സ്നേഹമേ ലോകം

സ്നേഹമേ ലോകം മനുജാ, സ്നേഹമേ ലോകം
ജീവിതാനന്ദം തരുമീ സ്നേഹമേ ലോകം
മനുജാ സ്നേഹമേ ലോകം

അന്യനായ് തൻ നേട്ടമെല്ലാം
സംത്യജിച്ചിടും മഹത്താം സ്നേഹമേ ലോകം
മനുജാ സ്നേഹമേ ലോകം

മാന്യനായ് വൻ മേടയേറി
വാണിടും കാലേ മനുജാ
സ്നേഹിതന്മാരെ മറന്നാൽ
പാപമേ പാപം മനുജാ
താപമേ താപം--- മനുജാ, താപമേ താപം

കൈകൾ നീട്ടി വാങ്ങിയോൻ
നൽകിയേ തീരൂ നാളെ
നീതിതൻ കണ്ണിൽപ്പെടും നീ
ദീനനാത്തീരും മനുജാ ദീനനായ്ത്തീരും മനുജാ
ദീനനായ്ത്തീരും

Year
1953

ആടിപ്പാടിപ്പോകാം

ആടിപ്പാടികാം നമ്മുടെ
പാടത്തെപ്പണി തീർന്നാൽ
പാടത്തെപ്പണി തീർന്നാൽ
അമ്പലമുറ്റത്താളുകൾ കൂടി-
ത്തുമ്പി കളിയ്ക്കാമെന്നാൽ
തുമ്പി കളിക്കാമെന്നാൽ

നീലിപ്പശുവിനു പാലുചുരത്താൻ
നീലക്കുയിലേ പാടൂ
നീലക്കുയിലേ പാടൂ
ആടും മയിൽ ഞാൻ പാടും കുയിൽ ഞാൻ
ആനന്ദത്താൽ നാളെ ആനന്ദത്താൽ നാളെ

നാടും വീടും നന്മകൾ വിളയാൻ
ചൂടിയ പൂക്കൾ പോലെ
ചൂടിയ പൂക്കൾ പോലെ
ആടിപ്പാടിപ്പോകാം നമ്മുടെ
പാടത്തെപ്പണി തീർന്നാൽ

അനുരാഗാമൃതം

അനുരാഗാമൃതം തൂകൂ തോഴാ
നീയെൻ ഹൃദന്തേ
അനുരാഗാമൃതം തൂകൂ തോഴീ
നീയെൻ ഹൃദന്തേ
അതുവീണെൻ പ്രാണൻ
നിന്നിലേക്കൊഴുകാനീ വസന്തേ

ഈ പ്രേമാനന്ദജീവിതം താനെനെന്നുമൊരാശാ
ഇനി നീയും ഞാനും മാത്രമാണിഹ വേറില്ലൊരാശാ

മലർവാടിയായ് ഞാൻ വാണിടാം
മലരായ് നീ വിരിഞ്ഞാൽ
ഇനി വേണ്ടാ വേണ്ടാ ജീവിതം
ദേവാ നീ പിരിഞ്ഞാൽ
ഇനി വേണ്ടാ വേണ്ടാ ജീവിതം
ദേവീ നീ പിരിഞ്ഞാൽ

ഒരു നവയുഗമേ

ഒരുനവയുഗമേ കാണ്മൂ നാം
ഉടനൊരു നവയുഗമേ കാണ്മൂ നാം-
ഒരു നവ.... ഉടനൊരു......
പഴമകളെല്ലാം മാഞ്ഞുപോയിതാ
പുതുമകളുദയം ചെയ്തുപോയ്
പഴമ...ഒരുനവയുഗ..

അണിചേർന്നിതുപോലെ പോവുക നാം
അണിചേർന്നിതുപോലെ പോവുക നാം
വിജയം കാണാറായ്...
ആനന്ദചന്ദ്രൻ തെളിയുന്നു നീളെ
ആനന്ദചന്ദ്രൻ....
തെളിയുന്നിതാശാകിരണങ്ങളാലേ ലോകം
ജയമാർന്നിടും പോക നാം
എളിമയുമില്ല പെരുമയുമില്ല
ഒരുപോലെ എല്ലാരുമേ ഒരുപോലെ എല്ലാരുമേ
സമതയിലെല്ലാം കാണ്മു നാം
സമത....
പഴമകെളെല്ലാം മാഞ്ഞുപോയിതാ
പുതുമകളുദയം ചെയ്തുപോയ്

കോമളമൃദുപദേ

കോമളമൃദുപദേ മധുര
കേരളകവിതേ സുലളിത...
വാടികതോറുമിതാ മധുപം
തേടുകയാണമലേ -സതതം
കാകളിപാടിയ തുഞ്ചശുകീ-
സംഗീതമാധുരി മാനസമോഹിനി

സരസപദം പരിചിൽ- പാടി നീ
കാമുകസഹൃദയഹൃദയേ കഥകളിയാടിടവേ
ശിങ്കിടിപാടുകയാണുലകിൻ
മഞ്ജിമയാകവേ മോഹിനീ
ഗാഥകൾ പാടി മുദാ സുലഭ
കാന്തിയിലാറാടീ നവമണി ഗാഥകൾ
കങ്കണകിങ്കിണിയും കനകകാഞ്ചിയുമാർന്നു നീ
മാധവമാസമലർവനി പോൽ
മാമകമുന്നിൽ വാണാലും
-ഗാഥകൾ...

സ്വന്തം വിയർപ്പിനാൽ

Title in English
Swantham viyarppinaal

സ്വന്തം വിയർപ്പിനാൽ തൂമുത്തുകൾ ചിന്തും സഹോദരാ‍
പാവമല്ല നീ തോഴാ പാവമല്ല നീ

കായബലമാർന്നിടും മുതലാളിയാണു നീ
ധീരനാം തൊഴിലാളിയാണു നീ സഹജാ

ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാൻ
ചെങ്കതിർ പുലർകാലം നേടുവാൻ സഹജാ

Film/album

മന്മഥമോഹനനേ

മന്മഥമോഹനനേ വരൂ നീയെൻ മനമാർന്നിടും
നായകനേ പ്രിയനേ

മഞ്ജുളമീ മധുര മാദകയൌവനം
മതിവരുമാറിതിനെ നുകരുവതേ ജീവിതം

അഴലിയന്നാകുലരായ് കഴിയാനല്ലയീ ജന്മം
അമരസുഖസാധനം വെടിയാതെയീ ധനമഴകിൽ മനമുരുകി ആശകളെ തഴുകി
അമിതമാനന്ദം അടയുവതേ കാമിതം

അനന്താഭിരാമമതുലം സുമം താവുമൂഴിയഖിലം
മരന്ദാനുരാഗമഹിതം മനംതാനിതിൽ കാമിതം

Film/album

എല്ലാം നശിച്ചൊടുവിലീ

എല്ലാം നശിച്ചൊടുവിലീ ഗതിയാകിലും ഞാ-
നുല്ലാസമാർന്നു നിജ ഭർതൃപദാന്തികത്തിൽ
കല്ലായിതോ തവ മനസ്സതുപോലുമിപ്പോ-
ളില്ലാതെയാക്കിയിവളെ കൊലചെയ്കയൊ ഹാ!

പൊയ്ക്കൊൾക തന്വീ വിധി നിശ്ചയമാണിതാറ്ക്കും
നീക്കാവതല്ല മരണത്തിനു മാറ്റമില്ല
കൈക്കൊൾക മറ്റു വരമേതുമെനിയ്ക്കു നിന്റെ
ദുഃഖത്തിലുണ്ടു സഹതാപമതോർത്തു നൽകാം

ഞാനന്തകൻ കഥ മറന്നു കടന്നുവന്നാൽ
ദീനത്വമോറ്ത്തു വിടുകില്ല വൃഥാ ധരിക്കൂ
പ്രാണൻ നിനക്കു പ്രിയമെങ്കിലുടൻ തിരിച്ചു
പോണം തകർത്തുവിടുമൊക്കെയുമന്യഥാ ഞാൻ

Film/album

പ്രേമമേ പ്രേമമേ

പ്രേമമേ പ്രേമമേ നിന്റെ പേരിൽ
പേ പിടിച്ചോടുന്നു ജീവിതങ്ങൾ
നീയോ വെറുമൊരു കാനൽജലം
കാമിനിക്കണ്ണിൻ മിരട്ടുമായം

എത്രപരിശുദ്ധ ജീവിതങ്ങൾ-
ക്കത്തലേകീ നീ കൊടും പിശാചേ
എത്ര മികച്ച യുവപ്രഭാവം
ദഗ്ദ്ധമായീല നിൻ ദൃഷ്ടിയിങ്കൽ

ലോകം മയക്കുന്ന ജാലവിദ്യേ
നാശമെന്നല്ലെ നിനക്കു നാമം
ഞാനൊരു യാചകൻ നിന്റെ മുൻപിൽ
ദീനനായ് നിൽക്കേണ്ട കാര്യമെന്തേ

പോകട്റ്റെ ഞാനെന്റെ പാടു നോക്കി
ഏകൂ തിരിച്ചെന്റെ ജീവിതം നീ

Film/album

ജനകീയരാജ്യനീതിയിൽ

Title in English
Janakeeya rajyaneethiyil

ജനകീയരാജ്യനീതിയിൽ
തൊഴിലാളിയിന്നും ഏഴയോ

സ്വാതന്ത്ര്യസൂര്യജ്യോതിയിൽ
ഇരുളോ പുലരുവതെങ്ങും
ഇന്നുമീ ഭേദഭാവമോ-ഗതി
ഏഴകൾക്കെന്നുമേവമോ

രാഷ്ടപിതാവിൻ ഭാവനയിൽ കണ്ട
രാമരാജ്യം ഇതുതാനോ
ജയിലേറിയും ഉയിരേകിയും
ജയം നേടിയ ജനത
തെരുവീഥിയിൽ മരുവീടുകിൽ അതു
നീതിയോ മനുജാ

Film/album