തൃക്കൊടി തൃക്കൊടി

തൃക്കൊടി തൃക്കൊടി തൃക്കൊടി
വാനിലുയരട്ടെ ഈ തൃക്കൊടി
അപമാനമേലാതെ മമ മാതൃഭൂവിന്റെ
അഭിമാനമിതൃക്കൊടി

അമലാഭമെന്നെന്നുമവനിയ്ക്കു നന്മയ്ക്കു
വഴി കാട്ടിടും തൃക്കൊടി
ഇന്ത്യയുടെ ആത്മചൈതന്യപ്രഭാവത്തെ
വെളിവാക്കിടും തൃക്കൊടി

ശ്രീഗാന്ധിദേവന്റെ ആദർശമായ്
ലൊകത്തിനാനദസന്ദേശമായ്
ഖ്യാതി വിതറിസ്സകലകാന്തി ചിതറി
ഭുവനശാന്തിയരുളി
തൃക്കൊടി തൃക്കൊടി തൃക്കൊടി

പാവനഹൃദയം തകർന്നൂ

Title in English
Pavanahrudayam thakarnnu

പാവനഹൃദയം തകർന്നു കാണ്മതു
നിൻ വിനോദമോ ഈശാ
പ്രേമഗംഗയേ അഴലിൻ ചിറയാൽ
തടയുകയോ നിന്നാശാ

ആശകളാൽ മണിമാളിക തീർപ്പൂ
മാനവനെന്നെന്നും
തകർന്നു വീഴ്വതു ലീലാലോലം
നോക്കി രസിക്കുകയോ

ജീവിതവൃക്ഷം നീ കാണും
സല്ഫലമാർന്നീടാൻ
വേദനയും കണ്ണീരും താനോ
വളമായ് കരുതുവതീശാ

ഹാ ഹാ ജയിച്ചു പോയി ഞാൻ

Title in English
Ha ha jayichu poyi njan

ഹാ ഹാ ജയിച്ചുപോയ് ഞാൻ
ലലല ലലല ലലലാ ഹഹഹാ-ഹാ ഹാ
ജീവിതമാകും പോർക്കളത്തിൽ
തോൽക്കുകില്ല ഞാൻ

രവിയോടെൻ നാഥനൊത്തു പോരടിക്കും ഞാൻ
പാട്ടുപാടും ഞാൻ ആട്ടമാടും ഞാൻ
ആസ്വദിക്കും ഞാൻ, ആനന്ദിക്കും ഞാൻ
ഹ ഹ ഹാ ഹാ ജയിച്ചുപോയ് ഞാൻ

ആശാഫലങ്ങളെ പുണർന്നിടും ഞാൻ
അനിതരഭാഗ്യം നുകർന്നിടും ഞാൻ
എതിരുകളെല്ലാം തകർത്തിടും ഞാൻ
പാട്ടുപാടും ഞാൻ, ആട്ടമാടും ഞാൻ
ആസ്വദിക്കും ഞാൻ, ആനന്ദിക്കും ഞാൻ
ഹ ഹ ഹാഹാ ജയിച്ചുപോയ് ഞാൻ

കരയാതെന്നോമനക്കുഞ്ഞേ

Title in English
Karayathennomana kunje

 

കരയാതെന്നോമനക്കുഞ്ഞേ-എന്റെ
കരളായ് വളർത്തും ഞാൻ നിന്നെ 

ഉയരും വിശപ്പിൻ വിളിയിൽ നിന്നും
ഉടലാർന്നു നീയുമീ മണ്ണിൽ
ഉടയോരില്ലാതെയീമട്ടിൽ-എത്ര
ചുടുചോരക്കുഞ്ഞുങ്ങൾ നാട്ടിൽ
എറിയപ്പെടുന്നുണ്ടു നീളെ
ആരുമറിയാതെ ചാകുന്നകാലേ
ആരും അറിയാതെ ചാകുന്നകാലേ

അവരോടു ചെയ്യും അനീതി
അതിൻ പ്രതികാരം ചെയ്യുവാനായി
വളരൂ നീയോമനക്കുഞ്ഞേ
എന്റെ കരളായ് വളർത്തും ഞാൻ നിന്നെ
കരയാതെന്നോമനക്കുഞ്ഞേ-എന്റെ
കരളായ് വളർത്തും ഞാൻ നിന്നെ 

 

കുളിരേകിടുന്ന കാറ്റേ

Title in English
Kulirekidunna

കുളിരേകിടുന്ന കാറ്റേ
പ്രിയനോടു ചൊല്ലുകെന്റെ ശോകമാകവേ
കുളിരേകിടുന്ന കാറ്റേ
വിരഹാഗ്നി തന്നിലേവം
ഹൃദയം പുകഞ്ഞിതാ ഞാൻ
വരവിൻ പ്രതീക്ഷയോടെ
വഴി നോക്കി നോക്കി നിൽപ്പൂ
ജീവിതമാല്യമിതെൻ മതിമോഹൻ
ചൂടുമോ വാടുമോ
ഹൃദയാലുവായ കാറ്റേ
പ്രിയനോടു ചൊല്ലു കാറ്റേ

കുളിരേകിടുന്ന കാറ്റേ
പ്രിയയോടു ചൊല്ലരുതു വേകുമെൻ കഥ
-കുളിരേകിടുന്ന....
ആലോലമാം ഹൃദന്തം
അറിയേണ്ടയീ ദുരന്തം
അവൾ ഹാ വിഷാദഭാരം
ഇതു താങ്ങുകില്ല പാരം

ചിന്തയിൽ നീറുന്ന

Title in English
Chinthayil neerunna

 

ചിന്തയിൽ നീറുന്ന ജീവിതം-
പാരിലെന്തിനു പേറുന്നതീ വിധം-
കാശില്ലാത്തോൻ പ്രേമജീവിതം-ചുമ്മാ
താശിപ്പതും മൂഢകാമിതം

പ്രണയിച്ചു പോവതു കുറ്റമോ-പാരിൽ
എളിയോനാണെന്നൊരു തെറ്റിനാൽ 
പണവും പ്രതാപവുമെന്തിനായ് -രണ്ടു
ഹൃദയങ്ങൾ തങ്ങളിലൊട്ടിയാൽ

ചെളിയിൽ കിടപ്പവനാണു ഞാൻ-എന്നെ
പ്രണയിച്ചു കഷ്ടം നീ പാവമേ
മുതലാളിമാരുടെ ലോകത്തിൻ മുന്നിൽ
പരിഹാസ്യയാകും നീ പാവനേ

സതികൾക്കു മുതലാളിയൊന്നു താൻ-പ്രാണ
പതിയാമവളുടെ നായകൻ
അഴലിലും ആനന്ദവായ്പ്പിലും- അവൻ
അവളുടെ ആനന്ദഗായകൻ

മോഹിനിയേ

Title in English
Mohiniye

മോഹിനിയേ മോഹിനിയേ എൻ
പ്രേമവാഹിനിയേ- പോകാതെ
മധുരരാഗരംഗത്തിൽ ചേരുവാൻ പൊരുക നീ

മോഹനനേ മോഹനനേ എൻ
ആശാവാഹനമേ മാറാതെ
മധുരരാഗരംഗത്തിൽ ചെരുക ചേരുക നാം

കനിവേതും കലരാത്ത ലോകത്തിന്റെ
കണ്ണിൽ കരടായിത്തീരാതെ മേവുക നാം
പിരിയാതീ ലോകത്തിൽ വാഴ്ക നാം
ലോകമെതിരാകുമെന്നാലും വാഴ്ക നാം
-മോഹിനിയേ...
-മോഹനനേ...
സമരമാണീ ലോകജീവിതമേ -ഇതിൽ
ഭയമാർന്നു മാറാതെ നിൽക്കുക നാം
ബലഹീനനാണു ഞാനോമലേ
നാമേ ബലമാകൂ നമ്മൾക്കു പാരിലെ

മോഹനമായ് മതിമോഹനമായ്
അനുരാഗമോഹനമായ് മാറാതെ
മധുരരാഗരംഗത്തിൽ ചേരുക ചേരുക നാം

കണ്ണാ നീയുറങ്ങ്

കണ്ണാ നീയുറങ്ങ്-എൻ
കണ്ണേ നീയുറങ്ങ്
ആരിരാരോ..ആരാരോ
ഗാനകലാസാഗരമായ് എൻ ഹൃദന്തവീണയിൽ

-കണ്ണാ നീയുറങ്ങ്

കാണ്മൂ ഞാനുൾക്കണ്ണുകളാലെ
കമനീയരൂപം ഓമനേ
മായാതെന്നുള്ളിൽ ഏവമേ
കണ്ണാ....
കണ്ണാ നീയുറങ്ങ് എൻ
കണ്ണേ നീയുറങ്ങ്
എൻ കണ്ണേ നീയുറങ്ങ്

പാവങ്ങളിലലിവുള്ളോരേ

പാവങ്ങളിലലിവുള്ളോ‍ാരേ
പാരം സൌഖ്യമെഴുന്നോരേ
പാപികളായ് വഴിനീളെ വരുമീ
പാവങ്ങൾക്കുയിർ തന്നാലും

തൊഴിലുകൾ ചെയ്‌വാൻ കഴിവിയലാതെ
വലയുകയാണീ പാവങ്ങൾ‍
എരിവയർ പോറ്റാൻ അലിവെഴുവോരെ
തിരയുകയാണു സദാ ഞങ്ങൾ

ഹൃദയം തകരും വേദനയോടെ
യാചിക്കുകയാണീ ഞങ്ങൾ
കരയും കുഞ്ഞിൻ കണ്ണു തുടയ്ക്കാൻ
കൈകൾ നീട്ടുകയാം ഞങ്ങൾ

വിധിയുടെ നിർദ്ദയനീതികളാലേ
ഗതികേടിന്നിരയായ് ഞങ്ങൾ
അതിദയനീയം പടിവാതിലുകളിൽ
അണയുകയാണു സദാ ഞങ്ങൾ.

Year
1953

ശോകമെന്തിനായ്

ശോകമെന്തിനായ് സഹജാ --ഇതു
ലോകനീതിയാണറിക--
കരയാതെ പോക സോദരാ
മാറുമീ കാലം നാളെ

കൂരിരുളാകെ മാറിടുമേ
പൊൻപുലർകാലമാകുമെ--

വിഷാദമൊരുനാൾ സുഖങ്ങളൊരു നാൾ
സകലം തിരിയും ശകടമ്പോലെ

സഹജാ--
അറിയൂ നീ തോഴാ ജീവിതം
അഴലും സുഖവും ചേർന്നതാം
അഴലാർന്നു നീ തളരായ്കിലോ
മോദമാളും നാളേ-തോഴാ
കൂരിരുളാകേ മാറിടുമേ
പൊൻപുലർകാലമാകുമേ
മാറുമീ കാലം നാളെ

Year
1953