പനിനീർമലരിനൊരിതൾ

Title in English
Panineer Malarinorithal

 

പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും 
കാന്തി കുറഞ്ഞിടുമോ
നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും 
ചന്തം കുറഞ്ഞിടുമോ 
ചന്തം കുറഞ്ഞിടുമോ 
(പനിനീര്‍... )

പൂന്തേന്‍ തേടും വണ്ടിന് പൂവിന്‍ 
നിറമൊരു കഥയാണോ (2)
ഹൃദയം തേടുമെനിക്കീ തനുവിന്‍ 
കുറവില്‍ വ്യഥ വേണോ 
കുറവില്‍ വ്യഥ വേണോ 

ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു 
ഗാനം കേള്‍ക്കണമോ (2) 
മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ -
രൂപം നോക്കണമോ
രൂപം നോക്കണമോ 

Year
1961

പറന്നുപോയോ ഇണക്കുയിലേ

Title in English
Parannupoyo Inakkuyile

 

പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ
കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ
ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലേ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

സ്മരണകളെരിഞ്ഞു ചാമ്പലിലടിഞ്ഞു
മറയും ചുടലയിലെന്നെ
തനിയേ വെടിഞ്ഞുപോയോ പിരിഞ്ഞു
സഖീ നീ ഇനി വരില്ലേ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

എന്നാത്മാവിൻ അൾത്താരയിലൊളി -
ചിന്നിയ മണി വിളക്കേ (2)
അണഞ്ഞുവോ നീ കൂരിരുളിലെന്നെ
എറിഞ്ഞുവൊ സഖീ നീ
പറന്നുപോയോ ഇണക്കുയിലേ
മറഞ്ഞുപോയൊ ഇനി വരില്ലേ

Year
1961

അപ്പനിപ്പം വരും

Title in English
Appanippam Varum

അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
അത്തലെല്ലാം തീരും എന്റെ കരളിന്റെ പൂക്കളേ (2)
ആർത്തിയോടെ വാരിയെടുത്തുമ്മ വെച്ചു മുകരാൻ
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ

പൊന്മണികളല്ലെ എന്റെ കണ്മണികളല്ലയോ
പുണ്യം ചെയ്തൊരമ്മയ്ക്കീശൻ തന്ന നിധിയല്ലയോ
രാജദണ്ഡു പിടിയ്ക്കേണ്ട കൊച്ചുകൈകളല്ലയോ
രാജ്യഭാരം വഹിക്കേണ്ട ശിരസ്സുകളല്ലയോ

അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
അത്തലെല്ലാം തീരും എന്റെ കരളിന്റെ പൂക്കളേ

Year
1961

വേദനകൾ കരളിൻ

Title in English
Vedanakal karalin Vedanakal

 

വേദനകൾ കരളിൻ വേദനകൾ
അറിയാൻ ആരുമില്ലമ്മേ
വേദനകൾ കരളിൻ വേദനകൾ
അറിയാൻ ആരുമില്ലമ്മേ

കരളുരുകി കരളുരുകി ഞാൻ കരയുമ്പോൾ
കണ്ണീരിൻ കടലിൽ ഞാൻ താണൊഴുകുമ്പോൾ (2)
കൈതന്നു കാത്തിടുവാൻ നീ വരില്ലയോ (2)
മാതാവേ ആശ്രയം നീ മാത്രമല്ലയോ
വേദനകൾ കരളിൻ വേദനകൾ
അറിയാൻ ആരുമില്ലമ്മേ

പാപികൾക്കായ് കുരിശേന്തിയ കരുണയുള്ളോന്റെ -
തായല്ലോ കേണിടുവോർക്കാശ നീയല്ലൊ (2)
പൊള്ളിടുമീ ജീവിതത്തിൻ തീക്കയങ്ങങ്ങളിൽ (2)
തള്ളരുതേ തള്ളയില്ലാപ്പാപിയാമെന്നെ

Year
1961

കന്യാമറിയമേ തായേ

Title in English
Kanyaa mariyame Thaaye

കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ (2)
കഴൽ കൂപ്പിടുമെൻ അഴൽ നീക്കുക നീ
ജഗദീശ്വരിയെ കരുണാകരിയെ
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ

ഇരുൾ ചൂഴ്ന്നിടുമാത്മാവിൽ
മണിമംഗളദീപികയായ് (2)
ഒളിതൂകണമമ്മേ നീയെന്നുമേ (2)
സുഖദായകിയേ സുരനായകിയേ
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ

വിണ്ണിൻ വെളിച്ചമേ ദൈവപുത്രനു
ജന്മ്മമേകിയ മാതാവേ
പാപികളാം ഞങ്ങൾക്കാരാണു വേറേ
പാരിതിലാശ്രയം തായേ

Year
1961

പ്രേമരാജ്യമാർന്നു വാഴു

പ്രേമരാജ്യമാർന്നുവാഴ്ക നാം
രാജനായി നീ റാണിയായി നീ ഞാൻ
പ്രേമരാജ്യമാർന്നു വാഴ്ക നാം
റാണിയായി നീ രാജനായി ഞാൻ
പ്രേമരാജ്യമാർന്നുവാഴ്ക നാം

സമ്മോദലീനമായ് സന്താപഹീനമായ്
സമ്പൂതഗാനമായ് പ്രെമരാജ്യമാർന്നു വാഴ്ക നാം

സംഗീതസാന്ദ്രയായി നീയും ചാരത്തു ഞാനും
സംജീവനാമൃതം മതീമഹിയിൽ

ആലോലനൃത്തമാടിയാടി
സാനന്ദം പാടി വാഴ്ക നാം ഇനിമേൽ
പ്രേമരാജ്യമാർന്നു വാഴ്ക നാം

ഓ മൈ ഡിയർ ഡാർലിങ് മൽ പ്രേമസാരമേ നീ
ഓ മൈ ഡിയർ..
മാമകാശയം നിറഞ്ഞ മാരനാമേ നീ

ഘോരാന്ധകാരമായ

Title in English
Ghoraandhakaramaya

ഘോരാന്ധകാരമയ ഭീകരമായ രാവിൽ
ആരാണു നീ പിണവുമായിവിടാഗമിച്ചോൾ
നേരായുരച്ചിടുക നിർമ്മലമാനസർക്ക്
ചേരാത്തതാം കപടകർമ്മമിതാചരിപ്പോൾ

കാപട്യമേതും അറിയില്ലൊരു കള്ളിയല്ല
പാപത്തിനാലിവിടെ വന്നൊരു ഖിന്നയത്രേ
ആപത്തിലേഴകളിലൻപിയലാതെ വീണ്ടും
താപത്തിലെന്നെയിനിയാഴ്ത്തരുതേ ദയാലോ

അന്യർക്കു തന്റെ തനു വിറ്റു നടപ്പവന്റെ
കണ്ണീരുകൊണ്ടു ഫലമില്ല നിനക്ക്ു ബാലേ
തന്നേടു കൂലി അഥവാ പിണവും ചുമന്നു
ചെന്നീടുകന്യദിശി എന്നെ വലച്ചിടാതെ

തോരാതശ്രുധാരാ

തോരാതശ്രുധാരാ-ഇതു തീരാതശ്രുധാരാ
ചേരാതെയായ് മഹിയിൽ ജീവിതം ഹാ

എന്തിനിനുയുമിഹ വാഴ്കയി
പാരിൽ ഞാൻ പരിതാപമയി
ആരാണൊരാശ ആഹാ നിരാശാ

എന്തെൻ മകനു പശിയാർന്നിടവേ
ഏകുവാൻ മിഴിനീരൊഴികേ
എന്തിനു ദേവീ മാതൃത്വമേകീ
തോരാതശ്രുധാരാ-ഇതു തീരാതശ്രുധാരാ

ആനന്ദമിയലൂ ബാലേ

Title in English
Anandamiyalu bale

 

ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി നേടി
ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി നേടി
ആമോദമയമീ കാലേ ആശാവിലോലേ ഓ...ഓ...

ഓ... മഹിതമഹിതമീ മധുരവിചാരം
മാനവനാകാ ലോകേ-മാനവനാകാ ലോകേ
ഓ... മഹിതമഹിതമീ മധുരവിചാരം
മാനവനാകാ ലോകേ-മാനവനാകാ ലോകേ
മഹാഭാഗ്യവും മഹിമയുമശേഷം
കൈവെടിയാമിതിനാകേ
മഹാഭാഗ്യവും മഹിമയുമശേഷം
കൈവെടിയാമിതിനാകേ
കൈവെടിയാമിതിനാകെ
ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി നേടി

അകാലേ ആരും കൈവിടും

Title in English
Akaale aarum kaividum

അകാലേ ആരും കൈവിടും
നീ താനേ നിൻസഹായം
അകാലേ ആരും കൈവിടും
നീ താനേ നിൻസഹായം

സധീരം തുടരൂ നിൻ ഗതി
നീ താനേ നിൻസഹായം
നിരാശാലേശമെന്നിയേ 
പ്രവൃത്തി ചെയ്ക പോക
സഖാവേ സ്വപ്രയത്നമേ 
സുഖം നിനക്കു നൽകൂ
വിശാലം മഹിയിൽ നിൻവഴീ
നീ താനേ നിൻസഹായം
അകാലേ ആരും കൈവിടും
നീ താനേ നിൻസഹായം

അന്യവിയർപ്പിൻ ഫലമിനി 
തൊടായ്ക നീ വിഷം വിഷം ഹോ
തൊടായ്ക നീ വിഷം വിഷം
സഖാവേ. . .