ഓ പൊന്നുഷസ്സ് വന്നു ചേർന്നിതാ

ഓ...പൊന്നുഷസ്സു വന്നുചേർന്നിതാ
വന്നുചേർന്നിതാ സുമസുന്ദരാഭയാർന്നു ഹാ
സുന്ദരാഭയാർന്നു ഹാ...ഓ..

അനുരാഗത്തിൻ ഗീതങ്ങൾ പാടി
സുരലോകത്തിൻ ഭാഗ്യങ്ങൾ നേടി
മതിമോദം കൂടി മമജീവൻ വാടി മധുകാലം ചൂടീ...ഓ...

എങ്ങുമെങ്ങുമാശതൻ പൂക്കളാണിതാ പൂക്കളാണിതാ
തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ...

കുയിലാനന്ദഗാനങൾ പാടി
മയിലാമോദഭാവങ്ങൾ ആടി പുളകങ്ങൾ ചൂടി പുതുമയിൽ മൂടി
മമ ജീവൻ വാടി...ഓ...