ഇരുകൈയ്യും നീട്ടി

ഇരുകയ്യും നീട്ടി തെരുവീഥിതോറും
അലയുന്നു ഞങ്ങൾ അഗതികൾ
കരുണയ്ക്കുവേണ്ടി കരൾപൊട്ടിപ്പാരം
കരയുന്നു ഞങ്ങൾ‍ അവശരായി
ഒരുവർക്കും കണ്ണില്ലിവരെക്കാണുവാൻ
ഒരുവർക്കും കാതില്ലിതുകേൾക്കാൻ
കനിവറ്റ ലോകം കരയറ്റ ശോകം
ഇവ രണ്ടും മാത്രമിവിടെയും
മണിമേട തോറും പരമഭാഗ്യത്തിൽ
പുരുമോദം തേടിക്കഴിയുവോർ
സഹജരായ് തങ്ങൾക്കൊരു കൂട്ടിനുണ്ടീ
തെരുവിലെന്നുള്ളാതറിവീല
ഒരു വശം പൂർണ്ണസുഖഭോഗം ലോകം
മറുവശം പൂർണ്ണദുരിതവും
ധനികന്റെ നീതിക്കിതിലൊന്നും കുറ്റം
പറയുവാനില്ലേ ദയനീയം.

Film/album

ജീവിതമേ നീ

ജീവിതമേ നീ പാഴിലായ് നിൻ
ആശകൾ കണ്ണീരിലായ്

കേഴുക മാനാസമേ ചുടുനീർ ചൊരിയൂ
ജീവിതം വെന്ത ചിതയിൽ നീളേ നീളേ കണ്ണീരിലായ്

അനുരാഗം പാടിയൊരെൻ മുരളി
മരണഭയങ്കരകാഹളമായ്
അപമാനിതമനമേ തകരുക നീ കണ്ണീരിലായ്

Film/album

ഹാ പറയുക തോഴീ

ഹാ പറയുക തോഴീ അകാരണം എൻ
മനമിടമുഴറാൻ വഴിയെന്തേ-എൻ മനമിടമുഴറാൻ വഴിയെന്തേ

ആ മധുരാനനമേ കാണ്മതിനായ്
ആ മധുമയനാദം കേൾ‍ക്കുവാൻ
ആ പാതകൾ തോറും മനോജ്ഞമാം പൊൻ-
മലർനിര ചൊരിയാൻ കൊതിയെന്തേ

പൂനിലാവിലും പുതിയ പൂവിലും
ആ രൂപം കാണ്മൂ കിനാവിലും
ഹാ പ്രേമമിതാണോ സഖീ സഖിയീ
വേദനയിതിനീ സുഖമെന്തേ

Film/album

പോകാതെ സോദരാ

പോകാതെ സോദരാ ഭീരുവാകാതെ സോദരാ
ശോകങ്ങളെ ഭയന്നു നീ --പോകാതെ സോദരാ
ജീവിതം സഹോദരർക്കായ് നൽകിയതാണു നീ

പടപൊരുതിടാതെ കാമുകനായ്
വഴിമാറുകയോ നീ വഴിമാറുകയോ
സംഗ്രാമഭൂവിലേക്കു നീ വരൂ വരൂ വരൂ
കടമകളെ കൈവെടിഞ്ഞു പോകാതെ സോദരാ

Film/album

കോമളകേരളമേ

കോമളകേരളമേ സസ്യശ്യാമളപൂവനമേ
സുന്ദരചന്ദനശീതള---

മാമലനിരചൂടീ വാരിധിയെത്തലോടീ
ചോലകളാൽ മധുരഗീതികകൾ പാടും

പൊന്മയമധുകാലമോഹനതനുവാർന്നെൻ
ജന്മദവസുധേ നീ ജയ ജനനീ
ജീവിതമലരാലേ ചേവടി വഴിപോലെ
പൂജചെയ്‌വൂ സകല ചാരുകലാനിലയേ

Film/album

മഹനീയം തിരുവോണം

മഹനീയം തിരുവോണം മനോജ്ഞമലനാട്ടിൻ സുദിനം
പുതുമലരണിയാണങ്കണമെങ്ങും മലയാളത്തിൻ മധുമഴയെങ്ങും
പുതുമലരണിയാൽ ശോഭിതമെങ്ങും മലയാളത്തിൻ മധുമഴയെങ്ങും--ഓ..

ഹൃദയം കുളിർക്കും സുദിനം ആനന്ദമാണീ സുദിനം
മാവേലിതൻ പ്രിയ സദനം പൂകുന്നതാണീ സുദിനം---ഓ....

സന്തോഷകാലമെങ്ങും മതിവരുമാറഖിലരുമനിതരസൌഖ്യം
നേടുന്ന സുദിനം സാമോദം പാടുന്ന സുദിനം
നവവിലാസലോലം ദേശം
നാടും കാടും മേടും പുളകിതം മധുരമലനാട്ടിൻ സുദിനം

Film/album

ആശകളേ വിടരാതിനിമേൽ

ആശകളെ വിടരാതിനിമേലെൻ
ആശകളെ വിടരാതിനിമേൽ

അതിവേദന ഹൃദയം കാർന്നിടവേ ചുടുനീരു സദാ വാർന്നിടവേ
സുഖഭാവി കിനാവായ് തീർന്നിടവേ സുഖചിന്തകളേ തുടരാതിനിമേൽ

എൻ ആശകളെ വിടരാതിനിമേലെൻ
ആശകളെ വിടരാതിനിമേൽ

വൻ ദാരിദ്ര്യത്തിൽ വാടാനായ് കണ്ണീരിലശേഷം മൂടാനായ്
പാഴായ് അവമാനം തേടാനായ് സന്തോഷലതേ പടരാതിനിമേൽ

അതിശോകസ്മരണതൻ തീവെയിലില് നീറിടുമെൻ മനമാം പാഴ്വയലില്
ആനന്ദം വീനടിയും വിളയിൽ ആഗ്രഹമേ വളരാതിനിമേൽ‍

Film/album

പൂങ്കുയിലേ നീ പാടുക

പൂങ്കുയിലേ നീ പാടുക മോഹനമായി നീ
പാടുക മോഹനമായ്

പൂമനമേ നീ വീശുക പ്രേമദയായെൻ തോഴീ
ഹൃദയം കുളിരെ നീ പാടുക മോഹനമായ്

പൊങ്കതിർവീശിയാശകൾ വിടരുകയായീ മാനസേ
ജീവിതമാകും വാടീ വിരിയെ വിരിയെ നീ പാടുക

പാലൊളി തൂകും ചന്ദ്രിക പ്ര്രെമസുധാസംഗീതം
രാഗവിലോലയായ് ചൊരിയെ ചൊരിയെ നീ പാടുക

 
Film/album

വീശുക നീളെ

വീശുക നീളെ വീശുക നീളെ
പ്രേമസംഗീതം പാടും തെന്നലേ

മൊഹമെൻ മാനസമുരളിയിൽ
പകരുകയാണതു ഞാൻ ഓമലേ

ആത്മാവിൻ പാതയിലൂടെ അഴകിന്റെ അഴകേ
അണയൂ നീ ചാലേ ആനന്ദം വഴിയേ
തേന്മൊഴിയേ വരൂനീളേ

ജീവിതമധുമാസരാത്രികളെ തഴുകി
അമ്പിളിച്ചാറീൽ ആറാടി ആറാടി
ആശകൾ വിരിയുന്ന മധുരവനിയില്
വീശുക നീളേ വീശുക നീളേ
പ്രേമസംഗീതം പാടും തെന്നലേ‍

Film/album