ഒരു വിചാരം...
ഒരുവിചാരമേ എൻ മാനസതാരിൽ വിടാതെ നിലനിൽക്കൂ -സദായീ
പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം
ആ... ഒരു നിനാദമേ എൻ മാനസവാനിൽ മുഴങ്ങിവിലയിക്കൂ സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം
പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി
പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി
മരണാവധി ഏവം മോദമദാലസരായി
ഈ ആനന്ദം കുറയാതെ ഭുവി വാഴും മാറാതെ സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം
ആ.. എൻപ്രാണവീണയിൽ നിന്മൃദുകരതാർ ചേർക്കേ കരതാർ ചേർക്കേ ഞാനറിയാതെന്നിൽ കോമളഭാവം ചേർക്കേ
നവരാഗാമൃതരസമയം മാനസം പരിചൊടു പാടുകയായ് സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീ ബന്ധം