ജ്ഞാനമണി

Submitted by Baiju T on Fri, 07/03/2009 - 22:09
Name in English
Njanamani

തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ പ്രസന്ന എന്ന ചിത്രത്തിന്‍റ്റെ സംഗീതസംവിധാനം ജ്ഞാനമണിയാണ് ‌നിര്‍വ്വഹിച്ചത്. അഭയദേവിന്‍റ്റേതായിരുന്നു വരികള്‍. പിന്നീട്, കേരളകേസരി , ജെനോവ  തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നടത്തിയിട്ടുണ്ട്

സുകൃതരാഗമയമുള്ളം

സുകൃതരാഗമയമുള്ളം-സുര
സുഖദയോഗമിതു ഹാ!
മതിമോഹനം ലോകമാശാ-
പേശലം പ്രേമാകരം

ഭാവവല്ലീനിരകൾ മലരാർന്നു നിൽക്കവേ
ജീവിതവനിയെ മാധവശ്രീ തഴുകി വന്നു നിറയേ
പുളകമാർന്നു ലോകം കാൺകെ കിളികൾ ഗാനമുതിരേ
ആ മധുനാദവീഥിയിലൂടെ നാകപുരം പൂകിടാം

കൂട്ടിനു വരുമോ

കൂട്ടിനു വരുമോ കൂട്ടിനുവരുമോ
കൂട്ടിലിരിക്കും തത്തമ്മേ, ചെറുതത്തമ്മേ
പാട്ടുകൾ പാടിപ്പാടി പച്ച-
ക്കാടുകൾ തേടിപ്പോകാം
അക്കരെയക്കരെകുന്നേലങ്ങനെ
ശർക്കരമാവുകൾ നിൽ‌പ്പൂ

മാമ്പഴം തിന്നാൻ വരുമോ-മധു-
മാരിയിൽ നീന്താൻ വരുമോ
കൂട്ടിനു വരുമോ കൂട്ടിനു വരുമോ
കൂട്ടിലിരിക്കും കൊച്ചു തത്തമ്മേ, കൂട്ടിനു വരുമോ

അമ്മിണിക്കുട്ടൻ വളർന്നാൽ

Title in English
Amminikkuttan

 

അമ്മിണിക്കുട്ടൻ വളർന്നാൽ പിന്നെ
അമ്മയ്ക്കുവേറെന്തു വേണം
നീയാണെൻ സമ്പത്തും ഭാഗ്യവും
വേഗം വലുതാകൂ നീ മകനേ

ഇപ്പിഞ്ചു കൈകൾ വളർന്നാൽ അമ്മ
യ്ക്കപ്പം കൊടുക്കുകയില്ലേ
ഈ കൊച്ചുകാലു വളർന്നാൽ അമ്മയെ
കാത്തുരക്ഷിയ്ക്കുകയില്ലേ
നീയാണെൻ തങ്കമേ അമ്മ തൻ നിധി
നീയേ ഗതി മകനേ (അമ്മിണിക്കുട്ടൻ. . )

ആരുമില്ലാത്തോരെ താങ്ങാൻ നിൻ കര -
താരു വളരേണമേ
ഏഴകൾക്കാശ്രയമേകാൻ നിൻ കൊച്ചു
കാലു വളരേണമേ
നീയാണെൻ തങ്കമേ അമ്മതൻ നിധി
നീയേ ഗതി മകനേ (അമ്മിണിക്കുട്ടൻ. . )

 

കേഴാതെ തോഴീ

കേഴാതെ തോഴീ ശോകവും മോദവും
മാറിമാറി വരുമേ- അതുതാൻ
ലോകജീവിതമേ

ആടലിൽ ജീവിതം നീ വെറുക്കാതെ
ആനന്ദത്തിൽ മതിമറക്കാതെ
ആടലിൽ ജീവിതം നീ വെറുക്കാതെ

ഇന്നെഴുമീയഴൽ ഭാവിസുഖത്തിൻ
കൊടിയാണറിയുക സോദരീ-
കൊടിയാണറിയുക സോദരീ

ആടലിൽ ജീവിതം നീ വെറുക്കാതെ
ശോകവും മോദവും ഒരുപോൽ കരുതുക
ലോകം അവന്നടിപണിയും തോഴീ

മാനസധീരത ഒന്നാണെന്നും
മാനവജീവിതവിജയപതാകാ
സത്യം ധർമ്മം വെടിയാതെ അതു
വിജയം നൽകും സോദരീ-
വിജയം നൽകും സോദരീ
ആടലിൽ ജീവിതം നീ വെറുക്കാതെ

വാടിത്തളർന്നൊരു

വാടിത്തളർന്നൊരു ജീവിതം നീയാണു
പാടിത്തളിർപ്പിച്ചതെൻ മകനേ

നീ വെടിഞ്ഞെങ്കിലെൻ തങ്കമേയെന്തിനീ
ജീവിതമമ്മയ്ക്കു ഭാരമായി

അച്ഛൻ പിരിഞ്ഞീട്ടും നിന്മുഖം നോക്കിയാ
ണിച്ഛിച്ചതീലോകജീവിതം ഞാൻ
നെഞ്ചം കുളിർത്തു ഞാൻ നിത്യവും നിൻ മൃദു-
പുഞ്ചിരിച്ചാർത്തിൽ മറന്നു ലോകം
ഇക്കൊടും കാറ്റിനെ താങ്ങുവാനാകില്ല
നിൽക്കേണ്ടയെൻ ജീവനാളമേ നീ
കൈക്കൊൾക, ദൈവമേ നീയെനിക്കേകിയ
കയ്ക്കുമീ ജീവിതം വേണ്ട വേണ്ട

പതിയെ ദൈവം

Title in English
Pathiye daivam

പതിയെ ദൈവം ദൈവമേ പതിയെ
ഭാരതവനിതാ മതമേവം

നാരിതൻ ജീവിതം നാഥപാദസം
സേവനമൊന്നിലേ ഫലമാവൂ

ഭർതൃഹിതം ഹൃദി കണ്ടോരളവേ
അഗ്നിസാക്ഷിയായ് സീതാ

പതിയെ വഹിച്ചിതു ശ്രീ ശീലാവതി
വാരഗൃഹം പൂകാൻ

യമനെ വെന്നു തൻ കാന്തനെ വീണ്ടിതു
വീരനാരിയാം സാവിത്രി

കണവനെ ഈശ്വരനായല്ലെ
കമനികൾ കരുതിയതറിവില്ലേ

ചുടുനിണമതു നിന്നിലുമില്ലെ
കടമകൾ ചെയ്‌വാൻ കഴിവില്ലെ

പതിഹിതമതിനായ് മരണമടഞ്ഞാൽ
ഉലകിലതുതാൻ പതിസേവാ
പതിസേവാ--പതിസേവാ--പതിസേവാ

കൃപാലോ

Title in English
Kripaalo

കൃപാലോ, വത്സരാകും മത്സുതരെ കാണാറായിടുമോ
ദയാലോ കാലദോഷം മാറിയെന്നിൽ കാരുണ്യം വരുമോ

ദുരിതമിതുപോലെ ഹൃദയേശാ ജഗത്തിൽ ആർക്കുതാൻ വരുമോ
നരകമീ ജീവിതം ഞാൻ കൈവെടിഞ്ഞാൽ മാപ്പുതരുമോ നീ

പ്രിയേ നീ മല്പ്രിയവചനം മറന്നിടുമോ മറന്നിടുമോ
തനയർ തൻ ജീവിതത്തിൻ ആശയാലെ അഭിമാനം വിടുമോ
സദാമൽചിന്തയാ വാക്യം (2)

മഹൽതമമേ സദാ മാനം
ജീവേശാ കാലവും പോയ് മാനവും പോയ് ജീവിതം മതിയായ്
കൃപാലോ വത്സരാകും മത്സുതരെ കാണാറായിടുമോ

കാരണമെന്താവോ

Title in English
Kaaranamenthaavo

 

കാരണമെന്താവോ-ദേവാ
പാവനമിതുമേ രാജ്യം ശിവനേ
പട്ടിണിയാവുകയോ ദേവാ
സുന്ദരമിതു മമ ദേശം പാർത്താൽ
ഇവിടഖിലേശാ വറുതിവരാമോ
ദോഷമിതാരുടെയോ ദേവാ
സാധുജനങ്ങൾ രാപകലൊരുപോൽ
ദീനദീനമിഹ വയറു പൊരിഞ്ഞാൽ
താപം തീരുവതോ-ദേവാ താപം തീരുവതോ