ജീവിതനൗക

റിലീസ് തിയ്യതി
Jeevithanauka
1951
അസ്സോസിയേറ്റ് എഡിറ്റർ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
അനുബന്ധ വർത്തമാനം
  • മലയാളത്തിൽ ആദ്യമായി ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം.
  • കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ജനസമ്മതിയും നായിക അധകൃതയായ കണിയാട്ടിയാണെന്നുള്ളതും വിശേഷവിനോദോപാ‍ധികൾ ധാരാളമുണ്ടെന്നതും ഒക്കെയായിരിക്കണം ഇതിനുള്ള കാരണങ്ങൾ.
  • പടയണിയും തെയ്യവുമൊക്കെ ആദ്യമായി വെള്ളിത്തിരയിൽ പ്രകാശിച്ചത് വിസ്മയസന്തോഷത്തിനു ഇടയാക്കി.
  • ധാരാളം പാട്ടുകൾ, രണ്ടു നൃത്തനാടകങ്ങൾ, ഒരു നൃത്തം വേറേ ഇവയൊക്കെയും  ബഹുദൂരം കാൽനടയായിത്തന്നെ തിയേറ്ററിൽ എത്താൻ പ്രേക്ഷകർക്ക് ഉത്തേജനമേകി.
  • പിന്നീട് നായകനായി ഉയർന്ന റ്റി. കെ. ബാലചന്ദ്രൻ ആദ്യമായി ഒരു നൃത്തരംഗത്തിലൂടെ സിനിമയിൽ പ്രവേശിച്ചു.
  • പങ്കജവല്ലി സ്ഥിരം വില്ലത്തിയായി ടൈപ് ചെയ്യപ്പെട്ടു ഇതോടെ.
  • ഹിന്ദിപ്പാട്ടിന്റെ കോപ്പി ആണെങ്കിലും മെഹ്ബൂബിന്റെ ‘അകാലേ ആരു കൈ വിടും” മലയാളികൾ സ്വീകരിച്ചു.
  • “ആനത്തലയോളം വെണ്ണ തരാമെടാ’ ഒരു കൾട് പാട്ടു പോലെ പ്രചാരത്തിലായി.
കഥാസംഗ്രഹം

ധനമോഹിയായ രാജുവിന്റെ അനുജൻ സോമൻ ചെറുപ്പത്തിലെ തന്നെ കണിയാട്ടിയായ ലക്ഷ്മിയിൽ അനുരക്തനാണ്. ലക്ഷ്മി പാട്ടിലും നൃത്തത്തിലും നിപുണയാണ്. രാജുവിന്റെ ഭാര്യ ജാനു കുടിലചിന്തക്കാരിയാണ്, സോമനെ കോളേജിലയക്കാൻ തീരുമാനിച്ചത് അവളുടെ ബന്ധു സരളയെ വിവാഹം ചെയ്യിച്ച് ആ സ്വത്തുകൂടെ കൈക്കലാക്കാമെന്ന മോഹം കൊണ്ടു മാത്രമാണ്. എന്നാൽ സോമൻ ലക്ഷ്മിയെത്തന്നെ വിവാഹം കഴിച്ചു, ജാനുവിന്റെ ശല്യം സഹിക്കാനാവാതെ ലക്ഷ്മിയുടെ കുടിലിലേക്ക് താമസവും മാറ്റി. ജോലിയില്ലാതെ പട്ടിണിയിലായതിനാൽ ലക്ഷ്മിയേയും മകനേയും തനിച്ചാക്കി സോമൻ ജോലിയന്വേഷിച്ച് ദൂരെ പട്ടണത്തിലെത്തി. ഒരു കാറപകടത്തിൽ‌പ്പെട്ട സോമനു ചന്ദ്രവിലാസം എന്ന കുടുംബക്കാർ അഭയവും ജോലിയും നൽകി. സ്ഥലം മുതലാളിയുടെ മാനഭംഗശ്രമം, ജാനുവിന്റെ ബന്ധുക്കളുടെ ഉപദ്രവം, പട്ടിണി ഇതൊക്കെ സഹിക്കേണ്ടി വരുന്ന ലക്ഷ്മി വീടു തീവച്ചു നശിപ്പിക്കപ്പെട്ടപ്പോൾ നാടു വിട്ട് യാചകിയായി അലഞ്ഞു. സോമന്റെ കൂടെ ചന്ദ്രവിലാസത്തെ സ്ത്രീകളെ യദൃശ്ഛയാ കണ്ടതോടെ അവൾ തെറ്റിദ്ധരിച്ചു. ആതമഹത്യക്കൊരുങ്ങിയ അവൾ അതിൽ നിന്നും പിന്മാറി ഒരു യാചകേന്ദ്രം തുടങ്ങി, അതിന്റെ നടത്തിപ്പിനു വേണ്ടി നാടകക്കമ്പനിയിൽ ചേർന്നു. ലക്ഷ്മി അഭിനയിച്ച സ്നാപയോഹന്നാൻ നാടകം കാണാൻ സോമനും ഉണ്ടായിരുന്നു. അതിലെ ചില സംഭാഷണങ്ങൾ അയാളുടെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. ലക്ഷ്മിയെ അന്വേഷിച്ച് നാട്ടിലെത്തിയ സോമൻ   സാമ്പത്തികമായി തകർന്ന രാജുവിനെയാണ് കാണുന്നത് ചേട്ടത്തി ജാനു പണവും പണ്ടവുമായി കടന്നു കളയുകയും ചെയ്യുന്നു. അവളൂടെ സഹോദരൻ അക്രമികളുടെ കുത്തേറ്റ് മരിയ്ക്കുമ്പോൾ ആ കുറ്റം സോമന്റെ തലയിലായി. പണം രാജുവിനു തിരിച്ചേൽ‌പ്പിച്ചു സോമൻ. പോലീസ് പിടിയിലായ സോമൻ സത്യം വെളിവായപ്പോൾ വിമോചിതനാ‍യി. ലക്ഷ്മിയേയും മകനേയും കണ്ടു പിടിച്ച് പുതിയജീവിതം തുടങ്ങുന്നു. യാചകിയായി മാറിയ ജാനുവിനെ സ്വീകരിച്ചു അവർ.

റിലീസ് തിയ്യതി
അസ്സോസിയേറ്റ് കലാസംവിധാനം
മേക്കപ്പ് അസിസ്റ്റന്റ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്