞ്ഞുലതകളും
താരും തളിരും ചൂടുകയായ്


പ്രേമസുരഭിയാം മാരുതനെങ്ങും
മന്ദമന്ദമായ് വീശിയണയവേ
ശോകമഖിലം മാറുകയായി---ഹ -ഹ --ഹ--ഹ
ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ഹാ

പ്രേമലീലയെൻ ജീവിതവീണ
ഭാവുകഗീതം പാടുകയായി
മാനസം ഹാ വസന്തരാവിൽ
രാഗലഹരീലാളിതയായി
പ്രേമമാണു ജീവിതം..പ്രേമമാണു കാമിതം
പ്രേമമേ പ്രകാശമേകി നിന്നിടുന്നു ശാശ്വതം
ഉള്ളമിണങ്ങീടുകിൽ ഇമ്പമിയന്നീടുകിൽ
വേറെയില്ല പാരിതിൽ കാമ്യമാകമാനന്ദം

Year
1953

ആഹാ മോഹനമേ

ആഹാ മോഹനമേ
ജീവിതമേതും കാമ്യകോമളം

ആശാതാരകം പേശലമായി
മമ ഹൃദി വിലസാൻ സമയം ആയിഹ

ആ മണിവീണയിൽ രാഗം ഉതിരും
ശുഭകാലം വരുമേ
ആ മദനോപമൻ ആമയഹീനം
അവിരളസുഖിയായ് അനിശം വാഴണം

എവം നിരവധി

എവം നിരവധി രൂപങ്ങൾ
നരനരുളീട്ടേതിൻ
പൊരുളരുളുന്നഖിലേശൻ

ആ മഹിമാവിൻ പ്രേരണയാർന്നാൽ
ആരുമില്ലന്യൻ പാരിതിൽ നിന്ദ്യൻ
അറിയരുതാത്തൊരാ അനുപമബന്ധത്തെ
അറിവവനേ ഭുവി ദേവൻ.

ജീവിതവാടി

ജീവിതവാടി പൂവിടുകയായ്
ഭാവി മനോഹരമായ്

ശരദമലാഞ്ചിതചന്ദ്രികയായ്
സരസമണഞ്ഞവൾ എൻപ്രിയയായ്

---ജീവിത....

മാനവജനിതൻ മാന്ന്യതയാർന്നെൻ
മാനസമാശാമോഹനമാഹാ
മധുരസരഞ്ജിതമഞ്ജുളമായ്
മമ മനമാം ശുകി പാടുകയായ്
നീ വിധുമുഖി ജീവിതസഖിയാവുകിലഖിലം
കദനവുമനിതരസുഖതരം
അവനിയിതിവനയി സുരപുരിയായ്

--ജീവിത....

പോരിനായിറങ്ങുവിൻ

പോരിനായിറങ്ങുവിൻ മുദാ മുദാ
വീരരായ് മരിയ്ക്കുവിൻ സദാ സദാ
ധീരരേ ധരിയ്ക്കുവിൻ കഥാ കഥാ
പാരതന്ത്ര്യമേ മഹാ വ്യഥാ വ്യഥാ

മാതൃഭൂ വിളിച്ചിടുന്നിതാ ഇതാ ഇതാ
പോകുവിൻ മുദാ പോകുവിൻ മുദാ
പോരിനായിറങ്ങുവിൻ മുദാ