വനഗായികേ വാനിൽ

വനഗായികേ വാനിൽ വരൂ നായികേ
വാനിൽ വരൂ നായികേ
സുരതാരമേ ഈ ഞാൻ ഇണയാകുമോ 
നിന്നോടിണയാകുമോ

ഓ... വാഴുകയോ നീ പൂഴിയിലെൻ റാണി
ഹാ വാനിൽ വരൂ നായികേ വാനിൽ വരൂ നായികേ
നിൻ ജയഗാനം പാടിയേവം ഞാനിഹ
വാഴാം ലോകെ-ഞാനിഹ വാഴാം ലോകേ
ഇണയാകുമോ നിന്നോടിണയാകുമോ

ഓ..  ഞാനൊരു ദീനജാതിയിലും ഹീന
ഈ ഞാനിണയാകുമോ നിന്നോടിണയാകുമോ
പ്രേമമഹസ്സിൽ ദീനരില്ലാ ജാതിമതാദികളില്ലാ
പ്രേമമഹസ്സിൽ ദീനരില്ലാ ജാതിമതാദികളില്ലാ-
ജാതിമതാദികളില്ലാ
വനഗായികേ വാനിൽ വരൂ നായികേ