വരുമോയെൻ പ്രിയ മാനസൻ

വരുമോയെൻ പ്രിയമാനസൻ മതിവദനൻ
വരുമോയെൻ പ്രിയമാനസൻ

തരുമോ ജീവിതഭാഗ്യം മേ കൈവരുമോ നീയെൻ മോദമേ
എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി

എന്നാളോ കള്ളനെപ്പോൽ വന്നു കിനാവിൽ പ്രിയം
കൊണ്ടെന്നെ മാലയിടാൻ മദനവിലോലൻ
വേറേ ഇനി ഒരു മാരനെ അണയാ ഞാൻ ഇഹ
മന്നിടമേ എതൃത്താലും നായകനെ പിരിയാ ഞാൻ